കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേയുടെ അറ്റകുറ്റപ്പണികള്‍ ഉടനൊന്നും തീരില്ല; രണ്ട് മാസം ട്രെയിന്‍ യാത്ര ഇഴയും...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: രണ്ട് മാസത്തോളം ഇനി ട്രെയിന്‍ യാത്ര ഇഴഞ്ഞ് നീങ്ങും. തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള റെയില്‍പാതയിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം വേണമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്. കറുകുറ്രിയില്‍ നടന്ന ട്രെയിന്‍ അപകടത്തിന് ശേഷം നടത്തിയ പരിശോധനയില്‍ 202 വിള്ളലുകളാണ് കണ്ടെത്തിയത്.

അപകടസാധ്യത ഒഴിവാക്കാനിയ ട്രെയിനുളുടെ വേഗത പരമാവധി 30 കിലോമീറ്റര്‍ ആക്കി തീരുമാനാച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ട്രെയിനുകള്‍ കുറഞ്ഞത് അരമണിക്കൂറെങ്കിലും വൈകി ഓടേണ്ടിവരും. രണ്ട് മാസത്തോളം ഇത് തുടരേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.

Train accident

യാത്രക്കാരുടെ സുരക്ഷയാണ് വലുത്. വേഗ നിയന്ത്രണം യാത്രക്കാരെ ബാധിക്കുമെങ്കിലും മറ്റ് വഴികളില്ല. വലിയ അപകടങ്ങളുണ്ടാകാതിരിക്കാന്‍ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് അധികൃതരുടെ വാദം.

Read Also: സിപിഎമ്മിനുമുണ്ട് ജാതി; 14 സിപിഎം എംഎല്‍എമാര്‍ രാജിവയ്ക്കണമെന്ന് കുമ്മനം...

പതിനഞ്ചിടത്താണ് അടിയന്തര അറ്റക്കുറ്റപ്പണികള്‍ നടത്തേണ്ടത്. ചൊവ്വാഴ്ച ഉച്ചയോടെ ഇവിടങ്ങളില്‍ വേഗത നിയന്തിച്ച് എന്‍ജിനീയറിങ് വിഭാഗം അറ്റകുറ്റപ്പണികള്‍ ആരംഭിത്തിട്ടുണ്ട്. ചാലക്കുടി മുതല്‍ ആലുവ വരെ 15 സ്ഥലങ്ങളില്‍ രാവിലെത്തന്നെ വേഗ നിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. മിക്ക ദീര്‍ഘദൂര ട്രെയിനുകളും മണിക്കൂറുകളോളം വൈകിയോടുന്നതിനു പുറകെ വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയതു ട്രെയിന്‍ ഗതാഗതത്തെ ഗുരുതരമായി ബാധിക്കും.

ട്രെയിന്‍ യാത്രക്കാരെയാണ് നിയന്ത്രണം വലയ്ക്കുന്നത്. ഓഫീസുകളിലേക്കും ആശുപത്രികളിലേക്കുമുള്ള ദീര്‍ഘദൂര യാത്രക്കാരും വലയുമെന്നുറപ്പാണ്. രാത്രിയിലും വെളുപ്പിനും ഓടുന്ന ട്രെയിനുകള്‍ അരമണിക്കൂറിലേറെ വൈകി ഓടേണ്ടിവരുമെന്നാണ് വിവരം.

Read Also: പീഡന ദൃശ്യം പകര്‍ത്തി ബ്ലാക് മെയിലിംഗ്; ട്യൂഷന്‍ അധ്യാപകന്‍ പതിനെട്ടുകാരിയെ പീഡിപ്പിച്ചത് എട്ട് മാസം

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Railway Maintenance Train will be delay for two months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X