നീലുവിന് പിന്നാലെ സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ രചന നാരായണന്‍ കുട്ടി! വെളിപ്പെടുത്തല്‍

സിനിമയിലെ മോശം അനുഭവങ്ങള്‍ ആദ്യം തുറന്ന് പറഞ്ഞത് നടി പാര്‍വ്വതിയാണ്. പിന്നാലെ നിരവധി നായികമാര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ സധൈര്യം തുറന്ന് പറഞ്ഞ് രംഗത്തെത്തി. സംവിധായകന്‍ അപമര്യാദയോടെ പെരുമാറിയതിന് പ്രതികരിച്ചപ്പോള്‍ തന്നെ സീരിയലില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് ഉപ്പും മുളകും സീരിയല്‍ നായിക നിഷ സാരംഗ് കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്.
സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ കടുത്ത ആരോപണമായിരുന്നു അവര്‍ ഉയര്‍ത്തിയത്. നിഷയ്ക്ക് പിന്നാലെ ആര്‍ ഉണ്ണികൃഷ്ണനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി രചന നാരായണന്‍ കുട്ടി.

സംവിധായകനെതിരെ
മോശം പെരുമാറ്റം നടത്തിയതിനെ എതിര്‍ത്തിനാണ് തന്നെ ഉണ്ണികൃഷ്ണന്‍ സീരിയലില്‍ നിന്ന് ഒഴിവാക്കിയതെന്നായിരുന്നു നിഷ സാരംഗ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഉണ്ണികൃഷ്ണൻ തന്നോട് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. പലതവണ താക്കീത് നൽകിയിട്ടും അയാൾ ആവർത്തിക്കുകയായിരുന്നുവെന്നും നിഷ പറഞ്ഞു.

അനുവാദമില്ലാതെ
മദ്യപിച്ച് സെറ്റിൽ തന്റെ ശരീരത്തിൽ അനുവാദമില്ലാതെ ഉണ്ണികൃഷ്ണൻ സ്പർശിച്ചിട്ടുണ്ട്. അത് എതിർത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. മദ്യപിച്ചാണ് പലപ്പോഴും ഇയാൾ സെറ്റിലെത്തുന്നത്. സെറ്റിലുള്ള മറ്റ് അഭിനേതാക്കളെയും മോശമായ രീതിയിലാണ് ഇയാൾ അഭിസംബോധന ചെയ്യുന്നതെന്നും നിഷ ആരോപിച്ചിരുന്നു.

പുറത്താക്കി
പ്രതികരിച്ചപ്പോള്‍ അമേരിക്കയില്‍ ചാനലിന്‍റെ അനുമതിയോട് കൂടി പരിപാടി അവതരിപ്പിക്കാന്‍ പോയ തന്നെ സംവിധായകനോട് പറയാതെ അമേരിക്കയില്‍ പോയി എന്ന കാരണം പറഞ്ഞ് സീരിയലില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും നിഷ വെളിപ്പെടുത്തി.

രചന നാരായണന്‍കുട്ടി
നിഷയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രചന നാരായണന്‍കുട്ടി. താന്‍ അഭിനയിച്ച് കൊണ്ടിരുന്ന മറിമായം എന്ന ആക്ഷേപ ഹാസ്യപരിപാടിയില്‍ നിന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ തന്നെ ഉണ്ണികൃഷ്ണന്‍ പുറത്താക്കുകയായിരുന്നുവെന്ന് രചന പറഞ്ഞു.

ഈഗോ
ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് അദ്ദേഹത്തിന് ചില ഈഗോ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അടുത്ത ഷെഡ്യൂള്‍ തൊട്ട് വരേണ്ടതില്ലെന്ന് ഉണ്ണികൃഷ്ണന്‍ തന്നോട് വിളിച്ച് പറയുകയാണ്.

വിഷയമാക്കി
തന്നെയും നടന്‍ വിനോദ് കോവൂരിനേയും അത്തരത്തിലാണ് ഒഴിവാക്കിയത്. എന്നാല്‍ ആ സമയത്ത് അത് ഭയങ്കര വിഷമം ഉണ്ടാക്കിയിരുന്നെന്നും നടി വെളിപ്പെടുത്തി.

കേസെടുത്തു
അതിനിടെ ഉപ്പും മുളകും സംവിധായകനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഉപ്പും മുളകും സംപ്രേക്ഷണം ചെയ്തിരുന്ന ഫ്‌ളവേഴ്‌സ് ചാനലില്‍ സ്ത്രീകളുടെ പരാതികള്‍ കൈകാര്യം ചെയ്യാന്‍ നിയമപ്രകാരമുള്ള പ്രത്യേക സമിതി ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും പോലീസ് സംഭവത്തില്‍ ശക്തമായി ഇടപെടും എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തുറന്നു പറയണം
തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന പിഡനങ്ങള്‍ ഗൗരവപരമായ വിഷയമാണ്. വനിതാ കമ്മീഷന്‍ ഇത്തരം വിഷയങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. പലപ്പോഴും ഇത്തരം പീഡനങ്ങള്‍ പുറത്ത് വരാറില്ല. തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന പീഡനങ്ങള്‍ തുറന്ന് പറയാന്‍ സ്ത്രീകള്‍ തയ്യാറാകണം എന്നും ജോസഫൈന്‍ പറഞ്ഞിരുന്നു.