'നേതാവിനും പതിനഞ്ച് പേർക്കും ഉള്ളതല്ല ഇന്ത്യ'- മോദിക്കെതിരെ തുറന്നടിച്ച് രാഹുൽ ഗാന്ധി
വയനാട്; രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച 50 പ്രമുഖര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി രാഹുല്‍ ഗാന്ധി.രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു നേതാവിനും പതിനഞ്ച് പേര്‍ക്കും ഉള്ളതല്ല ഇന്ത്യയെന്നും രാഹുല്‍ തുറന്നടിച്ചു. വയനാട്ടില്‍ ജില്ലാ വികസന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ ജയിലിലാകുമെന്നാണ് സ്ഥിതി. ആശയപരമായ സംഘട്ടനമാണ് രാജ്യത്ത് നടക്കുന്നത്. രാജ്യത്ത് ഒരു പാര്‍ട്ടി, ഒരു നയം, ഒരു നേതാവ് എന്നതാണ് ബിജെപിയുടെ സ്വപ്നം. ഇതിനെതിരായാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രതിപക്ഷം പോരാടുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാവങ്ങള്‍ക്ക് വേണ്ടിയല്ല പ്രധാനമന്ത്രി നിലകൊള്ളുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി മോദിയും കേന്ദ്രസര്‍ക്കാരും തകര്‍ത്തുവെന്നും രാഹുല്‍ പറഞ്ഞു.
ഗവേഷകനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്നം, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള 50 ഓളം പ്രമുഖര്‍ക്കെതിരെയാണ് എഫ്ഐആര്‍ ചുമത്തിയത്. അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ സമര്‍പ്പിച്ച പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.
ബന്ദിപൂര്‍ രാത്രിയാത്രാ നിരോധനത്തിനെതിരെ നിരാഹാരമിരിക്കുന്ന അഞ്ച് പേരെയും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. വനപാതയിലൂടെയുള്ള ഗതാഗതം ഇന്ത്യയിലെ പല ഭാഗത്തുമുണ്ട്. അത് വയനാട്ടില്‍ മാത്രമായി തടയാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. നിരോധനം നീക്കുന്നതിന് എല്ലാവിധ നിയമസഹായങ്ങളും രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി.
ഒരാഴ്ച പോയിട്ട് ഒരു മണിക്കൂർ പോലും നീട്ടി നൽകില്ല, മരട് ഫ്ളാറ്റുടമകളുടെ ആവശ്യം തളളി സുപ്രീം കോടതി!
മുരളീധരനും തരൂരും ഇല്ല, വട്ടിയൂർക്കാവിൽ വിയർത്ത് കോൺഗ്രസ്, പിടിച്ച് നിൽക്കാനാവുന്നില്ല!












Click it and Unblock the Notifications