ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഒന്നിച്ചിട്ടും രക്ഷയില്ല, ചെന്നിത്തല തെറിച്ചു, ഇനി വിഡി സതീശൻ നയിക്കും
തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പ്രതിപക്ഷ നേതാവ് ആരെന്ന ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. വിഡി സതീശന്‍ ഇനി പ്രതിപക്ഷത്തെ നയിക്കും. തലമുറ മാറ്റം വേണം എന്നുളള ആവശ്യത്തിന് രാഹുല്‍ ഗാന്ധി പച്ചക്കൊടി കാണിച്ചതോടെയാണ് രമേശ് ചെന്നിത്തല തെറിച്ചത്.
മല്ലികാര്‍ജുന ഖാര്‍ഗെ ആണ് ഹൈക്കമാന്‍ഡ് തീരുമാനം ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ അറിയിച്ചിരിക്കുന്നത്. അവസാന നിമിഷം വരെ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചെലുത്തിയ സമ്മര്‍ദ്ദം മറികടന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം.

പാര്‍ട്ടിയില്‍ തലമുറ മാറ്റം
നിയമസഭാ തിരഞ്ഞെടുപ്പില്‍ 41 സീറ്റുകളിലേക്ക് ഒതുങ്ങി വന്‍ തിരിച്ചടിയാണ് പ്രതിപക്ഷം ഇക്കുറി നേരിട്ടത്. ഇതോടെ തന്നെ സംസ്ഥാന നേതൃത്വത്തിലെ പല തലകളും ഉരുളുമെന്നത് വ്യക്തമായിരുന്നു. പാര്‍ട്ടിയില്‍ തലമുറ മാറ്റം വേണം എന്നത് പൊതുവികാരമായി ഉയര്‍ന്നിരുന്നു. അണികളും എംഎല്‍എമാരും അടക്കം ഇതേ ആവശ്യം ആവര്‍ത്തിച്ച് ഉന്നയിച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെന്നിത്തല മാറി നില്‍ക്കും എന്നാണ് ഹൈക്കമാന്‍ഡ് അടക്കം പ്രതീക്ഷിച്ചത്.

ചെന്നിത്തലയ്ക്ക് ഒപ്പം ഉമ്മന്‍ചാണ്ടിയും
എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനുളള താല്‍പര്യമാണ് രമേശ് ചെന്നിത്തല അറിയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിഡി സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് വരുന്നത് തടയാന്‍ രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും കൂടി കൈ കോര്‍ക്കുകയുുണ്ടായി. എകെ ആന്റണിയും ഇവര്‍ക്കൊപ്പം നിന്നു. അവസാന നിമിഷം വരെ ചെന്നിത്തലയ്ക്ക് വേണ്ടി നേതാക്കള്‍ ഹൈക്കമാന്‍ഡിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി.
Recommended Video

യുവനേതാക്കളുടെ നിലപാട്
കേരളത്തില്‍ എത്തിയ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കോണ്‍ഗ്രസ് എംഎല്‍മാരുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇടത് മുന്നണി കൂടുതല്‍ കരുത്തരായി അധികാരത്തില്‍ തിരിച്ച് എത്തിയ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ തലമുറ മാറ്റം വേണം എന്നുളള ആവശ്യമാണ് യുവ എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്. പാര്‍ട്ടിയിലെ യുവനേതാക്കള്‍ രാഹുല്‍ ഗാന്ധിയേയും നിലപാട് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കെപിസിസിയിലും മാറ്റമുണ്ടാകും
രാഹുല്‍ ഗാന്ധിയും ഈ നിലപാടിനോട് യോജിച്ചതോടെയാണ് രമേശ് ചെന്നിത്തലയ്ക്ക് പുറത്തേക്കുളള വഴി തെളിഞ്ഞിരിക്കുന്നത്. കെപിസിസിയിലും മാറ്റമുണ്ടാകും എന്നാണ് കരുതുന്നത്. മാത്രമല്ല കേരളത്തിലെ പാര്‍ട്ടിയില്‍ അടിമുടി അഴിച്ച് പണി ഹൈക്കമാന്‍ഡ് നടത്തും എന്നാണ് കരുതുന്നത്. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് കളികള്‍ക്കെതിരെ ശക്തമായ വികാരം അണികള്‍ക്കിടയിലും ഹൈക്കമാന്‍ഡിലും നിലനില്‍ക്കുന്നുണ്ട്..

അണികളുടെ രോഷം
നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അണികള്‍ വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരുന്നു. ഉമ്മന്‍ചാണ്ടിയുടെ അടക്കം ഫേസ്ബുക്ക് പേജുകളില്‍ അണികള്‍ രോഷം രേഖപ്പെടുത്തുകയുണ്ടായി. ഈ പൊതുവികാരം കണക്കിലെടുത്താണ് വിഡി സതീശന്‍ എന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് കടക്കുന്നത്. ഗ്രൂപ്പ് കളികള്‍ വേണ്ട എന്നുളള കനത്ത മുന്നറിയിപ്പ് കൂടിയാണ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് നല്‍കുന്നത്.












Click it and Unblock the Notifications