Get Updates
Get notified of breaking news, exclusive insights, and must-see stories!

അതൊരു പ്രതികാരത്തിന്റെ കഥയാണ്, മല കയറിയത് വ്രതമെടുത്ത്.. രഹ്ന ഫാത്തിമ പറയുന്നു

കൊച്ചി: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്ന അഞ്ച് ദിവസങ്ങളില്‍ നിരവധി സ്ത്രീകള്‍ മല കയറാനായി എത്തിയിരുന്നുവെങ്കിലും അക്കൂട്ടത്തിലൊരു ട്വിസ്റ്റ് കൊണ്ടുവന്നത് ആക്ടിവിസ്‌ററും നടിയും മോഡലുമായ രഹ്ന ഫാത്തിമയുടെ വരവായിരുന്നു. മുസ്ലീം പേരുകാരിയാണ് രഹ്ന ഫാത്തിമ എന്നതാണ് പതിവിലും കൂടുതല്‍ കോളിളക്കമുണ്ടാക്കിയത്.

ഐജി ശ്രീജിത്തിനൊപ്പം നൂറ് കണക്കിന് പോലീസുകാരുടെ അകമ്പടിയോടെയാണ് രഹ്ന ഫാത്തിമ മാധ്യമപ്രവര്‍ത്തകയായ കവിതയ്‌ക്കൊപ്പം നടപ്പന്തല്‍ വരെ എത്തിയത്. എന്നാല്‍ പ്രതിഷേധവും സര്‍ക്കാര്‍ നിലപാടും കാരണം രഹ്നയ്ക്ക് തിരിച്ച് ഇറങ്ങേണ്ടി വന്നു. താന്‍ വ്രതത്തോട് കൂടിയാണ് മല കയറിയത് എന്ന് രഹ്ന ഫാത്തിമ പറയുന്നു. മനോരമയോടാണ് പ്രതികരണം.

തെറിവിളിയും വീട് ആക്രമിക്കലും

തെറിവിളിയും വീട് ആക്രമിക്കലും

നേരത്തെ തന്നെ വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന പേരാണ് രഹ്ന ഫാത്തിമയുടേത്. മുസ്ലീം പേരുകാരിയാണ് എന്നതാണ് ശബരിമലയില്‍ എത്തിയതിന്റെ പേരില്‍ രഹ്നയ്‌ക്കെതിരെ തെറിവിളിയും വീട് ആക്രമിക്കലും അടക്കം ശബരിമല പ്രതിഷേധക്കാര്‍ അഴിച്ച് വിടാനുള്ള കാരണം. ബിഎസ്എന്‍എല്‍ ജോലിക്കാരിയായ രഹ്നയെ സ്ഥലം മാറ്റുന്നതിലേക്ക് പോലും കാര്യങ്ങളെത്തി നില്‍ക്കുന്നു.

തുടരെ ആരോപണങ്ങൾ

തുടരെ ആരോപണങ്ങൾ

രഹ്നയ്ക്ക് ബിജെപി നേതാവ് കെ സുരേന്ദ്രനുമായി ബന്ധമുണ്ടെന്നും കലാപമുണ്ടാക്കാനുളള ഗൂഢാലോചന നടത്തിയെന്നും ഒരു വിഭാഗം ആലോചിക്കുന്നു. രഹ്നയെ കയറ്റി വിധി നടപ്പിലാക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നു എ്ന്ന് മറുപക്ഷം ആരോപിക്കുന്നു. രഹ്നയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിന്‍ ഉണ്ടെന്ന് ജനം ടിവി വാര്‍ത്ത നല്‍കുന്നു.

ഇരുമുടിക്കെട്ടിൽ എന്തായിരുന്നു

ഇരുമുടിക്കെട്ടിൽ എന്തായിരുന്നു

ശബരിമലയിലേക്ക് വരും മുന്‍പ് മദ്യവും മാംസവും കഴിച്ച് രഹ്ന ഫാത്തിമ ഡേറ്റിംഗ് പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. ഇതിനെല്ലാം മറുപടി നല്‍കി രഹ്ന രംഗത്ത് വന്നിട്ടുണ്ട്. സാധാരണ ഇരുമുടിക്കെട്ടില്‍ ഉ്ള്ള വസ്തുക്കളൊക്കെ തന്നെയാണ് തന്റെ ഇരുമുടിക്കെട്ടിലും ഉണ്ടായിരുന്നതെന്ന് രഹ്ന പറയുന്നു. സ്ത്രീകളെന്ന് പറയുമ്പോള്‍ നാപ്കിനും ആര്‍ത്തവവും സെക്‌സും മാത്രം ഓര്‍മ്മയിലെത്തുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല.

