വനബന്ധു പദ്ധതിക്കായി അനുവദിച്ച 55,000 കോടി എവിടെ : മോദിക്കെതിരെ പത്താമത്തെ ചോദ്യവുമായി രാഹുല്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെ മോദിയോട് വീണ്ടു ചോദ്യമുന്നയിച്ച് രാഹുല്‍ ഗാന്ധി. ആദിവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച വനബന്ധു പദ്ധതിയുടെ 55,000കോടി രൂപ മോദി എന്തുചെയ്‌തെന്ന് രാഹുല്‍ ചോദിച്ചു.

ജിഹാദികളെ ഒന്നിപ്പിച്ച് ട്രംപിന്റെ നീക്കം; ഐസിസും അല്‍ ഖ്വായ്ദയും ഒറ്റക്കെട്ട്... രക്തച്ചൊരിച്ചിൽ?

ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോദിയോട് ചോദിക്കുന്ന ചോദ്യാവലിയിലെ പത്താമത്തെ ചോദ്യവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. ആദിവാസികളുടെ പക്കല്‍ നിന്ന് ഭൂമി പിടിച്ചെടുത്തു അവര്‍ക്ക് വനഭൂമിയിലുള്ള അവകാശം നിഷേധിച്ചു. ആശുപത്രിയും സ്‌കൂളും പോലെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും അവിടെ പ്രവര്‍ത്തിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.

 rahul

കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വീടും, യുവാക്കള്‍ക്ക് ജോലിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അത് അവരുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തിയെന്നും രാഹുല്‍ പറഞ്ഞു. വനബന്ധു പദ്ധതിയുടെ 55000 കോടി എവിടെപ്പോയെന്ന് രാഹുല്‍ ഗാന്ധി മോദിയോട് ചോദിച്ചു. ആദിവാസി വിഭാഗത്തിന്റെ സമഗ്ര വികസനത്തിനും ക്ഷേമത്തിനും വേണ്ടി 2014ലാണ് വനബന്ദു പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ജയലളിതയുടെ 'പിന്‍ഗാമിയാവാന്‍' 59 പേര്‍... പട്ടികയില്‍ ഒരു വനിത മാത്രം

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ് ഘട്ടം ശനിയാഴ്ച നടക്കാനിരിക്കെ മോദിക്കെതിരെ പത്താമത്തെ ചോദ്യവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. വിദ്യാഭ്യാസം, യുവജനങ്ങളുടെ തൊഴില്‍ വിഷയം, സ്ത്രീ സുരക്ഷ, ആരോഗ്യം, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ വഴിവിട്ട ആനുകൂല്യം തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ നേരത്തെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

English summary
where is 55,000crore rupees that allowted for vanbandu scheme implimented for adivasis. rahul gandhi asks to modi.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്