എസ്ഐയെ കൊണ്ട് സല്യൂട്ടടിപ്പിച്ച് സുരേഷ്ഗോപി; വിവാദ സംഭവം തൃശ്ശൂരിലെ പൂത്തുരിൽ
തൃശൂർ: ഒല്ലൂർ സ്റ്റേഷനിലെ എസ്ഐയെ കൊണ്ട് സല്യൂട്ടടിപ്പിച്ച് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. തൃശ്ശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയടിച്ച പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവം. എംപിയാണെന്ന് കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ്ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്. 'താൻ എംപിയാണ്, മേയറല്ല, അത് മറക്കരുത് കേട്ടോ' എന്നായിരുന്നു സല്യൂട്ട് ചെയ്യാത്ത എസ്ഐയോട് സുരേഷ് ഗോപി പറഞ്ഞത്. നേരത്തെ തൃശൂർ മേയർ എം കെ വർഗീസ് സല്യൂട്ട് വിവാദത്തിൽ കുടുങ്ങിയിരുന്നു.
Recommended Video

'മറിഞ്ഞുവീണ മരങ്ങള്‍ വനംവകുപ്പുകാരെക്കൊണ്ട് എടുപ്പിക്കാൻ എന്താണു വേണ്ടതെന്നു വച്ചാൽ സർ ചെയ്യണമെന്നും' നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥനോട് പറയുന്നതാണ് സംഭവങ്ങളുടെ തുടക്കം. ഇത് വിഡിയോ ദൃശ്യങ്ങളിൽ പതിഞ്ഞു.
തൃശൂരിലെ സ്വകാര്യ വാർത്താ ചാനലിൻ്റെ ദൃശ്യങ്ങളിൽ ഇത് പതിഞ്ഞതോടെ പിന്നീട് വാർത്തയാവുകയായിരുന്നു.'നാടിന് വേണ്ടി പലതും ചെയ്യാനുണ്ട്. അതിനൊക്കെ പണവുമുണ്ട്. പക്ഷേ, ചെയ്യാൻ സമ്മതിക്കേണ്ടേ? അങ്ങനെ പോകുന്നു സുരേഷ്ഗോപിയുടെ വാക്കുകൾ.

തന്നെ കണ്ടിട്ടും ബഹുമാനിക്കാതെ ജീപ്പിൽ തന്നെ ഇരുന്നതിനാണ് ഒല്ലൂർ എസ് ഐയെ വിളിച്ചുവരുത്തി സുരേഷ്ഗോപി സല്യൂട്ട് ചോദിച്ചു വാങ്ങിച്ചത്. എംപിയെ കണ്ടിട്ടും പതിനഞ്ചു മിനിറ്റ് ജീപ്പിൽ തന്നെ എസ്ഐ തുടരുകയായിരുന്നു. ഇത് മര്യാദകേടാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
''എം പി എന്ന നിലയ്ക്കു ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ട്. പക്ഷേ, അതെല്ലാം തള്ളാണെന്നു ചില പന്നന്മാർ പറഞ്ഞു നടക്കുന്നു. ഞാൻ ചെയ്തതിനൊക്കെ രേഖയുണ്ട്. വന്നാൽ അവന്മാരുടെ അണ്ണാക്കിലേക്കു തള്ളിക്കൊടുക്കാം" എന്നായിരുന്നു എസ്ഐയോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം.

അതേസമയം, സംഭവം വിവാദമായതോടെ തൻ്റെ ഭാഗം ന്യായീകരിച്ച് സുരേഷ് ഗോപി രംഗത്തെത്തി. നിര്‍ബന്ധപൂര്‍വം സല്യൂട്ട് വാങ്ങിയിട്ടില്ലെന്നും താൻ ശാസിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. സൗമ്യതയോടെ സല്യൂട്ടിന്‍റെ കാര്യം ഓര്‍മിപ്പിക്കുക മാത്രമാണ് ചെയ്തത്. എംപിയെ സല്യൂട്ട് ചെയ്യണം. ഇതാണ് രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുള്ളതെന്ന് സുരേഷ്ഗോപി പിന്നീട് വ്യക്തമാക്കി.

നേരത്തെ, ഡ്യൂട്ടിയിലുള്ള പൊലീസുകാർ ബഹുമാനിക്കുന്നില്ലെന്നും സല്യൂട്ട് നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടി തൃശൂർ മേയർ എം.കെ. വർഗീസ് ഡി.ജി.പിക്ക് കത്ത് നൽകിയത് വിവാദമായിരുന്നു. ഔദ്യോഗിക വാഹനം കടന്നു പോകുമ്പോൾ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ കാണാത്തരീതിയിൽ ഒഴിഞ്ഞുമാറുന്നതായും പ്രോട്ടോകോൾ അനുസരിച്ചുള്ള ബഹുമാനം കാണിക്കുന്നില്ലെന്നും കത്തിൽ പറഞ്ഞിരുന്നു.

ബഹുമാനിക്കാത്ത അവസ്ഥ പലതവണ പൊലീസിൽ നിന്നുണ്ടായെന്നും ഇക്കാര്യം അധികാരികളെ അറിയിച്ചിരുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ, ഉചിതമായ നടപടി നിർദേശിച്ച് ഡി.ജി.പിയുടെ ഓഫിസ് തൃശൂർ റേഞ്ച് ഡി.ഐ.ജിക്ക് തിരിച്ച് കത്ത് കൈമാറുകയും ചെയ് തിരുന്നത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

എന്നാൽ, ഗവർണർക്കും മുഖ്യമന്ത്രിക്കും താഴെയാണ് പ്രോട്ടോക്കോൾ പ്രകാരം സ്ഥാനമെന്നും തനിക്ക് സല്യൂട്ട് നൽകുന്നില്ലെന്നുമുള്ള മേയറുടെ കത്ത് നിയമപ്രകാരം സാധുതയുള്ളതല്ലെന്നാണ് അന്ന് പൊലീസ് അറിയിച്ചത്. തൃശൂർ മേയറുടെ സല്യൂട്ട് വിവാദം രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
മൃതദേഹത്തിന് നിർബന്ധമായും സല്യൂട്ട്/ ആദരവ് അർപ്പിക്കണമെങ്കിലും നിയമസഭാംഗം, മേയർ അടക്കമുള്ള ജനപ്രതിനിധികൾക്കും വിവിധ ഉദ്യോഗസ്ഥർക്കും സല്യൂട്ട് ആവശ്യമില്ലെന്നായിരുന്നു പൊലീസ് പ്രത്യേക ഉത്തരവിലൂടെ അന്ന് വിശദീകരിച്ചിരുന്നത്.
മാലാഖ ഭൂമിയിലേക്ക് ഇറങ്ങിവന്നതോ; ജെനിലിയയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications