Get Updates
Get notified of breaking news, exclusive insights, and must-see stories!

കേട്ടുകേള്‍വിയില്ലാത്ത പ്രണയം... ഒടുവില്‍ റഹ്മാനും സജിതയും വിവാഹിതരായി, ആദ്യ പ്രതികരണം

പാലക്കാട്: കേട്ടുകേള്‍വിയില്ലാത്ത 10 വര്‍ഷത്തെ പ്രണയത്തിന് ശേഷം റഹ്മാനും സജിതയും ഇന്ന് വിവാഹിതരായി. പാലക്കാട് നെന്മാറയിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ സജിതയുടെ ബന്ധുക്കളെത്തി. നെന്മാറ എംഎല്‍എ കെ ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. റഹ്മാന്റെ കുടുംബം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയില്ല.

Recommended Video

cmsvideo
    10 വർഷത്തെ ഒളിവ് ജീവിതത്തിനൊടുവിൽ റഹ്മാനും സജിതയും വിവാഹിതരായി

    ഒരേ നാട്ടുകാരയ റഹ്മാന്റെയും സജിതയുടെ പ്രണയം അടുത്ത കാലത്താണ് പുറംലോകം അറിഞ്ഞത്. 10 വര്‍ഷം മുമ്പ് കാണാതായ സജിത തന്റെ വീട്ടിലെ ഒറ്റമുറിയില്‍ ഒളിച്ച് കഴിയുകയായിരുന്നുവെന്ന റഹ്മാന്റെ വെളിപ്പെടുത്തല്‍ കേരളം മൊത്തം ചര്‍ച്ചയായിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം ദമ്പതികള്‍ ചില പരിഭവങ്ങള്‍ പങ്കുവച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

    1

    സംഭവ ബഹുലമായിരുന്നു റഹ്മാന്റെയും സജിതയുടെയും പ്രണയം. സഹോദരിയുടെ സുഹൃത്തായ സജിതയെ റഹ്മാന്‍ രഹസ്യമായി ഇഷ്ടപ്പെട്ടു. സജിതയെ കാണാതയ വിഷമത്തില്‍ കുറേകാലം കുടുംബം കഴിഞ്ഞു. കണ്ടെത്താമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും മാസങ്ങളും വര്‍ഷങ്ങളും നീണ്ടപ്പോള്‍ സജിതയുടെ വീട്ടുകാര്‍ അന്വേഷണം അവസാനിപ്പിച്ചു. എന്നാല്‍ 10 വര്‍ഷത്തോളം സജിത റഹ്മാന്റെ വീട്ടിലെ ഒറ്റമുറിയില്‍ കഴിയുകയായിരുന്നുവത്രെ.

    2

    റഹ്മാന്‍ കുറച്ചുകാലം വീട്ടില്‍ നിന്ന് മാറി നിന്നിരുന്നു. പിന്നീട് ലോറി ഡ്രൈവറായ സഹോദരന്‍ ഒരിടത്ത് വച്ച് യാദൃശ്ചികമായി റഹ്മാനെ കണ്ടു. ഇതോടെയാണ് റഹ്മാന്റെയും സജിതയുടെയും പ്രണയം പുറംലോകമറിഞ്ഞത്. പോലീസ് ഇടപെട്ടതോടെ വിശദമായ അന്വേഷണം നടത്തി. റഹ്മാന്‍ പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നെങ്കിലും പരിശോധനകള്‍ക്ക് ശേഷം പോലീസ് ശരിവെക്കുകയായിരുന്നു. വീട്ടുകാരെ ഭയന്നാണ് എല്ലാം രഹസ്യമാക്കിയതെന്ന് റഹ്മാന്‍ പറയുന്നു.

