ചീഫ് സെക്രട്ടറിക്കെതിരെ രമേശ് ചെന്നിത്തല; 'പിടിച്ചുകൊണ്ടുവരാൻ പറഞ്ഞാൽ കൊന്ന് കൊണ്ടുവരും'!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചീഫ് സെക്രടറി നളിനി നെറ്റോക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ടിച്ചുകൊണ്ടുവരാന്‍ പറഞ്ഞാല്‍ കൊന്നുകൊണ്ടുവരുന്ന ചീഫ്സെക്രട്ടറിയാണ് ഇപ്പോഴുള്ളതെന്നും ചീഫ് സെക്രട്ടറി നളിനി നെറ്റോ പണ്ട് ഇങ്ങനെയല്ലായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ ഇന്നസെന്റ് എം.പി സ്ഥാനം രാജിവയ്ക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം സ്വാശ്രയ ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള തീരുമാനം ക്യാബിനറ്റ് മിനിറ്റ്‌സില്‍ പോലും മറച്ചുവെച്ചുവെന്നും പുതിയ ഓര്‍ഡിനന്‍സ് പ്രകാരം രാജേന്ദ്രബാബു കമ്മീഷന് ഫീസ് നിശ്ചയിക്കാന്‍ അധികാരമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

chennithala

സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കായി വിടുപണി ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലേത്. സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് സ്വാശ്രയമേഖല തകിടം മറിഞ്ഞുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരും മാനേജ്‌മെന്റും തമ്മിലുളള ഒത്തുകളിയാണിത്. ആരോഗ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല.
സുപ്രീം കോടതി പറഞ്ഞതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ മാനേജ്‌മെന്റുകള്‍ക്കായി സര്‍ക്കാര്‍ ചെയ്ത് കൊടുത്തു. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ കൊള്ളക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

English summary
Ramesh Chennithala against Chief Secretary
Please Wait while comments are loading...