കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ട് സ്ഥിരാംഗങ്ങള്‍ കേരളത്തില്‍ നിന്നുണ്ടാവും; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തുടങ്ങുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് വല്ലാത്തൊരു പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്താണ് രാഹുല്‍ ഗാന്ധി ഭാരത പര്യടനത്തിന് ഒരുങ്ങുന്നത്. ഭാരത് ജോഡോ യാത്രയെന്നാണ് ഇതിന്റെ പേര്. ഈ യാത്രയോടെ എല്ലാം മാറുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കേരളത്തിന് അടക്കം ഈ യാത്രയില്‍ നിര്‍ണായക റോളുണ്ടാവും. രാഹുലിന്റെ വിശ്വസ്തരെ തന്നെ ഭാരത് ജോഡോ യാത്രയുടെ ഭാഗമാക്കിയിട്ടുണ്ട്.

1

എട്ട് പേരെയാണ് ഇത്തരത്തില്‍ നിന്ന് തിരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ പ്രമുഖനായ ഗുലാം നബി ആസാദ് അടക്കം രാജിവെച്ച് പോയിരുന്നു. ഇങ്ങനൊരു സാഹചര്യത്തില്‍ രാഹുലിന്റെ യാത്ര വിജയകരമാകുമോ എന്നാണ് ഇനി അറിയാനുള്ളത്. വിശദമായ വിവരങ്ങളിലേക്ക്...

1

കേരളത്തില്‍ നിന്നുള്ള എംപിയായത് കൊണ്ട് വളരെയധികം പ്രാധാന്യം ഇവിടെ നിന്നുള്ള നേതാക്കള്‍ക്കും രാഹുലിന്റെ യാത്രയിലുണ്ടാവും. കേരളത്തില്‍ നിന്ന് എട്ട് സ്ഥിരാംഗങ്ങളാണ് യാത്രയിലുണ്ടാവുക. ചാണ്ടി ഉമ്മന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജുകുട്ടന്‍, കെഎസ്‌യു ജനറല്‍ സെക്രട്ടറി നബീല്‍ നൗഷാദ്, മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ, ഷീബ രാമചന്ദ്രന്‍, കെടി ബെന്നി, സേവാദള്‍ മുന്‍ അധ്യക്ഷന്‍ എംഎ സലാം, ഗീത രാമകൃഷ്ണന്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് യാത്രയില്‍ രാഹുലിനെ അനുഗമിക്കുന്ന സ്ഥിരാംഗങ്ങള്‍.

2

അതേസമയം ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം 118 സ്ഥിരാംഗങ്ങളാണ് ഉള്ളത്. സെപ്റ്റംബര്‍ ഏഴിന് വൈകീട്ട് അഞ്ച് മണിക്ക് കന്യാകുമാരിയില്‍ നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിക്കും. കാല്‍നടയായി 3570 കിലോമീറ്റര്‍ സഞ്ചരിച്ച് ജമ്മു കശ്മീരിയിലാണ് യാത്രയുടെ സമാപനം. ഗാന്ധിജിയെ നാഥുറാം വിനായക് ഗോഡ്‌സെ വെടിവെച്ച് കൊന്നതിന്റെ വാര്‍ഷിക ദിനത്തിലാണ് സമാപന സമ്മേളനം. ഇത് 2023 ജനുവരി മുപ്പതിനാണ്. ഇതേ കാലയളവില്‍ രണ്ട് സുപ്രധാന സംസ്ഥാന തിരഞ്ഞെടുപ്പുകളാണ് കഴിയുക.

3

കുട്ടിക്കളി ഇനിയും മാറിയിട്ടില്ല അല്ലേ, മൊണാലിസയായി മഡോണ, ഒന്നൊന്നര തകര്‍പ്പാണല്ലോ; ചിത്രങ്ങള്‍ വൈറല്‍

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ രണ്ടിടത്തും കോണ്‍ഗ്രസിന്റെ നില അത്ര മികച്ചതല്ല. യാത്ര കൊണ്ട് ഇതൊക്കെ മാറുമോ എന്ന് വ്യക്തമല്ല. സംഘടനാ ശേഷി ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. അതേസമയം രണ്ടിടത്തും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്താനുള്ള തന്ത്രങ്ങള്‍ മെനയുന്നതെല്ലാം ഭാരത് ജോഡോ യാത്രയുടെ ഇടവേളകളിലായിരിക്കും. രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഒറ്റക്കെട്ടായി നീങ്ങാം എന്നതാണ് യാത്രയുടെ മുദ്രാവാക്യം.

4

ക്രിസ്റ്റ്യാനോ വീണ്ടും കാഴ്ച്ചക്കാരന്‍; ചെകുത്താന്മാരുടെ തേരോട്ടം, പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് ഹാട്രിക്ക് നേട്ടം

ഈ യാത്രയ്ക്കിടയില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ തിരഞ്ഞെടുപ്പും നടക്കും. തീര്‍ച്ചയായും രാഹുല്‍ ഗാന്ധി തിരിച്ചുവരണമെന്നാണ് പാര്‍ട്ടിയിലെ പൊതു ആവശ്യം. അശോക് ഗെലോട്ടിനെ അടക്കം പാര്‍ട്ടി മത്സരിപ്പിക്കാനായി എല്ലാ ശ്രമവും നടത്തുന്നുണ്ട്. എന്നാല്‍ ഇതുവരെ ഗെലോട്ട് സമ്മതിച്ചിട്ടില്ല. രാജസ്ഥാന്‍ മുഖ്യമന്ത്രി പദം വിട്ടുപോകാന്‍ ആര്‍ക്കും താല്‍പര്യമില്ല. ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാള്‍ വന്നില്ലെങ്കില്‍ ഉണ്ടാവുന്ന പ്രശ്‌നമാണ് എല്ലാവരെയും ഭയപ്പെടുത്തുന്നത്. പൊതു സമ്മതനെ കൊണ്ടുവന്നാല്‍ അത് തര്‍ക്കത്തിന് വഴിയൊരുക്കും.

5

പശുക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് കടുവ, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണ്പശുക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് കടുവ, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണ്

രാജ്യം മൂന്ന് പ്രതിസന്ധികളാണ് ചൂണ്ടിക്കാണിക്കുന്നത്. ധനികര്‍ വീണ്ടും ധനികരാകുന്നു. എന്നാല്‍ ദരിത്ര ജനസമൂഹം അതിദരിദ്രമായ അവസ്ഥയിലേക്ക് തള്ളിയിടപ്പെട്ടു. പണപ്പെരുപ്പവും വിലക്കയറ്റവും ഒപ്പം തൊഴിലില്ലായ്മയും അതിരൂക്ഷമായി. രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ക്രോണി ക്യാപിറ്റലുകള്‍ക്ക് ചെറിയ വിലയ്ക്ക് നല്‍കുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഭാരത പര്യടനം നടത്താനുള്ള കാരണമായി കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ യാത്രയുടെ പൂര്‍ണ ഉത്തരവാദിത്തം രാഹുലിനായിരിക്കും. പാര്‍ട്ടി ഇനിയും തോല്‍ക്കുകയാണെങ്കില്‍ അത് രാഹുലിന്റെ ഇമേജിനെ തീര്‍ച്ചയായും ബാധിക്കും.

English summary
rahul gandhi's bharat jodo yatra have eight members from kerala, more importance to kpcc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X