Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുഖ്യമന്ത്രിക്ക് പാല് കുടിക്കാന്‍ പശു റഹ്‌മാന്റെ സംഗീതം കേള്‍ക്കണം'; ഇയാളെ ആരെന്ത് ചെയ്യാനാണെന്ന് ചെന്നിത്തല

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും എല്‍ ഡി എഫ് സര്‍ക്കാരിനേയും കടന്നാക്രമിച്ച് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി പുറത്തേക്ക് പോവുന്നത് 45 വണ്ടിയുമായി ആണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനം ഭരിക്കുന്നത് ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ ആണ് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രി പുറത്തേക്കു പോവുന്നത് 45 വണ്ടിയുമായാണ്. ക്ലിഫ് ഹൗസിനു ചുറ്റും പന്ത്രണ്ട് സ്ഥലത്ത് ആണ് പൊലീസുകാരെ ടെന്റ് കെട്ടി പാര്‍പ്പിച്ചിരിക്കുന്നത്. ഇതെല്ലാം ചെയ്യുന്നത് പിണറായി വിജയന്റെ സുരക്ഷയ്ക്കായാണ് എന്നാണ് പറയുന്നത് എന്നും ഇയാളെ ആര് എന്തു ചെയ്യാനാണ് എന്നും രമേശ് ചെന്നിത്തല പരിഹാസ രൂപേണ ചോദിച്ചു. മുഖ്യമന്ത്രിക്ക് പാല്‍ കുടിക്കാന്‍ ക്ലിഫ് ഹൗസില്‍ തൊഴുത്തുണ്ടാക്കാന്‍ ലക്ഷങ്ങള്‍ ആണ് അനുവദിച്ചിരിക്കുന്നത്.

1

നാട്ടിലെ ബാക്കിയുള്ളവരെല്ലാം കേരളം കണികണ്ടുണരുന്ന മില്‍മ പാല്‍ ആണ് കുടിക്കുന്നത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. തൊഴുത്തില്‍ കിടക്കുന്ന മുഖ്യമന്ത്രിയുടെ പശുവിന് പാല്‍ ചുരത്താന്‍ എ ആര്‍ റഹ്‌മാന്റെ സംഗീതം കേള്‍പ്പിക്കണം. അതിനായി 45 ലക്ഷമാണ് ചെലവാക്കിയത് എന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. ഇത്തരത്തില്‍ ധൂര്‍ത്തി നടത്തിയ സര്‍ക്കാരാണ് ഖജനാവില്‍ പണമില്ല എന്ന് പറയുന്നത്.

2

ആ പേര് പറഞ്ഞ് പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങള്‍ മരവിപ്പിച്ച് വെച്ചു എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മുന്‍പ് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. അന്ന് അദ്ദേഹത്തിന് നട്ടെല്ലിന് പരിക്ക് പറ്റിയിരുന്നു. ആ സമയത്ത് ആരോഗ്യം വീണ്ടെടുക്കാനായി നീന്തുന്നത് നല്ലതാണ് എന്നായിരുന്നു ഡോക്ടമാര്‍ നിര്‍ദേശിച്ചത്.

3

അതിനായി ക്ലിഫ് ഹൗസില്‍ നീന്തല്‍ക്കുളമുണ്ടാക്കി. അന്ന് ക്ലിഫ് ഹൗസിലുണ്ടാക്കിയ നീന്തല്‍ക്കുളത്തെക്കുറിച്ച് പിന്നീട് മുഖ്യമന്ത്രിയായി എത്തിയ ഇ കെ നായനാര്‍ പറഞ്ഞത് അതില്‍ താന്‍ കുളിക്കില്ല എന്നും തന്റെ വളര്‍ത്തുനായയാവും കുളിക്കുക എന്നുമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ആ നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നത് പിണറായി വിജയന്‍ ആണ് എന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

4

അടിമുടി അഴിമതിയില്‍ കുളിച്ച സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ ലോക്കല്‍ സെക്രട്ടറി മുതല്‍ എ കെ ജി സെന്ററില്‍ വരെ അഴിമതിക്കാരാണ് നിരന്നിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ഭരണ കാലത്ത് കേരളത്തിന്റെ പൊതു കടം ഒന്നരലക്ഷം രൂപയായിരുന്നെങ്കില്‍ പിണറായി വിജയന്‍ അധികാരത്തിലേറി ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ മൂന്നര ലക്ഷം കോടിയായി ഉയര്‍ന്നിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

5

19 തവണയാണ് മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ വിദേശത്തേക്ക് പോയത്. എന്നാല്‍ ഒരു രൂപയുടെ പോലും വികസനം അതിന്റെ പേരില്‍ സംസ്ഥാനത്തുണ്ടായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024 ല്‍ പശ്ചിമ ബംഗാളിലെ സ്ഥിതിയായിരിക്കും കേരളത്തിലെ സി പി എമ്മിന് നേരിടേണ്ടി വരിക എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+