എല്‍ഡിഎഫ് എംഎല്‍എമാരെ സ്റ്റേഷനിലിട്ട് മര്‍ദ്ദിക്കുമോ: മുഖ്യമന്ത്രിയോട് രാഹുല്‍ മാങ്കൂട്ടത്തില്‍
തൃശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നല്കിയ മറുപടി ചോദ്യം ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍. മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാരായ സനീഷ് കുമാറും എകെഎം അഷറഫും അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത് 11 കേസുകളില്‍ പ്രതിയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞത് ചോദ്യം ചെയ്യുകയാണ് രാഹുല്‍. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കേസുകള്‍ സ്വാഭാവികമാണ്. സര്‍ക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ 100ല്‍ അധികം കേസുകളില്‍ വരെ പ്രതികളായവര്‍ ഉണ്ട് എന്നും 'ബഹു മുഖ്യമന്ത്രി' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പില്‍ രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകള്‍: ''ബഹു മുഖ്യമന്ത്രി ,
പൊതുപ്രവർത്തകനും, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളിൽ പ്രതിയാകുന്നത് സ്വഭാവികമാണ്, അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ. ഈ സർക്കാരിന് എതിരെ സമരം ചെയ്തതിന്റെ പേരൽ 100 ഇൽ അധികം കേസുകളിൽ പ്രതികളായ സഹപ്രവർത്തകർ വരെയുണ്ട് യൂത്ത് കോൺഗ്രസ്സിൽ
അത് രാഷ്ട്രീയ കേസുകളാണ്.
അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ള
മാനദണ്ഡം അല്ലല്ലോ.
ആ മാനദണ്ഡം വെച്ചാണെങ്കിൽ അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ?
അങ്ങയുടെ ഒപ്പം പ്രവർത്തിക്കുന്ന മന്ത്രിമാർ പ്രതികൾ അല്ലേ?
അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ MLA മാർ പ്രതികൾ അല്ലേ?
അവരെയൊക്കെ സ്റ്റേഷനിലിട്ട് മർദ്ദിക്കുമോ?''
വിഡി സതീശന്റെ പ്രതികരണം: ''കുന്നംകുളം കേസില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചു വിടണം. അവരെ സര്‍വീസില്‍ നിന്നും പുറത്താക്കുമോ ഇല്ലയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ നീണ്ട പ്രഭാക്ഷണമല്ല നടപടിയാണ് വേണ്ടത്. കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കുന്നതു വരെ എം.എല്‍.എമാരായ സനീഷ് കുമാറും എ.കെ.എം അഷറഫും അനിശ്ചിതകാല സത്യഗ്രഹമിരിക്കും. ജനാധിപത്യ കേരളത്തിന്റെ പിന്തുണ ഞങ്ങള്‍ക്കുണ്ട്.''
നജീബ് കാന്തപുരത്തിന്റെ പ്രതികരണത്തില്‍ നിന്ന്: ''കുന്നംകുളത്ത് നിരപരാധിയായ പൊതുപ്രവര്ത്തകന് സുജിത്തിനെ വളഞ്ഞിട്ട് പോലീസ് മര്‍ദ്ദിക്കുന്ന ദൃശ്യം കേരള പോലീസിന് അപമാനമായിരിക്കുന്നു. ഇത്തരം ക്രിമിനലുകളായ പോലീസുകാരെ വെള്ളപൂശുന്ന നടപടിയാണ് ആഭ്യന്തരവകുപ്പ് സ്വീകരിക്കുന്നത്. കൊടും കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേക്കുള്ള സ്ഥലംമാറ്റവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സസ്പെന്ഷന് നടപടികളുമാണ് സ്വീകരിക്കുന്നത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പകരം സംരക്ഷിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ച സഹപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍.''
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications