കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ യഥാർത്ഥ ഏജന്റ് പിണറായി; അന്നം മുടക്കിയതും മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല

ലാവ്‌ലിൻ കേസ് പല തവണ മാറ്റിവെച്ചത് ഈ ബന്ധത്തിന് പുറത്താണെന്നും ഇതിന് പാലമായത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണെന്നും അദ്ദേഹം ആരോപിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: കിറ്റ് വിതരണത്തിലടക്കം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കിയത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല പറഞ്ഞു. ജനങ്ങൾക്ക് കിട്ടേണ്ട റേഷൻ അരി മുഴുവൻ തടഞ്ഞ് വെച്ചിട്ട് തിരഞ്ഞെടുപ്പ് വന്നപ്പോൾ വിതരണം ചെയ്യുകയാണ് സർക്കാർ ചെയ്തത്. ജനങ്ങളുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെയാണ് തടഞ്ഞതെന്നും ചെന്നിത്തല.

അസം നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം തുടങ്ങി, കാണാം പോളിംഗ് ചിത്രങ്ങള്‍

Chennithala

നേരത്തെ എന്തുകൊണ്ട് സർക്കാർ അരി കൊടുത്തില്ല? മൂന്നാഴ്ചക്ക് മുമ്പ് കൊടുക്കേണ്ട റേഷൻ അരി എന്തിനാണ് സർക്കാർ പൂഴ്ത്തിവെച്ചത്. സെപ്റ്റംബർ മുതൽ മാർച്ച് വരെ കുട്ടികൾക്ക് കൊടുക്കേണ്ട അരി മുഖ്യമന്ത്രിയല്ലേ പൂഴ്ത്തിവെച്ചതെന്നും ചെന്നിത്തല ചോദിച്ചു.

Recommended Video

cmsvideo
#KLElection2021 ജനങ്ങളുടെ അന്നംമുടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പിണറായി അധികാര ദുർവിനിയോഗം നടത്തുന്നു. ബിജെപിയുടെ യഥാർത്ഥ ഏജന്റ് പിണറായി വിജയനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലാവ്‌ലിൻ കേസ് പല തവണ മാറ്റിവെച്ചത് ഈ ബന്ധത്തിന് പുറത്താണെന്നും ഇതിന് പാലമായത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണെന്നും അദ്ദേഹം ആരോപിച്ചു.

അമ്മയുടെ പേര് രണ്ട് തവണ വോട്ടർ പട്ടികയിൽ വന്നത് ഉദ്യോഗസ്ഥരുടെ പിഴവാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഒരിടത്ത് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് നീക്കം ചെയ്യാത്തത് ഉദ്യോഗസ്ഥരുടെ പിഴവാണ്. ഇരട്ടവോട്ട് ആരുടേതാണെങ്കിലും നീക്കം ചെയ്യണം. ഇരട്ടവോട്ടിനെതിരായ പോരാട്ടം ആരു വിചാരിച്ചാലും തടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.


തീഷ്ണമായ നോട്ടം: റിഷിക ബാലിയുടെ പുതിയ ചിത്രങ്ങള്‍

Chennithala

ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള നീക്കത്തിൽ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യക്കിറ്റും അരിയും മുടക്കി സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാൻ സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് കരുതരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭക്ഷ്യക്കിറ്റ് വിതരണത്തിനെതിരെ നൽകിയ പരാതി പിൻവലിച്ച് ചെന്നിത്തല ജനങ്ങളോട് മാപ്പു പറയണമെന്നും മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു.

English summary
Ramesh chennithala hits back CM Pinarayi vijayan in food kit and BJP connection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X