രാഖിയുടെ കൊലപാതകം; അഖിലിന്റെ മാതാപിതാക്കൾക്കും പങ്ക്? അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് രാഖിയുടെ പിതാവ്!
തിരുവനന്തപുരം: അമ്പൂരിൽ രാഖി കൊല്ലപ്പെട്ട കേസിൽ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് രാഖിയുടെ പിതാവ് രാജൻ. വെള്ളറട അമ്പൂരിയിലെ വീട്ടിൽ വെച്ച് കൊലപാതകം നടന്നിട്ടും അഖിലിന്റെ മാതാപിതാക്കൾ അറിഞ്ഞിട്ടില്ലെന്നത് ഞെട്ടിക്കുന്നതാണ്. കൊലപാതക കേസിൽ അഖിലിന്റെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് രാഖിയുടെ രാജൻ ആരോപിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യാത്തത്തിൽ ദുരൂഹതയണ്ടെന്നും രാജൻ ആരോപിക്കുന്നു. വീടിനുള്ളിൽ ഇത്ര ക്രൂരമായ കൊലപാതകം നടന്നത് അഖിലിന്റെ മാതാപിതാക്കളുടെ അറിവോടെയല്ലാതെ നടക്കില്ല. കൊലപാതകത്തിൽ അഖിലിന്റെ മാതാപിതാക്കളെ മുഖ്യപ്രതികളാക്കണം. വ്യക്തമായ തെളിവുകൾ നൽകിയെങ്കിലും ഇവരെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും രാജൻ ആരോപിച്ചു.

രാഹുൽ പോലീസ് കസ്റ്റഡിയിൽ
അഖിലിനെ പിടികൂടാൻ പോലീസ് ദില്ലിയിലെത്തിയെന്നാമ് സൂചന. അഖിലിന്റെ സഹദരൻ പോലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം രാഹുൽ പോലീസിൽ കീഴടങ്ങിയെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് പോലീസ് നിഷേധിക്കുകയായിരുന്നു. നെയ്യാറ്റിൻകര ഡിവൈഎസ്പി മുമ്പാകെ കീഴടങ്ങിയ രാഹുൽ കുറ്റം സമ്മതിച്ചു എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.

വിവാഹം മുടക്കിയതിന്റെ ദേഷ്യം
അഖിലിന്റെ വിവാഹം മുടക്കാൻ രാഖി ശ്രമിച്ചതിന്റെ പരിണിത ഫലമായിരുന്നു കൊലപാതകം. കേസിൽ നേരത്തെ പിടിയിലായ സുഹൃത്ത് ആദർശിന്റെ മൊഴി ശരിവെക്കും വിധം കാറിൽ രാഖിയെ കൂട്ടി കൊണ്ടു വരുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും രാഹുൽ പോലീസിനോട് പറഞ്ഞെന്നാണ് പുറത്ത് വരുന്ന സൂചനകൾ. അഖിലിനെ ഇന്ന് കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. കൊലയ്ക്ക് ഉപയോഗിച്ച കയർ, കുഴിവെട്ടി മൂടാനുപയോഗിച്ച മൺവെട്ടി തുടങ്ങിയ കണ്ടെത്താനും ഒളിവിൽ പോയ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കാനുമുണ്ട്. അഖിലിനെ ചോദ്യം ചെയ്യുന്നതോടെ കേസന്വേഷണം പൂർത്തിയാകും.

തെളിവ് നശിപ്പിക്കാൻ പലവട്ടം കാർ കഴുകി
കൊലപാതകത്തിന് വേണ്ടി അഖിലും സഹോദരൻ രാഹുലും ഉപയോഗിച്ച കാർ തൃപ്പരപ്പ് സ്വദേശിയായ രതീഷ് എന്ന സൈനികന്റേതാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ശേഷം നിരവധി തവണ കഴുകി തെളിവുകളെല്ലാം നശിപ്പിച്ച ശേഷം തിരികെ കൊണ്ടിട്ട വാഹനം പോലീസ് തൃപ്പരപ്പിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈ കാറിലാണ് രാഖിയെ നെയ്യാറ്റികരയിൽ നിന്നും കൂട്ടിക്കൊണ്ടുവന്നത്. ഈ കാറിൽവെച്ച് തന്നെയാണ് കഴുത്തിന് കയറിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അഖിൽ നാട്ടിലെത്തുമ്പോഴൊക്കെ സുഹൃത്തായ രതീഷിന്റെ കാർ ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
Recommended Video

വിവാഹം കഴിച്ചിരുന്നു...
അഖിലും രാഖിയും എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചിരുന്നു. ഭാര്യഭർത്താക്കന്മാരെ പോലെ ജീവിക്കുന്നതിനിടയിലായിരുന്നു അഖിലിന്റെ വീട്ടുകാർ അന്തിയൂർകോണത്തു നിന്നും മറ്റൊരു വിവാഹം നിശ്ചയിക്കുന്നത്. ഈ വിവാഹം തടസ്സപ്പെടുത്താൻ രാഖി പല വഴിക്കും ശ്രമിച്ചു. അഖിലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അഖിലും സഹോദരൻ രാഹുലും സുഹൃത്ത് ആദർശും പല തവണ കൊലപാതക ശ്രമം നടത്തിയിരുന്നെന്ന് പോലീസ് പറയുന്നു.












Click it and Unblock the Notifications