    3

    റഹ്മാന്റെ വീട്ടിലെത്തി പോലീസ് വിശദമായ പരിശോധന നടത്തി. എങ്ങനെയാണ് സജിത പുറത്ത് കടന്നിരുന്നതെന്നും ആരുമറിയാതെ എങ്ങനെ കഴിഞ്ഞു എന്നതുമെല്ലാം റഹ്മാന്‍ പോലീസിനോട് വിശദീകരിച്ചു. റഹ്മാന്റെ വീട്ടിലെത്തി പോലീസ് ഇക്കാര്യം ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ റഹ്മാന്റെ കുടുംബം ഇതുവരെ വിശ്വസിച്ചിട്ടില്ല. ഒരു മുറിയില്‍ ഞങ്ങളറിയാതെ എങ്ങനെ ഇത്രയും കാലം കഴിഞ്ഞുവെന്ന് റഹ്മാന്റെ മാതാപിതാക്കള്‍ ചോദിക്കുന്നു.

    4

    റഹ്മാനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. യുവതിയെ ഒറ്റമുറിയില്‍ അടച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സജിതയ്ക്ക് കൗണ്‍സലിങ് നല്‍കാനും തീരുമാനിച്ചു. എന്നാല്‍ ഭര്‍ത്താവിനെതിരെ കേസെടുക്കരുതെന്നും തന്റെ ഇഷ്ടപ്രകാരമാണ് റഹ്മാനൊപ്പം താമസിച്ചതെന്നും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും സജിത പറയുന്നു.

    ഡേറ്റിങ് ആപ്പിലൂടെ പരിചയം; പിന്നീട് പ്രണയം... നടി വിദ്യുലേഖയും സഞ്ജയും ഒന്നിച്ചു... വിവാഹ ചിത്രങ്ങള്‍

    5

    വിവാഹത്തിനുള്ള സൗകര്യം ചെയ്തുകൊടുത്തത് പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റിയാണ്. നെന്മാറ രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന വിാഹത്തില്‍ പങ്കെടുക്കാന്‍ റഹ്മാന്റെ കുടുംബം എത്തിയില്ല. വീട്ടുകാര്‍ ഒപ്പമില്ലാത്തത് വിഷമിപ്പിക്കുന്നു. അവരും കൂടി മനസ് മാറി വരട്ടെ എന്നാണ് പ്രാര്‍ഥിക്കുന്നത് എന്ന് റഹ്മാനും സജിതയും മാധ്യമങ്ങളോട് പ്രതികരിച്ചു.

    6

    ഒറ്റമുറിയിലെ ജീവിതവും പ്രണയവും ഇത്രകാലം മറച്ചുവെക്കാന്‍ എങ്ങനെ സാധിച്ചു എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. വനിതാ കമ്മീഷന്‍ അംഗങ്ങളും ഇക്കാര്യത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ചു. അവര്‍ സജിതയുമായി സംസാരിക്കാനും മറ്റെന്തെങ്കിലും കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടായിരുന്നോ എന്നറിയാനും ശ്രമിച്ചിരുന്നു. എന്നാല്‍ ദമ്പതികളുടെ പ്രതികരണം വിശ്വസിക്കാമെന്ന് പോലീസ് പറഞ്ഞു.

    7

    റഹ്മാന്‍-സജിത പ്രണയത്തിനെതിരെ ചിലര്‍ വര്‍ഗീയമായി ചിത്രീകരിക്കാനും ശ്രമം നടത്തിയിരുന്നു. എന്നാല്‍ മതംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഞങ്ങളുടെ ചിന്തയില്‍പോലുമില്ലെന്ന് ദമ്പതികള്‍ വ്യക്തമാക്കുകയും ചെയ്തു. എല്ലാ പ്രതിസന്ധികളും മറികടന്നാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. ഭര്‍ത്താവിനെതിരായ കേസ് ഒഴിവാക്കണമെന്നാണ് സജിതയുടെ ആവശ്യം. ജോലിക്ക് പോകണമെങ്കിലും തുടര്‍ ജീവിതം നയിക്കണമെങ്കിലും കേസ് ഒഴിവാക്കിത്തരണമെന്ന് റഹ്മാനും പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+