അതിജീവിതയെ,സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചു; രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. സൈബര്‍ പോലീസാണ് രാഹുലനെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെ പരാതിയിലാണ് നടപടി. രാഹുലിനെ പോലീസ് ചോദ്യം ചെയ്യുകയാണ്.
എആർ ക്യാംപിലെ വളപ്പിൽ സ്ഥിതി ചെയ്യുന്ന സൈബർ പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ. ലാപ്ടോപ്പും ഫോണും ഹാജരാക്കാന്‍ പോലീസ് രാഹുലിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

കടുത്ത അധിക്ഷേപമാണ് അതിജീവിതയ്ക്കെതിരെ ചാനല്‍ ചര്‍ച്ചകളിലുടെ രാഹുല്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം തന്‍റെ യുട്യൂബ് ചാനലിലൂടെയും അതിജീവിതയ്ക്കെതിരെ രാഹുല്‍ രംഗത്തെത്തിയിരുന്നു. രാഹുലിന്‍റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഇങ്ങനെ-
' നാല് ദിവസമേ കല്യാണം കഴിഞ്ഞിട്ട് ഒരുമിച്ച് ഉണ്ടായിട്ടുള്ളൂ എന്നുള്ളത് പച്ചകള്ളമാണ്. എന്തൊരു കള്ളമാണ്.ഡിവോഴ്സ് ആയിഎന്ന് പറയാൻ പറ്റില്ല, ആൾക്കാർ വീണ്ടും ചോദ്യം ചെയ്യും. അപ്പോൾ ആരോ പറഞ്ഞു കൊടുത്തിരിക്കുന്നതാണ് അവിടെയും ഇവിടെയും തൊടാതെ സംസാരിച്ചാൽ മതിയെന്ന്. ഇപ്പോഴും ഇവർ ഡിവോഴ്സ്ഡ് ആയിട്ടില്ല. പച്ചകള്ളം പറയുകയാണ്, കാരണം ഭർത്താവ് അത് കൺഫേം ചെയ്തു. തീവ്ര ഫെമിനിസ്റ്റുകളും ഒരു വലിയ മാധ്യമപ്പടയും രാഹുലിനെതിരെ വലിയൊരു ക്യാമ്പയിൻ കൊണ്ടുവന്നു, എന്നാൽ പെൺകുട്ടി കല്യാണം കഴിച്ചതാണ് എന്ന് ഞാൻ ചാനലുകളിൽ കയറി പറഞ്ഞപ്പോൾ അവരുടെ മുന ഒടിഞ്ഞ് അത് ഇല്ലാതായി. ഇനി അതിനെ മറികടക്കാനാണ് പറയുന്നത്, അങ്ങനെയൊന്നുമല്ല നാലു ദിവസമായിരുന്നു കല്യാണം, ഒരു മാസം കഴിഞ്ഞ് കല്യാണം ഒഴിഞ്ഞുഎന്ന് .ഒഴിയുക എന്ന ഒരു പരിപാടി ഇല്ല, രണ്ടാമത്തെ പോയിന്റ് ഈ ഇതുവരെ ഇവർ ഡിവോഴ്സ്ഡ ആയിട്ടില്ല. ഡിവോഴ്സ് ആയെങ്കിൽ പേപ്പേഴ്സ് കാണിക്കട്ടെ.
കല്യാണത്തിൽ ഇരിക്കുമ്പോൾ തന്നെയാണ് രാഹുൽ മാങ്കൂട്ടത്തിലുമായി ഈ പെൺകുട്ടി അങ്ങോട്ട് വിളിച്ച് ബന്ധം സ്ഥാപിച്ചു എന്ന് വരുമ്പോൾ ഈ പെൺകുട്ടിയുടെ പ്രവൃത്തിക്കെതിരെ ചോദ്യം വരും. ആ ചോദ്യങ്ങളെ മറക്കാനുള്ള വളഞ്ഞ വഴിയാണ് ഇത്. ഈ വ്യാജ അതിജീവിതയെ പുറകിൽ നിന്ന് കളിപ്പിക്കുന്നവർ ചെയ്യുന്നതിന്റെ ലക്ഷ്യം എന്താണെന്ന് വളരെ ക്ലിയർ അല്ലേ. ഈ വ്യാജ അതിജീവിത രാഹുൽ മാങ്കൂട്ടത്തിനെ കുടുക്കാൻ നോക്കുകയാണ്',എന്നാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത് .












Click it and Unblock the Notifications