കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചർച്ചക്കിടയില്‍ തോക്കെടുത്ത് രാഹുല്‍ ഈശ്വർ; ഒർജിനല്‍?, ചാനലിന് ഉത്തരവാദിത്തമില്ലെന്ന് അവതാരകന്‍

Google Oneindia Malayalam News

മലയാളത്തിലെ ന്യൂസ് ചാനല്‍ ചർച്ചകളില്‍ ഏറെ സജീവമായ വ്യക്തിയാണ് രാഹുല്‍ ഈശ്വർ. ദിലീപിന്റെയും വിജയ് ബാബുവിന്റേയും വിഷയം മുതല്‍ അന്താരാഷ്ട്ര വിഷയങ്ങളിലെ ചർച്ചകളിലടക്കം അദ്ദേഹം സജീവമായി പങ്കെടുക്കാറുണ്ട്. ഈ വിഷയങ്ങളിലെല്ലാ അദ്ദേഹം നടത്തുന്ന വാദങ്ങള്‍ പലപ്പോഴും പൊതുസമൂഹത്തിന് വിചിത്രമായി തോന്നുന്നകയും ചിലപ്പോഴൊക്കെ പരിഹസിക്കപ്പെടാറുമുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം ചർച്ചക്കിടയില്‍ നടത്തിയ വിചിത്രമായ ഒരു ഇടപെടലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചാ വിഷയമായിരിക്കുന്നത്. 24 ന്യൂസ് ചാനലില്‍ നടന്ന ചർച്ചക്കിടയില്‍ തോക്കെടുത്ത് സ്വന്തം തലയ്ക്ക് നേരെ പിടിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.

 ഈ തോക്കെടുത്ത് രാഹുല്‍ ഈശ്വർ നമ്പൂതിരി

' ഈ തോക്കെടുത്ത് രാഹുല്‍ ഈശ്വർ നമ്പൂതിരി എന്ന ഹിന്ദുവായ എന്റെ തലയില്‍ വെടിവെച്ചാല്‍ മുസ്ലീമായ ഹാഷ്മി മരിക്കില്ല' എന്നായിരുന്നു തോക്ക് സ്വന്തം തലക്ക് നേരെ ചൂണ്ടിക്കൊണ്ട് രാഹുല്‍ ഈശ്വർ പറഞ്ഞത്. എന്നാല്‍ അവതാരകനായ ഹഷ്മി താജ് ഇബ്രാഹീം വിഷയത്തില്‍ ഇടപെടുകയും രാഹുലിന്റെ ഈ നടപടിയില്‍ ചാനലിന് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ചാനല്‍ ഈ ഭാഗങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

എന്ത് മണ്ടത്തരമാണ് ഇവരീ പറയുന്നത്: തൃശൂർ പൂരമാണോ കൂട്ടിച്ചേർത്തത്, കൂമ്പിന് നാല് കൊടുക്കണം: ശാന്തിവിളഎന്ത് മണ്ടത്തരമാണ് ഇവരീ പറയുന്നത്: തൃശൂർ പൂരമാണോ കൂട്ടിച്ചേർത്തത്, കൂമ്പിന് നാല് കൊടുക്കണം: ശാന്തിവിള

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട്

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര സർക്കാർ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു 24 ന്യൂസ് ചാനല്‍ ഇന്നലെ ചർച്ച നടത്തിയത്. ഹഷ്മി താജ് ഇബ്രാഹീം നടത്തിയ ചർച്ചയില്‍ രാഹുല്‍ ഈശ്വറിന് പുറമെ അർ എസ് ബാബു, ഓ അബ്ദുള്ള, പ്രശാന്ത് പത്മനാഭന്‍ എന്നിവരായിരുന്നു പങ്കെടുത്ത്. ഈ ചർച്ചയില്‍ തന്റെ ഭാഗം വിശദീകരിക്കുന്നതിനിടയിലാണ് രാഹുല്‍ ഈശ്വർ തോക്ക് പുറത്തെടുത്തത്. ചർച്ചയില്‍ പങ്കെടുത്ത് രാഹുല്‍ നടത്തിയ വാദങ്ങളിലേക്ക്.

