ലക്ഷ്യം കാണാതെ ചെന്നിത്തലയുടെ പടയൊരുക്കം; ഉമ്മന്‍ ചാണ്ടി ക്യാമ്പില്‍ ആഹ്ലാദം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പടയൊരുക്കമെന്ന പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥ പരാജയപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനെതിരെയോ ബിജെപിക്കെതിരെയോ ഏതെങ്കിലും തരത്തില്‍ പ്രതിരോധമുയര്‍ത്തുന്നതില്‍ ജാഥ പൂര്‍ണമായും പരാജയപ്പെട്ടെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില നേതാക്കളുടെ വിലയിരുത്തല്‍.

അടുത്തിടെ നടന്ന ബിജെപിയുടെയോ, ഇടതുമുന്നണിയുടേയോ ജാഥയുടെ അടുത്തെങ്ങുമെത്താന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞില്ല. ജാഥയ്ക്കിടയില്‍ ഉയര്‍ന്നുവന്ന സോളാര്‍ കേസ്, തോമസ് ചാണ്ടി വിഷയവുമെല്ലാം ജാഥയുടെ പ്രാധാന്യം ഇല്ലാതാക്കി. മാധ്യമങ്ങളും ഏതാണ്ട് പൂര്‍ണമായും അവഗണിച്ചതോടെ ജാഥ തുടരുകയാണോ അവസാനിച്ചോ എന്നുപോലും ജനങ്ങളില്‍ സംശയമുണ്ടായി.

chennithala

ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് അവസാനിക്കേണ്ടിയിരുന്ന ജാഥ ചുഴലിക്കാറ്റുമൂലം മാറ്റിവെക്കേണ്ടിയും വന്നത് കോണ്‍ഗ്രസിന് ക്ഷീണമായി. ആഴ്ചകള്‍ക്കുശേഷം മാത്രമേ ഇനി പടയൊരുക്കത്തിന്റെ സമാപന സമ്മേളനം സംഘടിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല, കോണ്‍ഗ്രസ് ഉപാധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധി പരിപാടിയില്‍ പങ്കെടുക്കാനുള്ള സാധ്യതയും അനിശ്ചിതത്വത്തിലാണ്.

ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് എ ഗ്രൂപ്പും സോളാര്‍ കേസില്‍ ആരോപണ വിധേയരായിരിക്കെ പാര്‍ട്ടിയില്‍ ചെന്നിത്തലയ്ക്ക് ശക്തനാകാനുള്ള അവസരം കൂടിയായിരുന്നു പടയൊരുക്കം. എന്നാല്‍, സംഘടനാ തലത്തില്‍ മികവുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ ജനപിന്തുണ നേടാന്‍ ചെന്നിത്തലയ്ക്ക് കഴിയില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് ജാഥയിലൂടെ. ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന ജാഥ പരാജയപ്പെടുമ്പോള്‍ ഉമ്മന്‍ ചാണ്ടി ക്യാമ്പ് ആഹ്ലാദത്തിലാണ്. സരിത ഉള്‍പ്പെട്ട സോളാര്‍ കേസുകളില്‍ ആരോപണ വിധേയനാണെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ ജനപ്രീതി മറ്റൊരു നേതാവിനുമില്ലെന്ന് സമര്‍ഥിക്കാന്‍ ജാഥയുടെ പരാജയം എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുമെന്നുറപ്പാണ്.

വാഹന നികുതി വെട്ടിപ്പ്; സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

English summary
Rain Washes Out Rahul Gandhi's Proposed Thiruvananthapuram Visit,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്