ശ്രീറാമിനെ മാറ്റിയത് റിസോർട്ട്, ഭൂമാഫിയകൾക്ക് വേണ്ടി!!! ചെന്നിത്തല പറയുന്നത്....!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ദേവികുളം സബ്കളക്ടർ സ്ഥാനത്തു നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കിയ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. റിസോർട്ട് മാഫിയയുടെ സമ്മർദത്തെ തുടർന്നാണ് വെങ്കിട്ട രാമനെ മാറ്റിയതെന്നായിരുന്നു ചെന്നിത്തലയുടെ വിമർശനം. കൈയ്യേറ്റത്തെയും കുടിയേറ്റത്തെയും യുഡിഎഫ് രണ്ടായാണ് കാണുന്നതെന്നും ചെന്നിത്തല പറയുന്നു.

ഓരോ സമയത്തും ഉദ്യോഗസ്ഥരെ സർക്കാർ മാറ്റാറുണ്ട്. എന്നാൽ ദേവികുളം സബ്കളക്ടറെ മാറ്റിയത് ഭൂ മാഫിയയ്ക്ക് വേണ്ടിയാണ്- ചെന്നിത്തല പറഞ്ഞു. സർക്കാർ മാറ്റിയ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഇപ്പോൾ എവിടെയാണെന്നും ചെന്നിത്തല ചോദിക്കുന്നു.

chennithala

ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ശ്രീറാമിനെ മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്.എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിങ് ഡയറക്ടറുടെ ചുമതലയാണ് ശ്രീറാമിന് സര്‍ക്കാര്‍ നല്‍കിയത്.മാനന്തവാടി സബ് കലക്ടര്‍ക്കാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്.

മൂന്നാറിലെ അനധികൃത കൈയ്യറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ച് ശ്രദ്ധേയനായ ഉദ്യോഗസ്ഥനായിരുന്നു വെങ്കിട്ടരാമൻ വെങ്കിട്ടരാമനെ നീക്കുന്നതിന് എംഎം മണി അടക്കമുള്ളവർ സമ്മർദം ചെലുത്തിയിരുന്നു.

മൂന്നാറിലെ വിവാദ 22 സെന്റ് ഭൂമി ഏറ്റെടുക്കൽ നടപടിക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി അംഗീകാരം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയത്.

English summary
ramesh chennithala against transffer of sriram venkittaraman
Please Wait while comments are loading...