കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പ്രിംക്‌ളറില്‍ നിയമനടപടിക്കൊരുങ്ങി പ്രതിപക്ഷം; ഹൈക്കോടതിയില്‍ ഹരജി

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാര്‍ വിഷയത്തില്‍ നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിക്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹരജി നല്‍കി. സ്പ്രിക്ലറിന്റെ വെബ്‌സര്‍വറിലേക്ക് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് നിര്‍ത്തണമെന്ന ആവശ്യവും രമേശ് ചെന്നിത്തല ഉന്നയിച്ചു.

നിലവില്‍ സ്പ്രിംക്‌ളര്‍ കമ്പനി ഡാറ്റ ശേഖരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഈ തുക മുഖ്യമന്ത്രിയില്‍ നിന്നും ഐടി സെക്രട്ടറിയില്‍ നിന്നും ഈടാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.സ്പ്രിംക്ലര്‍ കരാര്‍ പരിശോധിക്കാന്‍ രണ്ട് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഇടപാടിനെ വെള്ളപൂശാന്‍ വേണ്ടിയാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ramesh chennithala

ഇവര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കാനോ ഉദ്യോഗസ്ഥരെയും ഐടി വകുപ്പ് മന്ത്രിയുമായ മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ ആരോപണവുമായി പിടി തോമസ് എംഎല്‍എ രംഗത്തെത്തിയിരുന്നു. സ്പ്രിംക്ലര്‍ കമ്പനിയുമായി വീണാ വിജയന്റെ കമ്പനിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും പിടി തോമസ് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ ഡയറക്ടറായ എക്‌സാവോജിക് കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണം പ്രഖ്യാപിക്കണമെന്നും സ്പ്രിംക്ലറിന്റെ വെബ്‌സൈറ്റ് മാസ്‌ക് ചെയ്തിരിക്കുന്ന്ത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും പിടി തോമസ് എംഎല്‍എ ചോദിച്ചു.

സ്പ്രിംക്ലര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ നേരത്തേയും പിടി തോമസ് എംഎല്‍എ രംഗത്തെത്തിയിരുന്നു. കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് കമ്പനിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

ലാവ്‌ലിന്‍ കമ്പനിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആക്കിയതിന് സമാനമാണ് സ്പ്രിംക്ലര്‍ പര്‍ച്ചേഴ്‌സ് എഗ്രിമെന്റെന്നും ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെയോ നിയമ-ധനകാര്യ വകുപ്പിന്റെയോ അനുമതി തേടിയിട്ടില്ലെന്നും മന്ത്രിസഭാ തീരുമാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറും രംഗത്തെത്തിയിരുന്നു. സ്പ്രിംക്ലര്‍ വിഷയത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് വ്യത്യല്ത അഭിപ്രായമാണെന്നും കരാര്‍ ഒപ്പിട്ടതോട് കൂടി ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന മൗലീകാവകാശ സംരക്ഷണം സര്‍ക്കാര്‍ ലംഘിച്ചെന്നും എംകെ മുനീര്‍ പറഞ്ഞു.

വിഷയത്തില്‍ സിപിഐ മന്ത്രിമാര്‍ നിലപാട് വ്യക്തമാക്കണമെന്നും തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ മാന്യതയില്ലാത്തവരായിട്ടാണ് മുഖ്യമന്ത്രി കാണുന്നതെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ൃ യോഗ്യനല്ലെന്നും എംകെ മുനീര്‍ വിമര്‍ശിച്ചു.

English summary
Ramesh Chennithala Files Petition in Highcourt to the Cancellation Of Sprinklr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X