ഏത് പെണ്ണിനോട് ഇത് ചോദിച്ചാലും അടി ഉറപ്പാണ് ബ്ലെസ്ലീ; എന്റെ ഒരു അടിക്ക് നീയില്ല, ആരോപണവുമായി മോഡല്‍ഏത് പെണ്ണിനോട് ഇത് ചോദിച്ചാലും അടി ഉറപ്പാണ് ബ്ലെസ്ലീ; എന്റെ ഒരു അടിക്ക് നീയില്ല, ആരോപണവുമായി മോഡല്‍

തന്റെ ജീവിത ലക്ഷ്യവുമായി

തന്റെ ജീവിത ലക്ഷ്യവുമായി ഏറെ ബന്ധപ്പെട്ട വിഷയമായതിനാല്‍ കുറച്ച് സമയം തനിക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു രാഹുല്‍ തുടങ്ങിയത്. ഭരണഘടന ശില്‍പ്പിയായ അംബേദ്കറും ആദ്യ പ്രധാനമന്ത്രി നെഹ്റു, വ്യത്യസ്ത സുപ്രീംകോടതി ജഡ്ജിമാർ, ഒരുപാട് ജഡ്ജിമാർ, ബി ജെ പി, കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം, സി പി എം തുടങ്ങിയ കക്ഷികളും താത്വികമായും യൂണിഫോം സിവില്‍ കോഡിന് അനുകൂലമാണെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

vastu tips for health: നിരന്തരം അസുഖങ്ങളാണോ? പ്രശ്നം വാസ്തുവിന്റെതാണെങ്കിലോ? വീട്ടില്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടോ

സി പി എമ്മിന്റെ ഏറ്റവും വലിയ താത്വികാചാര്യനായ

സി പി എമ്മിന്റെ ഏറ്റവും വലിയ താത്വികാചാര്യനായ ഇ എം എസ് നമ്പൂതിരിപ്പാട് പണ്ട് യൂണിഫോം സിവില്‍ കോഡിനെ അനുകൂലിച്ച് സംസാരിച്ച വ്യക്തിയാണ്. ക്രിസ്ത്യന്‍ പള്ളികളിലെ പിതാക്കാന്മാരും ബി ജെ പിയെ പ്രോല്‍സാപ്പിക്കാനാണെങ്കിലും അതിനെ അനുകൂലിക്കുന്നു. എന്നാല്‍ മറുവശത്ത് യുണിഫോം സിവില്‍ കോഡ് കള്ളത്തരമാണെന്ന് പറഞ്ഞ ഒരൊറ്റ മനുഷ്യനെ ഉണ്ടായിരുന്നുള്ളു. അത് ആർ എസ് എസ് സർസംഘ് ചാലകായിരുന്ന ഗുരുജി ഗോള്‍വാള്‍ക്കറാണ്.

ഗുരുജി ഗോള്‍വാള്‍ക്കർ പറഞ്ഞ കാര്യങ്ങള്‍

ഗുരുജി ഗോള്‍വാള്‍ക്കർ പറഞ്ഞ കാര്യങ്ങള്‍ നമ്മുടെ പാഠപുസ്തകത്തില്‍ മറ്റുമെങ്കില്‍ ഉള്‍പ്പെടുത്തണം. ഇന്ത്യയില്‍ യഥാർത്ഥത്തില്‍ യൂണിഫോം സിവില്‍ കോഡ് ആവശ്യമില്ലെന്നാണ് ഗോള്‍വാള്‍ക്കർ പറയുന്നത്. യൂണിറ്റി എന്ന് പറയുന്നതും യൂണിഫോർമാലിറ്റി എന്ന് പറയുന്നതും രണ്ടും രണ്ടും കാര്യമാണ്. ഇന്ത്യക്ക് വേണ്ടി ഹാർമണിയാണെന്നും ഗോള്‍വാള്‍ക്കറെ ഉദ്ധരിച്ചുകൊണ്ട് രാഹുല്‍ ഈശ്വർ പറയുന്നു.

