കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിലിൽ നിന്നും ഐഐഎം പ്രൊഫസര്‍ ആയ രഞ്ജിത്ത് നിയമന അട്ടിമറിയുടെ ഇരയെന്ന് ആരോപണം

Google Oneindia Malayalam News

കോഴിക്കോട്: കുടിലില്‍ നിന്നും ഐഐഎം റാഞ്ചിയിലെ പ്രൊഫസര്‍ പദവിയിലേക്ക് എത്തിയ രഞ്ജിത്ത് ആര്‍ പാണത്തൂരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പ്രമുഖര്‍ അടക്കം നിരവധി പേരാണ് രഞ്ജിത്ത് തന്റെ ജീവിതം വിവരിക്കുന്ന കുറിപ്പ് പങ്കുവെച്ചും അഭിനന്ദനം അറിയിച്ചും രംഗത്ത് വന്നത്. ധനമന്ത്രി തോമസ് ഐസകും രഞ്ജിത്തിനെ അഭിനന്ദിച്ചിരുന്നു.

പ്രതികൂലമായ ജീവിതസാഹചര്യങ്ങളോടു പടവെട്ടി, പഠിച്ചുയർന്ന്, റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയ കാസർഗോഡ് കാഞ്ഞങ്ങാടുകാരനായ രഞ്ജിത്ത് ആർ പാണത്തൂർ നമ്മുടെയാകെ അഭിമാനവും പ്രചോദനവുമാണ്. തോറ്റു തുടങ്ങി എന്ന തോന്നൽ ജയിക്കണമെന്ന വാശിയയാക്കി മാറ്റിയ ആ ജീവിതഗാഥ ഒരു മാതൃകാപാഠപുസ്തകമാണ് എന്നാണ് തോമസ് ഐസക് പ്രതികരിച്ചത്. അതേസമയം രഞ്ജിത്ത് ഇടത് സർക്കാരിന്റെ നിയമന അട്ടിമറിയുടെ ഇരയാണ് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. കെ സന്തോഷ് കുമാർ ആണ് ഐസകിനുളള മറുപടിയായി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

1

കെ സന്തോഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' പ്രിയ ഡോ. തോമസ് ഐസക്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഇക്കണോമിക്‌സ് അധ്യാപകനായി നിയമിതനാകുന്ന ഇതേ രഞ്ജിത്തിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അധ്യാപക നിയമന അഭിമുഖത്തില്‍ നാലാം റാങ്ക് ഉണ്ടായിരുന്നു. നാലൊഴിവുകൾ ഉണ്ടായിട്ടും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രഞ്ജിത്തിന് മുൻഗണന ഉണ്ടായിട്ടും നിയമനം നൽകാതെ കാലിക്കറ്റ് സർവ്വകലാശാല നിയമനങ്ങളിൽ മുഴുവൻ അട്ടിമറിയും നടത്തി സ്വന്തക്കാരെയും പാർട്ടിക്കാരെയും നിയമിച്ചത് താങ്കൾ ഉൾപ്പെടുന്ന ഇടതുപക്ഷ പുരോഗമന സർക്കാർ ആണ്.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെയാണ് കാലിക്കറ്റ് സർവ്വകലാശാലയിൽ നിയമനം നടത്തിയത്. സംവരണ ക്രമവിവരപ്പട്ടികയും ( റിസർവേഷൻ റോസ്റ്റർ ) പുറത്ത് വിട്ടിരുന്നില്ല. ഇത് ഏറെ വിവാദമാകുകയും നിരവധി മാധ്യമങ്ങളിൽ വാർത്ത ആകുകയും ചെയ്തിരുന്നു. രഞ്ജിത്തിനെ പോലെയുള്ള യോഗ്യരായ പല സ്‌കോളേഴ്സിനും നിയമനം നൽകാതെ 'പാർട്ടി യോഗ്യതയുള്ള' പലർക്കുമാണ് നിയമനം നൽകിയത്. ഈ നിയമനങ്ങൾക്കെതിരെ ഹൈക്കോടതിയിൽ കേസ് വന്നു. മുസ്ലിം ലീഗ് സിൻഡിക്കേറ്റ് മെമ്പർ Dr. P M Rasheed Ahammad ആണ് കേസ് ഫയൽ ചെയ്തത്. സംവരണ ക്രമവിവരപ്പട്ടിക ( റിസർവേഷൻ റോസ്റ്റർ ) രഹസ്യ സ്വഭാവം ഉള്ളതാണെന്നും അതുകൊണ്ട് കൈമാറാൻ കഴിയുകയില്ലെന്നുമാണ് സർവ്വകലാശാല ഹൈക്കോടതിയിൽ പറഞ്ഞത്. എന്തൊരു അസംബന്ധം ആണെന്ന് നോക്കണേ!

പട്ടികജാതി സീറ്റുകളിൽ നിയമനം നടക്കേണ്ടുന്ന പല പോസ്റ്റുകളിലേക്കും "മതിയായ യോഗ്യരായവർ" ഇല്ലാത്തതു കൊണ്ടു ആ പോസ്റ്റുകൾ ഒഴിച്ചിടുകയാണ് സർവ്വകലാശാല ചെയ്തത്. നിയമനം നേടിയ യോഗ്യരേക്കാൾ യോഗ്യതയുള്ള എസ് സി റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് ഉണ്ടായിരുന്ന ടി എസ് ശ്യാമിനെ T S Syam Kumar പോലുള്ളവർ അന്ന് ഇന്റർവ്യൂ കഴിഞ്ഞു നിയമനം ലഭിക്കാതെ പുറത്ത് നിൽക്കുകയായിരുന്നു. നിങ്ങൾ ഈ കാണിക്കുന്നതൊന്നും ഇരട്ടത്താപ്പല്ല ; ഇതാണ് ഘടനാപരമായ ജാതീയ പുറംതള്ളൽ.

സാമൂഹിക സാഹചര്യങ്ങളോടും സാമ്പത്തിക പിന്നാക്കാവസ്ഥകളോടും പൊരുതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഇക്കണോമിക്‌സ് അധ്യാപകനായി നിയമനം നേടിയ രഞ്ജിത്തിനു ആശംസകൾ. രഞ്ജിത്ത് ചെന്നൈ ഐ.ഐ.ടിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെ വ്യവസായരംഗത്തെ വിദേശനിക്ഷേപ വരവിന്റെ ഭാസ്ത്രപരമായ വിതരണത്തെ കറിച്ചുള്ള പഠനത്തില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്''.

English summary
Ranjith R Panathur is victim of backdoor recruitment, Alleges K Santhosh Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X