• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'രാഹുൽ ഗാന്ധി കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക്?'; സോഷ്യൽ മീഡിയയിൽ വൻ പ്രചരണം, പിന്നിൽ

  • By Desk

തിരുവനന്തപുരം; കേരളം നിയസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കാനൊരുങ്ങുകയാണ്. 10 മാസം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇക്കുറി സംസ്ഥാനത്ത് സിപിഎം ഭരണ തുടർച്ച നേടുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. എതെങ്കിലും ഒരു കക്ഷി ഭരണ തുടർച്ച നേടുന്ന പതിവ് കേരളത്തിൽ ഇല്ല. അതേസമയം പുറത്തുവന്ന ചില സർവ്വേകൾ ഇക്കുറി എൽഡിഎഫിന് വീണ്ടും അധികാരത്തിലെത്തും എന്ന് പ്രവചിക്കുന്നുണ്ട്.

എൽഡിഎഫ് ആണ് ഭരണത്തിൽ ഏറുന്നതെങ്കിൽ പിണറായി വിജയൻ തന്നെയാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയെന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം യുഡിഎഫ് ആണ് ഭരണത്തിലേറുന്നതെങ്കിലോ. ചർച്ചകൾ പലവഴിക്കാണ്. രാഹുൽ ഗാന്ധി മുഖ്യമന്ത്രിയാകുമെന്ന ഒരു വാർത്തയുടെ സ്ക്രീൻ ഷോട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

 ചർച്ചകൾ സജീവം

ചർച്ചകൾ സജീവം

യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെയാകും എന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻചാണ്ടിയുടെ പേരാണ് ഈ സ്ഥാനത്തേക്ക് പിന്നീട് ഉയർന്ന് കേട്ടത്. ആരോഗ്യ കാരണങ്ങളാൽ സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിന്ന ഉമ്മൻ ചാണ്ടി ഇപ്പോൾ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായിരിക്കുകയാണ്.

 നീണ്ട നിര തന്നെ

നീണ്ട നിര തന്നെ

എന്നാൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി രംഗത്തുണ്ടെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ ഇക്കുറി വടകര മണ്ഡലത്തിലേക്ക് മത്സരിക്കാതെ മുല്ലപ്പള്ളി മാറി നിന്നത് മുഖ്യമന്ത്രി പദം ലക്ഷ്യം വെച്ചാണെന്ന് അദ്ദേഹത്തിന്റെ അണികൾ തന്നെ വ്യക്തമാക്കിയിരുന്നു.

 സോഷ്യൽ മീഡിയ പ്രചരണം

സോഷ്യൽ മീഡിയ പ്രചരണം

അതേസമയം ഇവർ മൂന്ന് പേരുമല്ലാതെ കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി എത്തുമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരണം നടക്കുന്നത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി എന്ന തലക്കെട്ടിലുള്ള ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ആണ് സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നത്.

 കോൺഗ്രസിന്റെ അവസ്ഥ

കോൺഗ്രസിന്റെ അവസ്ഥ

വഴിപോക്കൻ എന്ന പേരിൽ രാഷ്ട്രീയ വിഷയങ്ങൾ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന മാതൃഭൂമിയുടെ കോളത്തിന്റെ സ്ക്രീൻ ഷോട്ട് ഉപയോഗിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രചരണം കൊഴുക്കുന്നത്. ജുലൈ 30 ന് പ്രസിദ്ധീകരിച്ച കോളത്തിൽ കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്.

 ‘ആയാല്‍’ എന്നത് ഒഴിവാക്കി

‘ആയാല്‍’ എന്നത് ഒഴിവാക്കി

‘കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ആയാല്‍' എന്ന തലക്കെട്ടോടെയായിരുന്നു ഇത്തവണത്തെ കുറിപ്പ്. ഈ തലക്കെട്ടിലെ ‘ആയാല്‍' എന്നത് ഒഴിവാക്കി കൊണ്ടുള്ള സ്‌ക്രീന്‍ ഷോട്ട് ആണ് പ്രചരിക്കുന്നത്. ഇതോടെ രാഹുൽ ഗാന്ധികേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവുമോയെന്നുള്ള ചർച്ചകളും സജീവമായി.

 രണ്ട് ഇടത്ത് മത്സരിച്ചു

രണ്ട് ഇടത്ത് മത്സരിച്ചു

2019 ൽ കോൺഗ്രസിന്റെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടിയ നേതാവാണ് രാഹുൽ ഗാന്ധി. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസിന് കനത്ത പരാജയം രുചിക്കേണ്ടി വന്നു. തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലായിരുന്നു രാഹുൽ ഗാന്ധി മത്സരിച്ചത്. തന്റെ മണ്ഡലമായ അമേഠിയിലും കേരളത്തിൽ വയനാട്ടിലും.

 വമ്പൻ വിജയം

വമ്പൻ വിജയം

അമേഠിയിൽ രാഷ്ട്രീയ സാഹചര്യം അനുകൂലമാകില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയായിരുന്നു രാഹുൽ ഇങ്ങ് കേരളത്തിൽ വയനാട് തിരഞ്ഞെടുത്തത്. അമേഠിയിൽ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് എട്ട് നിലയിൽ പൊട്ടിയെങ്കിലും വയനാട്ടിൽ വമ്പൻ വിജയമാണ് രാഹുൽ ഗാന്ധി നേടിയത്.

 ശക്തമായ ഇടപെടൽ

ശക്തമായ ഇടപെടൽ

431542 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ‌് എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീറിനെ രാഹുൽ ഗാന്ധി പരാജയപ്പെടുത്തിയത‌്. രാഹുൽ 705999 വോട്ടും സിപിഐ യുടെ പി പി സുനീർ 274457 വോട്ടുമാണ് നേടിയത്. വിജയത്തിന് ശേഷവും മണ്ഡലത്തിൽ ശക്തമായ ഇടപെടലുകളാണ് രാഹുൽ ഗാന്ധി നടത്തുന്നത്.

 സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ

വയനാട്ടിൽ പ്രളയം ഉണ്ടായപ്പോൾ രാഹുൽ ഗാന്ധി നേരിട്ട് സ്ഥലം സന്ദർശിച്ച് മണ്ഡലത്തിനാവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലും മണ്ഡലത്തിൽ സജീവമായ ഇടപെടലുകളാണ് രാഹുൽ ഗാന്ധി നടത്തുന്നത്.അതുകൊണ്ട് തന്നെ കേരള രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധി സജീവമാകുമോയെന്ന ചർച്ചകളാണ് ഈ സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ച് പ്രചരിക്കുന്നത്.

English summary
'Rahul Gandhi to be Kerala Chief Minister?'; Massive publicity on social media, this is the truth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more