രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി; വിജയിയെ വൈകിട്ട് അഞ്ചിനറിയാം
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കേരള കോൺ ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് കെ മാണിയും യുഡിഎഫ് സ്ഥാനാർഥിയായി ശൂരനാട് രാജശേഖരനുമാണ് മത്സരത്തിനുള്ളത്. വൈകിട്ട് നാലിന് വോട്ടെടുപ്പ് അവസാനിക്കും. അഞ്ചുമണിയോടെ ഫലമറിയാനാകും.
ഇടതുമുന്നണി സ്ഥാനാർത്ഥിയായി ജോസ് കെ മാണിയും യുഡിഎഫ് സ്ഥാനാർത്ഥിയായി ശൂരനാട് രാജശേഖരനുമാണ് മത്സരത്തിനുള്ളത്. സഭയിൽ ഇടതുമുന്നണിക്കാണ് കൂടുതൽ പ്രാതിനിധ്യമുള്ളത് 99 അംഗ പ്രതിനിധികളാണ് എൽഡിഎഫിനുള്ളത്. എന്നാൽ, 99 ൽ 97 വോട്ട് മാത്രമേ എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിക്കുകയുള്ളൂ.
സിപിഎമ്മിൻ്റെ മുൻമന്ത്രി ടി.പി.രാമകൃഷ്ണനും പി.മമ്മികുട്ടിയും കൊവിഡ് ബാധിതനായി ചികിത്സയിലായതോടെയാണ് സിപിഎമ്മിൻ്റെ രണ്ട് വോട്ട് കുറഞ്ഞത്. യുഡിഎഫിൻ്റെ അംഗബലം സഭയിൽ 41 ആണ്. എന്നാൽ കോൺഗ്രസിന് 40 വോട്ട് മാത്രമേ കിട്ടാൻ വഴിയുള്ളൂ എന്നാണ് മനസ്സിലാക്കുന്നത്. തൃക്കാക്കര എംഎൽഎ പി ടി തോമസ് ചികിത്സയിൽ കഴിയുന്നതിനാൽ സഭയിൽ എത്താനിടയില്ല.

നിയമസഭ സമുച്ചയത്തിലെ മൂന്നാം നിലയിലെ ഹാളിൽ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലാണ് വോട്ടെടുപ്പ്. വൈകിട്ട് നാല് മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകിട്ട് അഞ്ചിന് വോട്ടെണ്ണും. വോട്ടെണ്ണൽ അവസാനിച്ചാൽ വിജയിയെ അറിയാൻ കഴിയും.
നിയമസഭ സെക്രട്ടറി എസ്.വി ഉണ്ണിക്കൃഷ്ണൻ നായരാണ് ഉപതെരഞ്ഞെടുപ്പിൻ്റെ വരണാധികാരി. കൊവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നവരുമായ എം.എല്‍.എമാര്‍ക്ക് വോട്ടുചെയ്യുന്നതിന് പ്രത്യേക സജ്ജീകരണമൊരുക്കും. 140 എം.എല്‍.എമാരില്‍ 71 പേരുടെ പിന്തുണ ലഭിക്കുന്നയാള്‍ വിജയിക്കും.
ഹോ.. മേക്കോവര്‍ ഒരു രക്ഷയുമില്ല; ശ്രിന്ദയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
2024 ജൂലൈ ഒന്ന് വരെ വിജയിയായി എത്തുന്നയാൾക്ക് കാലാവധിയുണ്ട്. സഭയിലെ അംഗബലം കണക്കിലെടുത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി വിജയിക്കാനാണ് സാധ്യത. കേരള കോൺഗ്രസ് എം യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേക്കേറിയപ്പോഴാണ് ജനുവരി 11ന് ജോസ്.കെ.മാണി രാജ്യസഭാംഗത്വം രാജിവെച്ചത്. മുന്നണിയിലേക്ക് വരുമ്പോഴുള്ള രാജ്യസഭാ സീറ്റ് ആ പാർട്ടിക്ക് തന്നെ നൽകുന്ന രീതി വച്ചാണ് സീറ്റ് കേരള കോൺ ഗ്രസ് എമ്മിന് തന്നെ നൽകിയത്.












Click it and Unblock the Notifications