കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ പതിവ് പല്ലവി ഇത് എത്രാമത്തെ തവണയാണ്; ആരോഗ്യമന്ത്രി ആത്മപരിശോധന നടത്തണം: ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനെ തുടന്ന് ഗര്‍ഭിണിയുടെ ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'വീഴ്ചപറ്റി', 'നടപടിയെടുക്കും' എന്ന പതിവ് പല്ലവി ഇത് എത്രാമത്തെ തവണയാണ് ഉപയോഗിക്കുന്നത് എന്ന് കേരളത്തിന്റെ ആരോഗ്യമന്ത്രി ഒരു ആത്മപരിശോധനയ്ക്ക് തയ്യാറാകേണ്ടിയിരിക്കുന്നുവെന്നാണ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചിത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

'വീഴ്ചപറ്റി', 'നടപടിയെടുക്കും' എന്ന പതിവ് പല്ലവി ഇത് എത്രാമത്തെ തവണയാണ് ഉപയോഗിക്കുന്നത് എന്ന് കേരളത്തിന്റെ ആരോഗ്യമന്ത്രി ഒരു ആത്മപരിശോധനയ്ക്ക് തയ്യാറാകേണ്ടിയിരിക്കുന്നു.

സംസ്ഥാന സർക്കാർ നൽകുന്ന കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി, പ്രസവവേദന കൊണ്ട് പുളയുന്ന തന്റെ ഭാര്യയുമായി എൻ.സി. ഷെരീഫ് എന്ന ചെറുപ്പക്കാരൻ അലയേണ്ടി വന്നത് 14 മണിക്കൂറിൽ നിരവധി ആശുപത്രികളിലാണ്.

chenni-

ആ പിതാവിന് തന്റെ ഇരട്ടക്കുട്ടികളെ നഷ്ടപ്പെട്ടു, അദ്ദേഹത്തിന്റെ ഭാര്യ സഹല കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാസന്നനിലയിലാണ്. ഷരീഫിനോട്‌ സംസാരിച്ചിരുന്നു. നിഷ്പക്ഷമായ അന്വേഷണവും, കുറ്റക്കാർക്കെതിരെ കർശന നടപടിയും ഉറപ്പാക്കുന്നതുവരെ കൂടെയുണ്ടാകും എന്ന് ഉറപ്പ് കൊടുത്തു.

Recommended Video

cmsvideo
KK shailaja teacher against vijay p nair | Oneindia Malayalam

ഇക്കാര്യം ആരോഗ്യമന്ത്രിയോട് ആവശ്യപ്പെടുന്നതുൾപ്പെടെ എല്ലാ പിന്തുണയും വാഗദാനം ചെയ്തു. കോവിഡ് പ്രോട്ടോകോളിന്റെ സാങ്കേതികതകളെക്കാൾ ഏറെ വലുതാണ് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ എന്ന് ആരോഗ്യമന്ത്രിയും, വകുപ്പും ഇനിയെങ്കിലും മനസ്സിലാക്കാൻ തയ്യാറാകണം എന്ന് ഓർമ്മിപ്പിക്കുന്നു.

കുമ്മനത്തിന് വെച്ചത് അബ്ദുള്ളക്കുട്ടി കൊണ്ടുപോയി; ശോഭാ സുരേന്ദ്രനുമില്ല, ബിജെപിയില്‍ അതൃപ്തി ശക്തംകുമ്മനത്തിന് വെച്ചത് അബ്ദുള്ളക്കുട്ടി കൊണ്ടുപോയി; ശോഭാ സുരേന്ദ്രനുമില്ല, ബിജെപിയില്‍ അതൃപ്തി ശക്തം

English summary
ramesh chennithala slams kk shailaja on new born twins death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X