കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് അധ്യക്ഷൻ;രാഹുലിന്റെ പിന്തുണ ഈ നേതാവിന്...വിടി ഉൾപ്പെടെ യുവാക്കൾ നേതൃനിരയിലേക്ക്

Google Oneindia Malayalam News

ിരുവനന്തപുരം; കേരളത്തിൽ കോൺഗ്രസ് പരാജയത്തിന്റെ പടുകുഴിയിലേക്ക് പതിച്ചതിന് ഒരേ ഒരു കാരണമാണ് ഹൈക്കമാന്റിന് സമർപ്പിച്ച റിപ്പോർട്ടിൽ അശോക് ചവാൻ സമിതി ചൂണ്ടിക്കാട്ടിയത്, സംഘടന ദൗർബല്യം. അതുകൊണ്ട് തന്നെ അടിമുടി പൊളിച്ചെഴുത്തുകൾ ഉണ്ടായില്ലേങ്കിൽ ഇനിയും പരാജയങ്ങൾ തുടർകഥയാകുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിൽ നൽകുന്നു.

ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം

ഈ ഘട്ടത്തിൽ പാർട്ടിയിൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകി സമ്പൂർണ പുനസംഘടനയ്ക്ക് തയ്യാറായെടുക്കുകയാണ് ഹൈക്കമാന്റ് നേതൃത്വം. പുതിയ കോൺഗ്രസ് അധ്യക്ഷനായി ആരെ നിയമിക്കണമെന്നത് സംബന്ധിച്ചും ഏകദേശ തിരുമാനമായിട്ടുണ്ടെന്നാണ് വിവരം. ആരെ പിന്തുണയ്ക്കുമെന്നത് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്.

 ഉയർത്തെഴുന്നേൽപ്പ്

വെറും 21 സീറ്റിൽ നിന്ന് ഇനിയൊരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകണമെങ്കിൽ യുവ നിര തന്നെ നേതൃസ്ഥാനത്തേക്ക് എത്തണമെന്നതാണ് ഹൈക്കമാന്റിന്റെ താത്പര്യം. പ്രതിപക്ഷ നേതാവായി ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് അതീതമായി വിഡി സതീശനെ നിയമിച്ചതും ഇതിന്റെ ഭാഗമായാണ്. രാഹുൽ ഗാന്ധിയാണ് യുവാക്കൾ നയിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നത്.പല കാലത്തായി രാഹുൽ ഈ ആവശ്യം ഉയർത്തിക്കൊണ്ടിരുന്നിരുന്നു. എന്നാൽ മുതിർന്ന നേതാക്കളുടെ ഭീഷണികളിൽ പലപ്പോഴും ആവശ്യങ്ങൾ നടപ്പാക്കപ്പെട്ടിരുന്നില്ല.

 തലമുറമാറ്റം

എന്നാൽ തുടർച്ചയായി 10 വർഷം പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്ന അവസ്ഥയിൽ നിന്ന് കരകയറണമെങ്കിൽ സമൂലമായ മാറ്റം വേണമെന്ന് ഒരു വലിയ വിഭാഗം നേതാക്കളും ആവശ്യപ്പെടുന്നുണ്ട്.പരാജയത്തിന്റെ കാരണം കണ്ടെത്താൻ രൂപീകരിച്ച അശോക് ചവാൻ സമിതിക്ക് മുൻപിലും തലമുറ മാറ്റം എന്ന ആവശ്യമാണ് നേതാക്കൾ മുന്നോട്ട് വെച്ചത്.

പുതുമുഖങ്ങൾ

പരാജയത്തിൽ നിന്ന് കരകയറണമെങ്കിൽ പുതുമുഖങ്ങൾ തന്നെ നയിക്കണമെന്നാണ് ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടത്. മുതിർന്ന നേതാക്കളെ പാർട്ടിയെ താഴെ തട്ടിൽ നിന്ന് കെട്ടിപടുക്കാനാണ് നിയോഗിക്കേണ്ടതെന്നും ഓരോ പദവിക്കും നിശ്ചിത പ്രായം കഴിഞ്ഞവരെ നിയമിക്കരുതെന്ന നിർദ്ദേശവും നേതാക്കൾ ഉയർത്തിയിട്ടുണ്ട്.

 യുവാക്കളുടെ നിര

ഇതോടെ സംസ്ഥാന,ഡിസിസി നേതൃത്വങ്ങളിൽ യുവാക്കളുടെ പട തന്നെ എത്തുമെന്ന കാര്യത്തിൽ ഏറെ കുറെ തിരുമാനമായിട്ടുണ്ട്. മുൻ എംഎൽഎമാരായ കെഎസ് ശബരീനാഥൻ, വിടി ബൽറാം, കൂടാത കുണ്ടറ എംഎൽഎ പിസി വിഷ്ണുനാഥ്, കരുനാഗപ്പള്ളി എംഎൽഎ സിആർ മഹേഷ്, ടി സിദ്ധിഖ്, ഹൈബി ഈഡൻ തുടങ്ങിയ യുവ നേതാക്കൾക്കെല്ലാം പാർട്ടിയിലെ വിവിധ നേതൃപദവികൾ ലഭിച്ചേക്കുമെന്നാണ് സൂചന.