മദ്യപിച്ച് ഡാൻസെന്ന് പ്രചാരണം

മദ്യപിച്ച് ഡാൻസെന്ന് പ്രചാരണം

ഇരുമുടിക്കെട്ടില്‍ ഓറഞ്ചായിരുന്നു ആപ്പിളായിരുന്നു എന്നൊക്കെയും ചിലര്‍ പറയുന്നുണ്ട്. പഠിച്ച് വളര്‍ന്നത് ഇസ്ലാം മതം ആണെങ്കിലും ഹിന്ദു മതത്തേയും ആചാരാനുഷ്ഠാനങ്ങളേയും കുറിച്ച് നല്ല ബോധ്യമുണ്ട്. ഹിന്ദു മതത്തില്‍ ജനിച്ച് വളര്‍ന്ന ഒരാള്‍ക്കൊപ്പമാണ് ജീവിതം. ശബരിമലയില്‍ പോകും മുന്‍പ് മദ്യവും മാംസവും കഴിച്ചു, ഡാന്‍സ് കളിച്ചു എന്നൊക്കെ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന അറിയില്ല.

വർഷങ്ങളായുളള ആഗ്രഹം

വർഷങ്ങളായുളള ആഗ്രഹം

മല കയറാന്‍ തീരുമാനിച്ചത് മുതല്‍ ഒഴിവാക്കേണ്ടതെല്ലാം ഒഴിവാക്കിയാണ് താന്‍ ജീവിച്ചത്. ശരണം വിളിച്ച് ഡാന്‍സ് കളിച്ചു എന്നൊക്കെയാണ് പ്രചാരണം. മല കയറാന്‍ എത്തിയത് ശരീര ശുദ്ധിയോടെയാണ്. വര്‍ഷങ്ങളായുളള ആഗ്രഹമാണ് ശബരീശനെ കാണുക എന്നത്. ഫേസ്ബുക്കില്‍ കറുപ്പുടുത്ത് ഇട്ട ചിത്രം സുപ്രീം കോടതി വിധിയോട് പെട്ടെന്ന് തോന്നിയ പ്രതികരണം മാത്രമാണ്.

ആ ചിത്രത്തിലും അശ്ലീലം

ആ ചിത്രത്തിലും അശ്ലീലം

ആ ചിത്രത്തില്‍ പോലും അശ്ലീലം കണ്ടെത്തിയ വലിയ ഭക്തശിരോമണികളാണ് ഇവിടെയുളളത് എന്നതാണ് നമ്മുടെ ശാപം. മറ്റ് മതങ്ങളോടും ഇത്തരത്തില്‍ തന്നെയാണ് പ്രതികരിക്കുക. തട്ടം വലിച്ച് എറിഞ്ഞത് മുതല്‍ മുസ്ലീം മതത്തിന് താന്‍ ശത്രുവാണ്. തന്നെ പുറത്താക്കി എന്ന് പറയുന്ന മഹല്ല് കമ്മിറ്‌റിക്കാര്‍ ഏത് മഹല്ല് കമ്മിറ്റിയില്‍ ആണ് താന്‍ ഇതുവരെ ഉണ്ടായിരുന്നത് എന്ന് കൂടി പറഞ്ഞാല്‍ നന്നായിരിക്കും.

അതൊരു പ്രതികാരത്തിന്റെ കഥ

അതൊരു പ്രതികാരത്തിന്റെ കഥ

ബിഎസ്എന്‍എല്‍ ആദ്യം രവിപുരത്തേക്കും പിന്നെ പാലാരിവട്ടത്തേയ്ക്കും ട്രാന്‍സ്ഫര്‍ തന്നത് സുരക്ഷയ്ക്ക് വേണ്ടിയാണ് എന്നാണ് പറയുന്നത്. ആ വിശദീകരണത്തില്‍ തൃപ്തയാണ്. കെ സുരേന്ദ്രനുമായി ബന്ധമെന്ന് പറയുന്നത് പഴയൊരു പ്രതികാരത്തിന്റെ കഥയാണ്. ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ ഇയാള്‍ക്കെതിരെ പോലീസിന് മൊഴി കൊടുത്തിരുന്നുവെന്നതടക്കമുള്ള കാരണങ്ങളുണ്ട് അതിന്. കെ സുരേന്ദ്രന്റെ രണ്ടാം ഭാര്യയാണ് എന്ന് വരെ പറയുന്നവരുണ്ട്. അതൊന്നും തന്നെ ബാധിക്കില്ലെന്ന് രഹ്ന ഫാത്തിമ മനോരമയോട് പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+