രാജ്യസഭ: യുപിയില്‍ 8 സീറ്റില്‍ വിജയിച്ച് ബിജെപി, ഹിമാചലില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി
ഡല്‍ഹി: ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിൽ എട്ടെണ്ണത്തിലും വിജയിച്ച് ബി ജെ പി. ബാക്കിയുള്ള രണ്ട് സീറ്റുകൾ സമാജ്‌വാദി പാർട്ടി നേടി. പ്രതിപക്ഷ പാർട്ടി അംഗങ്ങളുടെ ക്രോസ് വോട്ടിങ്ങാണ് എട്ടാമത്തെ സീറ്റില്‍ ബി ജെ പിക്ക് വിജയം ഉറപ്പിച്ചത്. പാർട്ടിയുടെ വിജയം ബി ജെ പി നേതാക്കന്മാരും പ്രവർത്തകരും വന്‍ ആഘോഷമാക്കുകയാണ്.
'ബിജെപിയുടെ 8 സ്ഥാനാർത്ഥികളും വിജയിക്കുമെന്ന് ഞങ്ങൾ ആദ്യം മുതൽ പറഞ്ഞിരുന്നു. ഞങ്ങളുടെ 8 സ്ഥാനാർത്ഥികളും ഇന്ന് വിജയിച്ചു. വിജയിച്ച എല്ലാ സ്ഥാനാർത്ഥികളെയും ഞാൻ അഭിനന്ദിക്കുന്നു. ആരുടെ വോട്ടുകൾ കൊണ്ടാണ് അവർ വിജയിച്ചതെന്ന് എല്ലാവർക്കും അറിയാം. ഞാന്‍ ജനങ്ങളോട് നന്ദി പറയുന്നു," ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എഎൻഐയോട് പറഞ്ഞു.

"രണ്ട് എസ്പി സ്ഥാനാർത്ഥികളും വിജയിച്ചു. അതിനാൽ, അഖിലേഷ് യാദവിനും അഭിനന്ദനങ്ങൾ... രാജ്യസഭയിൽ ആരംഭിച്ച ബി ജെ പിയുടെ വിജയയാത്ര ലോക്സഭയിലും തുടരും. അത് വിധാൻസഭാ തിരഞ്ഞെടുപ്പ് വരെ തുടരും," മൗര്യ കൂട്ടിച്ചേർത്തു. " ഈ ഫലമേ വരികയുള്ളുവെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. 8 സീറ്റുകളിലും ഞങ്ങൾ വിജയിക്കുമെന്ന് ഉറപ്പിച്ചു. വിജയിക്കേണ്ടതില്ലാത്തതിനാൽ പ്രതിപക്ഷം നിരാശരായത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ 8 സീറ്റ് നേടി ഇതിനുശേഷം ഞങ്ങൾ 80 വിജയിക്കും... ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ 400 നേടും" ബി ജെ പി നിയമസഭാംഗം മൊഹ്‌സിൻ റാസ പറഞ്ഞു.
എസ്പി എം എല്‍എ മാര്‍ ക്രോസ് വോട്ട് ചെയ്തതാണ് ഒരു ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തിലേക്ക് നയിച്ചത്. എസ്പിയിലെ എട്ട് എം എല്‍ എമാര്‍ ബി ജെ പിക്ക് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. മുന്‍ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിങ്, മുന്‍ എംപി ചൗധരി തേജ്വീര്‍ സിങ്, പാര്‍ട്ടി ഉത്തര്‍പ്രദേശ് യൂണിറ്റ് ജനറല്‍ സെക്രട്ടറി അമര്‍പാല്‍ മൗര്യ, മുന്‍ സംസ്ഥാന മന്ത്രി സംഗീത ബല്‍വന്ത് , പാര്‍ട്ടി വക്താവ് സുധാംശു ത്രിവേദി, മുന്‍ എംഎല്‍എ സാധന സിങ്, മുന്‍ ആഗ്ര മേയര്‍ നവീന്‍ ജെയിന്‍, വ്യവസായി സഞ്ജയ് സേത്ത് എന്നിവരാണ് വിജയിച്ച ബിജെപി സ്ഥാനാര്‍ഥികള്‍. ജയാ ബച്ചന്‍ അടക്കം രണ്ട് പേരാണ് എസ്പിയില്‍ വിജയിച്ചത്.
അതേസമയം, ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയേറ്റു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി തോറ്റു. ഇതോടെ സംസ്ഥാന സർക്കാറിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായി. സംസ്ഥാനത്ത് നിന്നുള്ള ഏകരാജ്യസഭ സീറ്റില്‍ ബി ജെ പി സ്ഥാനാർത്ഥി ഹർഷ് മഹാജനാണ് വിജയിച്ചത്.












Click it and Unblock the Notifications