കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്തെ വെള്ളക്കെട്ട് ബിജെപിക്ക് അനുകൂലമാകുമെന്ന് സിജി രാജഗോപാല്‍

Google Oneindia Malayalam News

എറണാകുളം: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു.മഞ്ചേശ്വരം ഒഴികെയുള്ള നാല് ഇടത്തും അതിശക്തമായ മഴയാണ്. ഇത് പോളിങ്ങിനെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതിനിടെ എറണാകുളത്തെ വെള്ളക്കെട്ട് ബിജെപിക്ക് അനുകൂലമാകുമെന്ന് സ്ഥാനാര്‍ത്ഥി സിജി രാജഗോപാല്‍ പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയ പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജി രാജഗോപാല്‍.

 ernakulamrain

വെള്ളവും മഴ കെട്ടും മഴക്കെടുതി ദുരിതങ്ങളും ഇടത്-വലത് സര്‍ക്കാറുകളുടെ ഭരണത്തെക്കുറിച്ച് ജനങ്ങളെ ചിന്തിപ്പിക്കുമെന്ന് സിജി രാജഗോപാല്‍ പറഞ്ഞു. അതേസമയം മഴ ഇടതുപക്ഷത്തിന്‍റെ വോട്ടുകളെ ബാധിക്കില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് വ്യക്തമാക്കി. മഴയെ തുടര്‍ന്ന് എറണാകുളം മണ്ഡലത്തിലെ പല ബൂത്തുകളിലും രാവിലെ ആളുകള്‍ എത്തിയില്ല. വെളിച്ചക്കുറവും വെള്ളക്കെട്ടും മൂലം മണ്ഡലത്തിലെ ആറ് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു.

Recommended Video

cmsvideo
മഴയിൽ കുതിർന്ന് കേരളത്തിലെ വോട്ടെടുപ്പ് | Oneindia Malayalam

എറണാകുളത്തും തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കനത്ത മഴ; വോട്ടെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍സംസ്ഥാനത്ത് കനത്ത മഴ; വോട്ടെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്കയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

'നമ്മുടെ മോള് പോയി ജയശ്രീ ചേച്ചീ..' കുഞ്ഞിന് വിഷം കൊടുത്ത ശേഷം കരഞ്ഞ് ജോളി, പുതിയ വെളിപ്പെടുത്തൽ!

കൂടത്തായി കൊലപാതകം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്, റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോൺസൺ

English summary
rain will help BJP to lead in Ernakulam says Siji Rajagopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X