കോടതിയുടേത് ഗൗരവ നിരീക്ഷണം; മന്ത്രി തോമസ് ചാണ്ടിയെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കായല്‍ നികത്തി റിസോര്‍ട്ട് പണിതതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്ക് മാത്രം പ്രത്യേക നീതിയുണ്ടോ എന്ന ഹൈക്കോടതിയുടെ പരാമര്‍ശത്തിന്റെ സാഹചര്യത്തില്‍ മന്ത്രിക്കെതിരെ നടപടി അനിവാര്യമായിരിക്കയാണ്. സാധാരണക്കാര്‍ക്കുള്ള നീതിയും നിയമവും മന്ത്രിക്ക് ബാധകമല്ലേ എന്നാണ് ഹൈക്കോടതി ചോദിച്ചതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഉമ്മന്‍ ചാണ്ടി അരുതാത്തത് ചെയ്യിച്ചു; സോളാർ റിപ്പോര്‍ട്ടിന്റെ പേജുകളിൽ അശ്ലീലകഥകൾ നാണിക്കുന്ന കഥകൾ

കോടതിയുടെ നിരീക്ഷണം ഗൗരവമായി കാണണം. സി പി ഐയുടെ യുവജന വിഭാഗമായ എ ഐ വൈ എഫ് മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഇടതു മുന്നണിയിലും ഇതുമായി അസ്വാരസ്യം പുകയുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഇനി തോമസ് ചാണ്ടിയെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയില്ല. മന്ത്രിയുടെ രാജി എന്ന ആവശ്യം നിലനില്‍ക്കുമ്പോള്‍ തന്നെ ക്രിമിനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യേണ്ടതുണ്ട്. ഇടതുമുന്നണിയുടെ മുഖം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

ramesh-chennithala-1-

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മലക്കം മറിയുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. യു.ഡി.എഫ് നേതാക്കളെ വേട്ടയാടാന്‍ മാത്രമായിരുന്നു റിപ്പോര്‍ട്ടിന്‍മേലുള്ള നടപടിയെന്ന് വ്യക്തമാവുകയാണ്. ഉടന്‍ കേസെടുക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ പിന്നാക്കം പോവുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളെ അപമാനിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേസുമായി മുന്നോട്ട് പോയാല്‍ ഹൈക്കോടതിയുടെ വരാന്തയില്‍പോലും എത്തില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി വൈകിക്കുന്നത്. അഡ്വക്കറ്റ് ജനറലിന്റെയും ഡി.ജി.പിയുടെയും നിയമോപദേശം കിട്ടിയിട്ടും സര്‍ക്കാറിന് ഒരിഞ്ച് മുന്നോട്ടുപോകാനായിട്ടില്ല. കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമായതോടെയാണ് മുഖ്യമന്ത്രിയും സര്‍ക്കാറും പിന്നോട്ട് പോകുന്നത്.

കഴിഞ്ഞമാസം 11നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. ജനനേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമാണ് റിപ്പോര്‍ട്ടിന്റെ മറവില്‍ ശ്രമം നടക്കുന്നത്്. ഇക്കാര്യം യു.ഡി.എഫ് നേരത്തെ പറഞ്ഞിരുന്നു. കേസെടുക്കാന്‍ കഴിയാതിരിക്കുന്നത്് യു.ഡി.എഫിന്റെ വാദം ശരിവെക്കുകയാണ്. സോളാര്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ പ്രതികാരത്തിനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. നോട്ട് നിരോധത്തിലൂടെ ജനങ്ങളെ ദുരിതത്തിലാക്കിയ മോദിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു. എന്നെ തൂക്കിലേറ്റൂ എന്നാണ് മോദി പറഞ്ഞത്. അടുത്ത തെരഞ്ഞെടുപ്പില്‍ ജനം അത് നടപ്പാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

English summary
Ramesh Chennithala wants Thomas Chandy to get arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്