മാസപ്പിറവി കണ്ടില്ല; റംസാന്‍ വൃതം ഞായറാഴ്ച ആരംഭിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി; സൗദിയില്‍ നാളെ
കോഴിക്കോട്: റംസാന്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം അറിയിച്ചു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമദാന്‍ വ്രതാരംഭം ഞായറാഴ്ച ആരംഭിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു. അതേസമയം, സുന്നി വിഭാഗങ്ങളുടെ തീരുമാനം എന്താണെന്ന് നാളെയാണ് അറിയുക.
മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ റമദാന്‍ വൃതം നാളെ മുതല്‍ ആരംഭിക്കും. സൗദി സുപ്രീം കോടതിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മാസപ്പിറവി നിരീക്ഷണ കമ്മിറ്റിയുടെ കീഴില്‍ രാജ്യത്ത് സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഇന്ന് മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതായി രാജ്യത്തെ ഗോളശാസ്ത്ര വിദഗ്ദര്‍ നേരത്തെ സൂചന നല്‍കിയിരുന്നു.

യു എ ഇയിലും നാളെ മുതലാണ് വ്രതം ആരംഭിക്കുക. ദക്ഷിണ ഓസ്‌ട്രേലിയയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ വ്രതം ആരംഭിക്കുമെന്ന് ഇമാം അറിയിച്ചു. ഈജിപ്തിലും നാളെ വ്രതാരാംഭമാണെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, ഒമാന്‍, മലേഷ്യ, ഇന്തോനേഷ്യ, തുടങ്ങിയ രാജ്യങ്ങളില്‍ ഏപ്രില്‍ മൂന്നിന് വ്രതം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം, കൊവിഡ് മാഹാമാരിയുടെ ഭീതി മാറിയ അന്തരീക്ഷത്തിലാണ് ഗള്‍ഫില്‍ നോമ്പ് കാലം വന്ന് ചേര്‍ന്നിരിക്കുന്നത്. പള്ളികളില്‍ നിബന്ധനകളോടെയാണ് ഇഫ്താറും രാത്രി നമസ്‌കാരങ്ങളും നടക്കുക. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി വിപണിയിലും റംസാന്‍ ഉണര്‍വ്വ് കാണാനായേക്കും.












Click it and Unblock the Notifications