വിടി ബൽറാമിന്


തൃത്താലയിൽ നിന്നും പരാജയപ്പെട്ട വിടി ബൽറാമിനെ പാലക്കാട് ഡിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്തുന്നുണ്ട്. അധ്യക്ഷനായിരുന്ന വികെ ശ്രീകണ്ഠൻ എംപി പദവി രാജിവെച്ചിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയായിരുന്നു രാജി. പരാജയത്തിൽ എംപിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

മഹേഷോ വിഷ്ണുനാഥോ

സിആർ മഹേഷോ പിസി വിഷ്ണുനാഥോ ഡിസിസി അധ്യക്ഷൻമാരകണമെന്ന ആവശ്യം കൊല്ലാ ജില്ലാ നേതാക്കൾ മുന്നോട്ട് വെച്ചിട്ടുണട്. പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇതിനോടകം തന്നെ ബിന്ദു കൃഷ്ണ രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ മുതിർന്ന നേതാക്കൾ ചരടുവലിക്കുന്നുണ്ടെങ്കിലും യുവാക്കളുടെ കൈകളിലാവട്ടെ ഭരണം എന്നാണ് ഒരു വിഭാഗം വ്യക്തമാക്കുന്നത്.

രാഹുൽ ഗാന്ധിയുടെ നിലപാട്

ടിഎൻ പ്രതാപൻ പ്രതാപൻ, എംകെ രാഘവൻ തുടങ്ങിയ നേതാക്കൾക്കും സുപ്രധാന പദവി എന്ന ചർച്ചകൾ ജില്ലാ തലത്തിൽ ഉയരുന്നുണ്ട്. അതേസമയം പുനസംഘടനയിൽ യുവ നിരയ്ക്ക് പ്രാമുഖ്യം നൽകണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ച രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെയാണ് പിന്തുണയ്ക്കുന്നതെന്നാണ് റിപ്പോർട്ട്.

രാഹുലിന്റെ പിന്തുണ

കെ സുധാകരന് വേണ്ടി അണികൾ ശക്തമായ ആവശ്യം ഉയർത്തുമ്പോൾ അത് കണ്ടില്ലെന്ന നടിക്കേണ്ടതില്ലെന്നാണ് രാഹുലിന്റെ നിലപാടത്രേ. കെ സുധാകരൻ അധ്യക്ഷനായാൽ വൈസ് പ്രസിഡന്‌റ് സ്ഥാനത്തേക്ക് പിടി തോമസിനെയാകും നിയോഗിച്ചേക്കുക. ഇരു ഗ്രൂപ്പുകളുടേയും ഭാഗമല്ലാതെ നിൽക്കുന്ന തോമസിനെ അധ്യക്ഷനാക്കണമെന്ന ആവശ്യം നേരത്തേ ഉയർന്നിരു്ന്നു.

 നിർണായക പദവി

അതേസമയം ലോക്സഭ എംപിയും ദളിത് നേതാവുമായി കൊടിക്കുന്നിൽ സുരേഷിനും നിർണായക ചുമതല നൽകിയേക്കുമെന്നാണ് വിവരം. അധ്യക്ഷ സ്ഥാനത്തേക്ക് എ ഗ്രൂപ്പ് ഉയർത്തിക്കാട്ടുന്ന നേതാവാണ് കൊടിക്കുന്നിൽ. അധ്യക്ഷ സ്ഥാനമേറ്റെടുക്കാൻ താത്പര്യമുള്ളതായി കൊടിക്കുന്നിൽ നേരത്തേ തന്നെ വ്യക്തമാക്കിയിരു്നനു.

ഫിറോസ് ഖാൻ പൊട്ടിക്കുമെന്ന് പറഞ്ഞ രഹസ്യത്തെ കുറിച്ച് രമ്യ.. ഷോയിൽ നിന്നും പുറത്തായതിന് കാരണംഫിറോസ് ഖാൻ പൊട്ടിക്കുമെന്ന് പറഞ്ഞ രഹസ്യത്തെ കുറിച്ച് രമ്യ.. ഷോയിൽ നിന്നും പുറത്തായതിന് കാരണം

വെല്ലുവിളി

ഇരുവരേയും കൂടാതെ കെ മുരളീധരന്റെ പേരും ഉന്നത നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.അതേസമയം ഗ്രൂപ്പ് നിർദ്ദേശങ്ങൾ തള്ളി കെ സുധാകരനെ അധ്യക്ഷനാക്കാനുള്ള തിരുമാനം ഹൈക്കമാന്റിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 അന്തിമ തിരുമാനം

പൊട്ടിത്തെറികൾ ഉണ്ടായാൽ പരിഹാര ഫോർമുല എന്ന നിലയിൽ മറ്റ് ചില സാധ്യതകളും നേതൃത്വം പരിശോധിക്കും. കേരളത്തിലെ നേതാക്കളുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അനവർ നടത്തുന്ന ചർച്ചയ്ക്ക് ശേഷമാകും അന്തിമ തിരുമാനം

കറുപ്പില്‍ തിളങ്ങി പരിനീതി ചോപ്ര: പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല

English summary
Rahul gandhi want this leader to be the president of KPCC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X