സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി
തിരുവനന്തപുരം: നാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.
കളക്ടർമാർ ഉത്തരവ് ഇറക്കി. ആലപ്പുഴയിൽ അവധി എൽപി, യുപി ക്ലാസുകൾക്ക് മാത്രമാണ്. ആലപ്പുഴയിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും എൽപി, യുപി വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, കണ്ണൂര്‍, കസാര്‍ഗോഡ്, കോഴിക്കോട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹൈസ്‌കൂള്‍ തലം മുതലുള്ള ക്ലാസുകൾ നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ അധികൃതരെ ഏർപ്പെടുത്തി.
അതേസമയം, കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യത ഉള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നതനുസരിച്ച് മാറിത്താമസിക്കണം. മല്‍സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍
സുരക്ഷിത അകലം പാലിച്ചാല്‍കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കാനും അറിയിപ്പുണ്ട്.
അതേസമയം ഉത്തരേന്ത്യയിൽ മഴ തുടരുകയാണ്. യമുനാ നദി കരകവിഞ്ഞ് ഒഴുകിയിരിക്കുകയാണ്. ബുധനാഴ്ച വൈകീട്ടാണ് യമുന കരകവിഞ്ഞ് ഒഴുകിയത്. 44 വർഷത്തിന് ശേഷമുള്ള റെക്കോഡ് ജല നിരപ്പാണ് രേഖപ്പെടുത്തിയത്.
പുഴയുടെ സമീപത്തെ വീടുകളിലും ചന്തകളിലും വെള്ളം കയറിയതിനാൽ ആയിരക്കണക്കിന് ആളുകളെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പായിട്ടുണ്ട്. ഇനിയും ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സെൻട്രൽ വാട്ടർ കമ്മീഷന്റെ വിലയിരുത്തൽ.
ഡൽഹി പ്രളയ ഭീതിയിലാണ്. പ്രളയബാധിത മേഖലകളിൽ എല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് ഡൽഹി പോലീസ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിട്ടുണ്ട്.
ബരേജില്‍ നിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് നിയന്ത്രിക്കണംഎന്ന് കെജ്രിവാൾ അമിത് ഷായോട് ആവശ്യപ്പെട്ടു.
ഏത് നിമിഷം നഗരം വെള്ളത്തിൽ മുങ്ങാം എന്ന ആശങ്കയിലാണ്. 1924, 1977, 1978, 1995, 2010, 2013 എന്നീ വർഷങ്ങളിൽ വലിയ വെള്ളപ്പൊക്കങ്ങൾ ഡൽഹിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
"ഞങ്ങൾ ജീവനും സ്വത്തുക്കളും സംരക്ഷിക്കേണ്ടതുണ്ട്. യമുന നദിക്ക് സമീപമുള്ള താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കേണ്ടതുണ്ട്," കെജ്രിവാൾ ബുധനാഴ്ച പത്രസമ്മേളനത്തിൽ വ്യക്തമാക്കി. സ്ഥിതിഗതികൾ വഷളാക്കുന്നതിനെക്കുറിച്ച് ഡൽഹി സർക്കാർ ദേശീയ ദുരന്ത നിവാരണ സേനയെ (എൻഡിആർഎഫ്) അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications