കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് രാജീവ് ഗാന്ധി ദില്ലിക്ക് വിളിച്ചത് പുതിയ ഉത്തരവാദിത്തം തരാന്‍... ചെന്നിത്തല ഉദ്ദേശിക്കുന്നതെന്ത്?

Google Oneindia Malayalam News

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ രാഹുല്‍ ഗാന്ധി ദില്ലിയിലേക്ക് വിളിപ്പിച്ചുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് അടിമുടി അഴിച്ചുപണിയിലാണ്. പ്രതിപക്ഷ നേതൃ പദവിയില്‍ നിന്ന് രമേശ് ചെന്നിത്തലയെ നീക്കി വിഡി സതീശനെ നിയമിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി കെ സുധാരന് ചുമതല കൈമാറി. ഇനി യുഡിഎഫ് കണ്‍വീനറെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.

r

ഹൈക്കമാന്റ് നേരിട്ട് തീരുമാനങ്ങള്‍ എടുക്കുന്നതിലുള്ള അതൃപ്തി രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പ്രകടിപ്പിച്ചു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. സുധാകന്‍ ചുമതലയേറ്റെടുക്കുന്ന വേളയില്‍ പ്രസംഗിച്ചപ്പോഴും തന്റെ വേദന ചെന്നിത്തല പങ്കുവച്ചു. ഇതിന് ശേഷമാണ് രമേശ് ചെന്നിത്തലയെ ദില്ലിയിലേക്ക് വിളിപ്പിച്ചത്. പുതിയ ഉത്തരവാദിത്തം ചെന്നിത്തലയ്ക്ക് നല്‍കിയേക്കുമെന്നാണ് സൂചനകള്‍. ദേശീയ തലത്തിലുള്ള ഉത്തരവാദിത്തമാണോ അതോ യുഡിഎഫ് കണ്‍വീനര്‍ പദവിയാണോ. യുഡിഎഫ് കണ്‍വീനറായി കെ മുരളീധരന്‍ എത്തുമെന്ന വാര്‍ത്തകളും വന്നിട്ടുണ്ട്.

കോണ്‍ഗ്രസിന് പൂട്ടിടാന്‍ കിട്ടിയ അവസരം; ജോസ് കെ മാണി 'വീണത്' എങ്ങനെ... തുറന്നുപറഞ്ഞ് വാസവന്‍കോണ്‍ഗ്രസിന് പൂട്ടിടാന്‍ കിട്ടിയ അവസരം; ജോസ് കെ മാണി 'വീണത്' എങ്ങനെ... തുറന്നുപറഞ്ഞ് വാസവന്‍

ഈ സാഹചര്യത്തില്‍ ദില്ലിയില്‍ രമേശ് ചെന്നിത്തലയ്ക്ക് കാത്തുവച്ചത് എന്താണ്. വെള്ളിയാഴ്ച ദില്ലിയിലെത്തണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതത്രെ. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കവെയാണ് രമേശ് ചെന്നിത്തല ചില സൂചനയെന്നോണം ഒടു ട്വീറ്റ് ചെയ്തിരിക്കുന്നത്. 1982ല്‍ രാജീവ് ഗാന്ധി തന്നോട് ദില്ലിയിലേക്ക് വേഗം എത്താന്‍ ആവശ്യപ്പെടുകയും ധൃതി പിടിച്ച് എത്തിയപ്പോള്‍ തന്നെ എന്‍എസ്‌യുഐ പ്രസിഡന്റാക്കിയതുമാണ് ചെന്നിത്തല ട്വീറ്റ് ചെയ്തത്. രാജീവ് ഗാന്ധിയുമായി സംസാരിക്കുന്ന പഴയ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. അന്ന് രാജീവ് ഗാന്ധി വിളിച്ച് വലിയ ചുമതല നല്‍കി. ഇന്ന് മകന്‍ രാഹുല്‍ ഗാന്ധി വിളിക്കുന്നത് എന്തിനാണ്... ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാന്‍ കുറച്ചുകൂടി കാത്തിരിക്കണം.

Recommended Video

cmsvideo
Ramesh Chennithala's statement before Ashok chavan committee | Onindia Malayalam

English summary
Ramesh Chennithala tweeted wonderful memories of his life with Rajiv Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X