Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തല 'യുദ്ധത്തിന്' തന്നെ; ഉമ്മന്‍ ചാണ്ടി എങ്ങനെ പ്രതിരോധിയ്ക്കും? സുധീരന്‍ ആര്‍ക്കൊപ്പം?

നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി ഹൈക്കമന്റിന് കത്തയയ്ക്കണമെങ്കില്‍ രമേശ് ചെന്നിത്തലയ്ക്ക് കൃത്യമായ എന്തെങ്കിലും ലക്ഷ്യം കാണും എന്ന് ഉറപ്പാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കുക എന്നത് തന്നെയായിരിയ്ക്കും ആ ലക്ഷ്യം എന്നാണ് വിലയിരുത്തല്‍.

തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങളാണ് വിശദീകരിയ്ക്കുന്നതെങ്കിലും അത് മുഴുവന്‍ മുഖ്യമന്ത്രിയ്ക്ക് നേര്‍ക്കുള്ള ളളിയമ്പുകളാണ്. സര്‍ക്കാരിന്റെ പ്രകടനം മോശമായതാണ് തോല്‍വിയ്ക്ക് കാരണം എന്ന് കത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായാ നഷ്ടത്തെക്കുറിച്ചും സംസ്ഥാനത്തെ അഴിമതിയെ കുറിച്ചും ചെന്നിത്തല പറയുമ്പോള്‍, ലക്ഷ്യം മറ്റൊന്നല്ലെന്ന് ഉറപ്പാണ്. കാര്യങ്ങള്‍ ഇപ്പോള്‍ ഹൈക്കമാന്റിന് മുന്നിലെത്തിയിരിയ്ക്കുന്നു.

മുഖ്യമന്ത്രി

മുഖ്യമന്ത്രി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ പൂര്‍ണമായും നഷ്ടപ്പെട്ടിരിയ്ക്കുന്നു എന്നാണ് ചെന്നിത്തല ഹൈക്കാന്റിന് അയച്ച കത്തില്‍ ആരോപിയ്ക്കുന്നത്. പ്രതിച്ഛായ ഇല്ലാത്ത ഒരാളെ തിരഞ്ഞെടുപ്പ് നയിക്കാന്‍ മുന്നില്‍ നിര്‍ത്താന്‍ ഹൈക്കമാന്റ് പറയുമോ?

 സര്‍വ്വത്ര അഴിമതി

സര്‍വ്വത്ര അഴിമതി

സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഏറെയാണ്. അതില്‍ മിക്കവയിലും എ ഗ്രൂപ്പ് മന്ത്രിമാരാണ് പ്രതി സ്ഥാനത്ത്. അപ്പോള്‍ അഴിമതി ആരോപണവും ചെന്ന് മുട്ടുന്നത് ഉമ്മന്‍ ചാണ്ടിയുടെ മേല്‍ തന്നെയാണ്.

ബിജെപിയുടെ ശക്തിയ്ക്കും

ബിജെപിയുടെ ശക്തിയ്ക്കും

കേരളത്തില്‍ ബിജെപി കൂടുതല്‍ ശക്തി നേടിയതിന്റെ കുറ്റവും ഉമ്മന്‍ ചാണ്ടിയ്ക്ക് തന്നെയാണെന്നാണ് ചെന്നിത്തല പറഞ്ഞുവയ്ക്കുന്നത്. നായര്‍ വോട്ടുകള്‍ ചോരാന്‍ കാരണം എന്താണ്?

ന്യൂനപക്ഷ പ്രീണനം

ന്യൂനപക്ഷ പ്രീണനം

സര്‍ക്കാരില്‍ ന്യൂനപക്ഷങ്ങള്‍ക്കും അപ്രമാദിത്തമാണ് ഇതിന് കാരണം എന്നാണ് ചെന്നിത്തല ആരോപിയ്ക്കുന്നത്. ഹിന്ദു വോട്ടുകള്‍ തിരിച്ചുപിടിയ്ക്കാന്‍ അത്തരം ഒരു പ്രതിച്ഛായ തന്നെ മാറ്റാന്‍ എന്ത് ചെയ്യണം?

മിനുക്കിയാല്‍ പോര

മിനുക്കിയാല്‍ പോര

മുഖം മിനുക്കിയതുകൊണ്ടൊന്നും നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്നാണ് ചെന്നിത്തല പറയുന്നത്. ആഴത്തിലുള്ള ചികിത്സ തന്നെ വേണം.

 നേതൃമാറ്റം തന്നെ

നേതൃമാറ്റം തന്നെ

ആഴത്തിലുള്ള ചികിത്സ എന്നതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത് എന്താണ്? നേതൃമാറ്റമല്ലാതെ മറ്റൊന്നുമല്ലെന്ന് വ്യക്തം. ആരെ ആയിരിയ്ക്കണം പുതിയ നേതാവാക്കണ്ടത് എന്ന കാര്യം കത്തിലെ മറ്റ് ആരോപണങ്ങളിലൂടെ തന്നെ ചെന്നിത്തല വ്യക്തമാക്കുന്നുണ്ട്.

ചാണ്ടി പ്രതിരോധത്തില്‍

ചാണ്ടി പ്രതിരോധത്തില്‍

സര്‍ക്കാരിനുള്ളില്‍ നിന്ന് തന്നെ ഇത്തരം ആരോപണങ്ങള്‍ ഉയരുന്നതോടെ ഉമ്മന്‍ ചാണ്ടി പ്രതിരോധത്തിലായെന്ന് ഉറപ്പാണ്. ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളെ പ്രതിരോധിയ്ക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് സാധിയ്ക്കില്ല.

 തെളിവില്ലാ വാദം

തെളിവില്ലാ വാദം

ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന വാദം എന്തായാലും ഹൈക്കമാന്റിന് മുന്നില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് എടുക്കാനാവില്ല. സ്ഥിതി വഷളായാല്‍ പുറത്തിറക്കാന്‍ വേറേയും വജ്രായുധങ്ങള്‍ ചെന്നിത്തലയുടെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുധീരന്റെ നിലപാട്

സുധീരന്റെ നിലപാട്

നിലവിലെ സാഹചര്യത്തില്‍ വിഎം സുധീരന് ചെന്നിത്തലയോും ഉമ്മന്‍ ചാണ്ടിയോടും പ്രത്യേക താത്പര്യങ്ങളൊന്നും ഇല്ല. എങ്കിലും ഐ ഗ്രൂപ്പിനോട് അദ്ദേഹത്തിന് ചെറിയ ചായ് വുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

ആന്റണി നിര്‍ണായകം

ആന്റണി നിര്‍ണായകം

സംസ്ഥാന കോണ്‍ഗ്രസ്സിനുള്ളിലെ നിലവിലെ പ്രശ്‌നങ്ങളുടെ അന്തിമ പരിഹാരത്തില്‍ നിര്‍ണായകമാവുക എകെ ആന്റണിയുടെ നിലപാടുകള്‍ ആയിരിയ്ക്കും. ആന്റണി ആര്‍ക്കൊപ്പം നില്‍ക്കും എന്ന് കാത്തിരുന്നു കാണാം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+