ഗോള്‍വാള്‍ക്കറിന്റെ വാക്കുകള്‍ കേട്ട്

ഗോള്‍വാള്‍ക്കറിന്റെ വാക്കുകള്‍ കേട്ട്, അത്ഭുതത്തോടെ കെ ആർ മല്‍ക്കാനി എന്ന മാധ്യമപ്രവർത്തകന്‍ ചോദിക്കുന്നു, അങ്ങ് എന്താണ് ഇങ്ങനെ സംസാരിക്കുന്നത്, യൂണിഫോം സിവില്‍ കോഡ് എന്ന് പറയുന്നത് ദേശീയോദ്ഗ്രഥനം അല്ലേയെന്ന്. അപ്പോള്‍ 'യൂണിഫോം സിവില്‍ കോഡ് എന്ന് പറയുന്നത് ഇന്ത്യക്ക് ആവശ്യമില്ലാത്ത ഒരു കാര്യമാണ്. ഇന്ത്യക്ക് ആവശ്യം ഹിന്ദു മുസ്ലിം സാഹോദര്യമാണ്'- എന്നായിരുന്നു ഗോള്‍വാള്‍ക്കർ നല്‍കിയ മറുപടി.

മുസ്ലീംങ്ങള്‍ നാല് കല്യാണം കഴിച്ച്

മുസ്ലീംങ്ങള്‍ നാല് കല്യാണം കഴിച്ച് അവരുടെ ജനസംഖ്യ ഹിന്ദുക്കളേക്കാള്‍ കൂടുതലാവും എന്ന തെറ്റിദ്ധാരണ ഞങ്ങള്‍ക്കിടയിലെ ചില ആളുകള്‍ക്കുണ്ട്. ഈ തെറ്റായ ധാരണ കൊണ്ടാണ് യുണിഫോം സിവില്‍ കോഡ് വേണമെന്ന് പറയുന്നത്. എല്ലാ മതങ്ങളിലും മാറ്റം വരേണ്ടതുണ്ട്. അത് ഉള്ളില്‍ നിന്നാണ് വരേണ്ടത്. അല്ലാതെ അടിച്ചേല്‍പ്പിക്കലല്ല. നാല് കല്യാണം എന്നത് മാറി ഒരു കല്യാണം എന്നതിലേക്ക് വന്നാല്‍ അതിനെ പ്രോല്‍സാഹിപ്പിക്കണം. അല്ലാതെ എന്റെ നിലപാടുകളെ അവരെ അടിച്ചേല്‍പ്പിക്കരുത്. അടിച്ചേല്‍പ്പിച്ചാല്‍ അത് ദോഷകരമാവും.

പ്രകൃതിക്ക് ഏകരൂപകത ഇഷ്ടമല്ല

പ്രകൃതിക്ക് ഏകരൂപകത ഇഷ്ടമല്ല. യൂണിഫോമിറ്റി രാജ്യത്തിന്റെ നാശത്തിന് കാരണമാവും. ഇന്ത്യയില്‍ എല്ലാ കാലത്തും ഒരുപാട് വൈവിധ്യം ഉണ്ട്. ഈ വൈവിധ്യത്തെ ദേശീയത എന്ന മാലയില്‍ ഒരുമിച്ച് ചേർക്കണം. യൂണിറ്റി വേറെ യൂണിഫോർമാലിറ്റി വേറെ. യൂണിറ്റി വേണം, യൂണിഫോർമാലിറ്റി വേണ്ട എന്നും ഗോള്‍വാള്‍ക്കർ പറഞ്ഞു. ഞാനടക്കമുള്ളവർ ഈ നിലപാടിനെയാണ് ഞാന്‍ പിന്തുണയ്ക്കുന്നതെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

English summary
rahul easwar took a gun during channel debate; hashmi taj ibrahim says channel has no responsibility
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X