കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ മഴക്കെടുതികള്‍ തുടരുന്നു: സര്‍വ്വീസ് വയറില്‍ നിന്ന് ഷോക്കേറ്റ് ഒരു മരണം, ഉരുള്‍പൊട്ടി!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ഇടുക്കിയില്‍ മഴക്കെടുതികള്‍ തുടരുന്നു. നാലു ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴയില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. വലിയ നാശ നഷ്ടങ്ങളാണ് ഇതിനകം ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടിമാലിക്കടുത്ത് സര്‍വ്വീസ് വയറില്‍ നിന്ന് ഷോക്കേറ്റ് ഞായറാഴ്ച ഒരാള്‍ മരിച്ചു. പറക്കുടി സ്വദേശി ബിജുവാണ് മരിച്ചത്. വിവിധയിടങ്ങളില്‍ നിരവധി വീടുകള്‍ മരങ്ങള്‍ വീണ് ഭാഗികമായി തകര്‍ന്നു. ഇടുക്കി ശാന്തന്‍പാറയില്‍ രണ്ടു വീടിനു മുകളില്‍ മരം വീണു. ഇരു വീടുകളിലെയും വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

rainidukki

വണ്ടിപെരിയാര്‍ അടിമാലി, രാജക്കാട്, മൂന്നാര്‍, തൊടുപുഴ തുടങ്ങി പ്രധാന പ്രദേശങ്ങളിലെല്ലാം മണിക്കൂറോളം വെള്ളത്തിനടിയിലായി. ആനച്ചാലിനു പുറമെ രാജാക്കാട് കള്ളിമാലിയിലും ഉരുള്‍പൊട്ടി. ഏക്കറു കണക്കിന് കൃഷിയിടം മഴവെള്ള പാച്ചിലില്‍ ഒഴുകിപോയി. മറയൂര്‍ മേഖലയിലെ പ്രധാന കാര്‍ഷിക വിളയായ കരിമ്പിന്‍തോട്ടങ്ങള്‍ വ്യാപകമായി നശിച്ചു.

damidukki-1

മറയുര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലായി 750 ഹെക്ടര്‍പ്രദേശത്തോളം വെള്ളത്തിനടിയിലായി. മറയൂര്‍ മേഖലയില്‍ മാത്രമായി അമ്പതോളം ഇലക്ട്രിക് പോസ്റ്റുകകളാണ് ശക്തമായ കാറ്റിലും മഴിയിലും ഒടിഞ്ഞത്. ജില്ലയിലെ പ്രധാന റോഡകളെല്ലാം. മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിവീണും ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുന്ന അവസ്ഥയിലാണ്. കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്ന് വിട്ടു.രണ്ടു ദിവസംകൂടി കനത്ത മഴക്ക് സാധ്യതയുള്ളതായി കാലവാസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ച പശ്ചാത്തലത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

English summary
Rain in idukki continews.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X