കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാരിന്റെ തിരഞ്ഞെടുപ്പ് കാലത്തെ പ്രഹസനങ്ങളെ ഹൈക്കോടതി പൊളിച്ചു;രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; എല്ലാ അന്വേഷണങ്ങളും അട്ടിമറിക്കുന്നതിന് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രഹസനത്തെയാണ് ഹൈക്കോടതി പൊളിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.യഥാര്‍ത്ഥത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും സംസ്ഥാന ഏജന്‍സികളും കള്ളനും പൊലീസും കളിക്കുകയായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സി.പി.എം - ബി.ജെ.പി ഒത്തു തീര്‍പ്പിന്റെ ഭാഗമായി ജനങ്ങളെ പറ്റിക്കുന്നതിനായിരുന്നു ആ കള്ളക്കളി. ഒരു അന്വേഷണവും നടക്കരുതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹം. കേന്ദ്ര ഏജന്‍സികളും ബി.ജെ.പിയും അതിനോട് ചേര്‍ന്ന നിലപാടാണ് സ്വീകരിച്ചത്. കേസന്വേഷണങ്ങളെല്ലാം മരവിപ്പിച്ചു. യു.ഡി.എഫ് ഇത് ചൂണ്ടിക്കാട്ടുകയും തിരഞ്ഞെടുപ്പില്‍ അത് ചര്‍ച്ചയാവുകയും ചെയ്തപ്പോഴാണ് അങ്ങനെയല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ഇങ്ങനെയൊരു കള്ളക്കളിക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്.

 pinarayicongres

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

ഇ.ഡിക്കെതിരെ കേസെടുക്കാനാവില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെ തിരഞ്ഞെടുപ്പ് കാലത്ത് അത് ചെയ്തത് ജനങ്ങളെ പറ്റിക്കാനുള്ള രാഷ്ട്രീയ സ്റ്റണ്ട് ആയിരുന്നു. സി.ആര്‍.പി.സി അനുസരിച്ച് ഇ.ഡിക്കെതിരെ കേസെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല. ഇത്തരം കള്ളക്കളികള്‍ കൊണ്ടൊന്നും പ്രയോജനമുണ്ടാവില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബോദ്ധ്യമാകും.ഇ.ഡിക്കെതിരായ കേസുകള്‍ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണമെന്ന പ്രഹസനം സര്‍ക്കാര്‍ തന്നെ പിന്‍വലിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നൈറ്റ് ഡ്യൂട്ടി സ്ത്രീകളുടെ തൊഴിൽ അവസരങ്ങൾ നിഷേധിക്കുന്നതിന് കാരണമാകരുത്: ഹൈക്കോടതിനൈറ്റ് ഡ്യൂട്ടി സ്ത്രീകളുടെ തൊഴിൽ അവസരങ്ങൾ നിഷേധിക്കുന്നതിന് കാരണമാകരുത്: ഹൈക്കോടതി

Recommended Video

cmsvideo
രാജ്യസഭയിലേക്ക് ജോൺ ബ്രിട്ടാസ് | Oneindia Malayalam

'ഇതെല്ലാം മുഖ്യമന്ത്രിയുടെ തന്ത്രത്തിന്റെ ഭാഗം', ഇഡിക്കെതിരായ കേസ് റദ്ദാക്കിയതിനെക്കുറിച്ച് മുല്ലപ്പളളി'ഇതെല്ലാം മുഖ്യമന്ത്രിയുടെ തന്ത്രത്തിന്റെ ഭാഗം', ഇഡിക്കെതിരായ കേസ് റദ്ദാക്കിയതിനെക്കുറിച്ച് മുല്ലപ്പളളി

വോട്ടെണ്ണൽ ദിനം സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിവോട്ടെണ്ണൽ ദിനം സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

English summary
Ramesh chennithala slams govt says high court blocked govts election gimmicks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X