കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറിലെ ആയയുടെ കൊലപാതകത്തിൽ വഴിത്തിരിവ്.. ഒരു വർഷത്തിന് ശേഷം പിടിയിലായത് മകൻ!

Google Oneindia Malayalam News

മൂന്നാര്‍: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിലായിലാണ് ഇടുക്കി ജില്ലയെ ഞെട്ടിച്ച കൊലപാതകം മൂന്നാറില്‍ നടന്നത്. ശിശുപരിപാലന കേന്ദ്രത്തിലെ പിഞ്ചു കുട്ടികളുടെ മുന്നിലിട്ട് ആയയെ കഴുത്തറുത്ത് കൊന്നു. പൈശാചികം എന്ന് മാത്രം വിശേഷിപ്പിക്കാവുന്ന കൊലപാതകം.

ഒരു വര്‍ഷമായി പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചലില്‍ ആയിരുന്നു പോലീസ് സംഘം. ഒടുക്കം കൊലയാളികളെ പിടികൂടിയിരിക്കുന്നു. ക്രൂരമായി കൊല ചെയ്യപ്പെട്ട ആയ രാജഗുരുവിന്റെ മകനും ഭര്‍ത്താവുമാണ് അവര്‍!

ക്രൂരമായ കൊലപാതകം

ക്രൂരമായ കൊലപാതകം

2017 ഫെബ്രുവരി 14നാണ് മൂന്നാറിലെ ശിശുപരിപാലന കേന്ദ്രത്തിലെ ആയയായ രാജഗുരു എന്ന 47കാരി കൊല്ലപ്പെട്ടത്. ഗുണ്ടുമലൈ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ ശിശുപരിപാലന കേന്ദ്രത്തിലായിരുന്നു കൊലപാതകം നടന്നത്. ഉച്ചയ്ക്ക് 12. 15ഓടെയായിരുന്നു സംഭവം.

മകനും ഭർത്താവും പിടിയിൽ

മകനും ഭർത്താവും പിടിയിൽ

കഴുത്തറുത്താണ് രാജഗുരുവിനെ കൊലപ്പെടുത്തിയത്. ക്രഷിലെ കുട്ടികള്‍ ഉച്ചഭക്ഷണം കഴിഞ്ഞ ഉറങ്ങിക്കിടക്കുന്ന നേരത്തായിരുന്നു കൊലപാതകം. രാജഗുരുവിനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ എം രാജ് കുമാര്‍ എന്ന പതിനെട്ടുകാരനും ഭര്‍ത്താവ് മണികുമാറുമാണ് പിടിയിലായത്.

കൊന്ന ശേഷം രക്ഷപ്പെട്ടു

കൊന്ന ശേഷം രക്ഷപ്പെട്ടു

അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം രാജ് കുമാര്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. രാജഗുരു ധരിച്ചിരുന്ന 12 പവന്റെ മാലയും കവര്‍ന്നെടുത്ത് കൊണ്ടാണ് രാജ് കുമാര്‍ മുങ്ങിയത്. മകനെ രക്ഷപ്പെടാന്‍ സഹായിച്ചതിനും തൊണ്ടിമുതല്‍ നശിപ്പിച്ചതിനുമാണ് മണി കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

മാസങ്ങൾ നീണ്ട അന്വേഷണം

മാസങ്ങൾ നീണ്ട അന്വേഷണം

രാജ് കുമാറിന് വേണ്ടി പോലീസ് സംഘം മാസങ്ങളോളം തെരച്ചില്‍ നടത്തി. മൂന്നാര്‍ സിഐ സാംജോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആറ് മാസത്തോളം നടത്തിയ അന്വേഷണത്തില്‍ പ്രതി മകന്‍ തന്നെയാണ് എന്ന് പോലീസിന് വ്യക്തമായിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അറസ്റ്റ് ചെയ്തില്ല.

പിടിയിലായത് തമിഴ്നാട്ടിൽ നിന്ന്

പിടിയിലായത് തമിഴ്നാട്ടിൽ നിന്ന്

തൊണ്ടിമുതല്‍ കണ്ടെത്താതിരുന്നതും രാജ് കുമാറിനെ അന്ന് അറസ്റ്റ് ചെയ്യാതിരിക്കാനുള്ള കാരണമായി. എന്നാല്‍ പ്രായപൂര്‍ത്തിയായതോടെ പ്രതി ഇടുക്കിയില്‍ നിന്നും മുങ്ങി. തമിഴ്‌നാട്ടിലേക്കാണ് രാജ് കുമാര്‍ കടന്ന് കളഞ്ഞത്. കഴിഞ്ഞ ദിവസം പോലീസ് സംഘം തമിഴ്‌നാട്ടില്‍ നിന്ന് രാജ് കുമാറിനെ പിടികൂടി.

അച്ഛൻ പറഞ്ഞിട്ടെന്ന്

അച്ഛൻ പറഞ്ഞിട്ടെന്ന്

കൊലപാതകത്തിന്റെ മുഴുവന്‍ വിവരങ്ങളും രാജ് കുമാര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. അച്ഛന്‍ പറഞ്ഞത് പ്രകാരമാണ് അമ്മയെ കൊലപ്പെടുത്തിയത് എന്നാണ് രാജ് കുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. നേരത്തെ ഇതര സംസ്ഥാനക്കാരെ അടക്കമുള്ളവരെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് സംശയിച്ചിരുന്നു.

ദുരൂഹതയിൽ അന്വേഷണം

ദുരൂഹതയിൽ അന്വേഷണം

ഗുണ്ടുമല എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയുമായിരുന്നു. അതിനിടെ പത്ത് ഇതരസംസ്ഥാനക്കാരെ കാണാതായതും ദുരൂഹത ഉയര്‍ത്തി.

തലയിൽ മുണ്ടിട്ട് സിപിഎം.. ത്രിപുരയിലെ മൂക്കും കുത്തി വീഴ്ചയിൽ സിപിഎമ്മിനെ ട്രോളി പ്രമുഖ നടി!തലയിൽ മുണ്ടിട്ട് സിപിഎം.. ത്രിപുരയിലെ മൂക്കും കുത്തി വീഴ്ചയിൽ സിപിഎമ്മിനെ ട്രോളി പ്രമുഖ നടി!

ശ്രീദേവിയുടെ മൃതദേഹത്തിന് അരികെയും ഫാഷൻ പരേഡ്! ബോളിവുഡ് താരങ്ങൾക്ക് പൊങ്കാലശ്രീദേവിയുടെ മൃതദേഹത്തിന് അരികെയും ഫാഷൻ പരേഡ്! ബോളിവുഡ് താരങ്ങൾക്ക് പൊങ്കാല

തുറന്ന് കിടന്ന വാതിൽ.. കൈകാലുകൾ ഒന്നനക്കാതെ മരണം! ബോണി കപൂർ ആദ്യമായി വെളിപ്പെടുത്തുന്നു!തുറന്ന് കിടന്ന വാതിൽ.. കൈകാലുകൾ ഒന്നനക്കാതെ മരണം! ബോണി കപൂർ ആദ്യമായി വെളിപ്പെടുത്തുന്നു!

English summary
Rajaguru murder Case: Son and Husband arrested by police after one year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X