രാഹുലിനെ അയോഗ്യനാക്കിയതിന് പിന്നില്‍ മലയാളി 'സ്പര്‍ശം', ആരാണ് ലില്ലി തോമസ്?
ദില്ലി: കോണ്‍ഗ്രസിന്റെ നെടുംതൂണായ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് ദേശീയ രാഷ്ട്രീയത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയിരിക്കുകയാണ്. എന്നാല്‍ ഈ വിധിക്കും, അതിന് പിന്നിലെ തുടര്‍ നടപടികള്‍ക്കുമെല്ലാം ഒരു മലയാളി ടച്ച് ഉണ്ട്. അന്തരിച്ച ഒരു ജഡ്ജിയുടെ റോളാണ് ഇവിടെ പ്രസക്തമാകുന്നത്.
അവര്‍ പുറപ്പെടുവിച്ച ഒരു വിധിയാണ് ഇന്ന് ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും വിവാദ വിഷയമായി മാറിയിരിക്കുന്നത്. ജയില്‍ ശിക്ഷയും എട്ട് വര്‍ഷത്തേക്കുള്ള വിലക്കും വരെ രാഹുല്‍ നേരിടേണ്ടി വരുന്ന അവസ്ഥയാണ്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി അഡ്വ ലില്ലി തോമസാണ് ഇന്ന് രാഹുലിന്റെ ഈ അവസ്ഥയ്ക്ക് കാരണം.
ലില്ലി തോമസ് ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷേ അവര്‍ 2013ല്‍ നല്‍കിയ ഒരു പൊതുതാല്‍പര്യ ഹര്‍ജിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സവിശേഷ സ്ഥാനമുണ്ട്. രാജ്യത്തെ ആദ്യ വനിതാ നിയമ ബിരുദാനന്തര ബിരുദക്കാരി എന്ന പട്ടം അവര്‍ക്ക് നേരത്തെ ചാര്‍ത്തിക്കിട്ടിയതാണ്. 2019 ഡിസംബര്‍ ലോകത്തോട് വിട പറഞ്ഞിരുന്നു ലില്ലി തോമസ്. പക്ഷേ അതിനും ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ലില്ലി തോമസ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പല നേതാക്കളുടെയും ഭാവി തന്നെ കൈയ്യിലിട്ട് കളിക്കാവുന്ന ഹര്‍ജിയായിരുന്നു ഇത്.

ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അപ്പീല്‍ കാലയളവില്‍ അയോഗ്യതയില്ലാതാക്കുന്ന സാഹചര്യം നേരത്തെ ജനപ്രാതിനിധ്യ നിയമത്തിലുണ്ടായിരുന്നു. എന്നാല്‍ ലില്ലിയുടെ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതിയിലെത്തിയതോടെ അത് എടുത്തുകളയുകയായിരുന്നു. പല നേതാക്കളുടെയും അയോഗ്യതയ്ക്ക് ഇത് വഴിയൊരുക്കുന്നതായിരുന്നു. പൊതുതാല്‍പര്യ ഹര്‍ജികളിലൂടെ അതിപ്രശസ്തയായ ലില്ലി തോമസിന്റെ കിരീടത്തിലെ പൊന്‍തൂവലായിരുന്നു ഈ വിധി. കോടതിയുടെ തീരുമാനത്തോടെ നിയമപരമായ സംരക്ഷണവും ജനപ്രതിനിധികള്‍ക്ക് ഇല്ലാതായി.
രണ്ട് വര്‍ഷത്തിലധികം ശിക്ഷ അനുഭവിക്കുന്നവരും, അനുഭവിച്ച് കൊണ്ടിരിക്കുന്നവരും, വരെ അയോഗ്യതയ്ക്ക് വിധേയരാവുകയായിരുന്നു. ശിക്ഷ വിധിക്കുന്ന ആ സമയത്ത് തന്നെ ഇവര്‍ക്ക് അയോഗ്യതയും ലഭിക്കാന്‍ തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ വരെ ലില്ലി തോമസിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ തോറ്റുപോയിരുന്നു. അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഈ വിധിയിലെ അപകടം മനസ്സിലാക്കിയിരുന്നു. ഇതിനെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനായി ശ്രമം. പിന്നാലെ പുനപ്പരിശോധന ഹര്‍ജി ലില്ലി സമര്‍പ്പിച്ചു. ഒടുവില്‍ കേന്ദ്രത്തിന് ആ ഉദ്യമത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരികയായിരുന്നു.
ലില്ലി തോമസ് രാജ്യ ചരിത്രത്തില്‍ ഇടംപിടിച്ചത് ഈ വിധിയിലൂടെ മാത്രമല്ല. രാജ്യത്ത് ആദ്യമായി നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയത് ലില്ലിയായിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ 1955 മുതലാണ് അവര്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. 1964ലാണ് ആദ്യ പൊതുതാല്‍പര്യ ഹര്‍ജി വരുന്നത്. അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ്‌സ് പരീക്ഷയ്‌ക്കെതിരെയായിരുന്നു ലില്ലിയുടെ പോരാട്ടം. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള ഈ പരീക്ഷ നിര്‍ത്തലാക്കണമെന്നായിരുന്നു ആവശ്യം. എല്ലാ അഭിഭാഷകര്‍ക്കും, എല്ലാ കോടതിയിലും വാദിക്കാമെന്നും, കോടതിക്ക് ഇത് തീരുമാനിക്കാന്‍ അധികാരമില്ലെന്നും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു.
അഭിഭാഷക വൃത്തി സാമൂഹിക പ്രവര്‍ത്തനമായി കണ്ട ലില്ലി വനിതകള്‍ക്കും, ലിംഗ വിവേചനത്തിനുമെതിരെ നിരന്തരം വാളെടുത്തു. മരട് ഫ്‌ളാറ്റ് പൊളിക്കുന്ന കാര്യത്തില്‍ തിരക്കിട്ടുള്ള തീരുമാനമെടുക്കരുതെന്നായിരുന്നു അവര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതായിരുന്നു ലില്ലി തോമസ് അവസാനമായി കോടതിയിലേക്ക് എത്തിയ കേസ്.
91ാം വയസ്സിലായിരുന്നു അവരുടെ വിയോഗം.രാഹുലിന് മുമ്പ് ലാലു പ്രസാദ് യാദവാണ് അയോഗ്യനായത്. പിന്നീട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും അയോഗ്യത നേരിട്ടു. അങ്ങനെ നിരവധി പേര്‍ രാഹുലിന് മുമ്പ് ആ പട്ടികയില്‍ കയറിയിട്ടുണ്ട്. ഈ നിയമം ഉള്ള കാലത്തോളം ലില്ലി തോമസിനെ ആളുകള്‍ അതുകൊണ്ട് ഓര്‍ത്തുകൊണ്ടിരിക്കും.
വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍












Click it and Unblock the Notifications