കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയിനെ കണ്ടാല്‍ എന്നേപ്പോലെയാവരുതെന്ന് പറയുമെന്ന് ഡിസ്കോ രവീന്ദ്രന്‍; ദുല്‍ഖറിനോടും പറയാനുണ്ട്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: 1982 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ഡിസ്കോ ഡാന്‍സര്‍ എന്ന ചിത്രത്തിലെ ഗാനമാണെങ്കിലും ' ഐ ആം എ ഡിസ്കോ ഡാന്‍സര്‍' എന്ന പാട്ട് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലേക്ക് ഒടി വരുന്ന രൂപം രവീന്ദ്രന്‍റേതാണ്. അതായത് നമ്മുടെ സ്വന്തം ഡിസ്കോ രവീന്ദ്രന്‍റേത്. എണ്‍പതുകളിലെ യൗവനങ്ങള്‍ക്ക് ഒരു ഹരമായി മാറിയ രവീന്ദ്രനെ ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം വീണ്ടും വെള്ളിത്തിരയില്‍ എത്തിച്ച് ആഷിഖ് അബുവായിരുന്നു. ചിത്രം ഇടുക്കി ഗോള്‍ഡ്.

ഒരിക്കല്‍ വലിയ താരമായി കഴിഞ്ഞാല്‍ പിന്നെ സിനിമയില്‍ നിന്ന് പോവുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അതിന് വേണ്ടി കഠിനാധ്വാനം ചെയ്യണമെന്നുമാണ് രവീന്ദ്രന്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. ക്ലബ് എംഎം റേഡിയോയുടെ സ്റ്റാര്‍ ജാമില്‍ ആര്‍ ജെ റാഫിയുമായി സംസാരിക്കുന്നതിനിടയിലായിരുന്നു രവീന്ദ്രന്‍ തന്‍റെ നിലപാടുകള്‍ വ്യക്തമാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

താരമാഴിക്കഴിഞ്ഞാല്‍

താരമാഴിക്കഴിഞ്ഞാല്‍

താരമാഴിക്കഴിഞ്ഞാല്‍ പിന്നീട് ആ പദവി നിലനിര്‍‌ത്തിക്കൊണ്ടും പോകണമെങ്കില്‍ അതിന് ഒരുപാട് കഠിനാധ്വാനം ചെയ്യണം. നടനായി പിന്നീടും സിനിമയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഒരു പക്ഷെ ഞാന്‍‌ ചലച്ചിത്രലോകത്ത് നിന്ന് തന്നെ മാഞ്ഞുപോവുമായിരുന്നെന്നും അദ്ദേഹം ആര്‍ജെ റാഫിയുമായുള്ള സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.

ആഷിക്ക് അബുവിനൊപ്പം

ആഷിക്ക് അബുവിനൊപ്പം

മകന്‍ ഫാബിന്‍ ഇപ്പോള്‍ സിനിയിലുണ്ട്. ആഷിക്ക് അബുവിന്‍റെ കൂടെ സംവിധാന സഹായിയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇടുക്കി ഗോള്‍ഡ് മുതലാണ് അവനും സിനിമിയില്‍ ഇറങ്ങിയത്. ഒറ്റ രാത്രികൊണ്ട് താരമായ ആളാണ് ഞാന്‍. ഉഴപ്പന്‍ ആറ്റിറ്റിയൂഡ് ആയിരുന്നു അന്നൊക്കെ. സിനിമയില്‍ ഒറ്റയിടിക്ക് സൂപ്പര്‍താരമായ ആളാണ് ഞാന്‍ എന്നും അദ്ദേഹം പറയുന്നു.

കമല്‍ഹാസനും

കമല്‍ഹാസനും

ഒരു തലൈരാഗം എന്ന ഒറ്റച്ചിത്രത്തിലൂടെയാണ് ഞാന്‍ താരമായത്. ഞാനും കമല്‍ഹാസനും ഉള്ള ചിത്രം നാട്ടില്‍ ഹിറ്റായത് 40 അടി ഉയരത്തിലുള്ള കട്ടൗട്ടിലൂടെയാണ്. അല്ലാതെ വളരെ കഷ്ടപ്പെട്ട് സിനിമയില്‍ വന്ന ആളല്ല ഞാന്‍. അഭിനയിക്കാന്‍ മാത്രമല്ല, എഴുതാനും ചലച്ചിത്രമേളകളുടെ ഭാഗമാകാനും ഒക്കെ ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു.

എന്നപ്പോലെയാവരുത്

എന്നപ്പോലെയാവരുത്

'എന്നപ്പോലെയാവരുത്' എന്ന് പറയുമെന്നാണ് സൂപ്പര്‍താരമായിരുന്ന എന്ന നിലയില്‍ യുവനടന്‍ ഷെയ്ന്‍ നിഗമിന് എന്ത് ഉപദേശം നല്‍കുമെന്ന റാഫിയുടെ ചോദ്യത്തിന് രവീന്ദ്രന്‍ മറുപടി പറഞ്ഞത്. കാര്യങ്ങള്‍ നന്നായി പഠിച്ച് സിനിമയെ കുറിച്ച് അറിഞ്ഞ് നല്ല നടനാകാനുള്ള പരിശ്രമങ്ങള്‍ നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുക. അല്ലാതെ എന്നെപ്പോലെയാവരുതെന്ന് ഞാന്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദുല്‍ഖര്‍ സല്‍മാനെ കണ്ടാല്‍

ദുല്‍ഖര്‍ സല്‍മാനെ കണ്ടാല്‍

ഷെയ്നെ കണ്ടാല്‍ എന്ത് പറയുമെന്നത് പോലെ ദുല്‍ഖര്‍ സല്‍മാനെ കണ്ടാല്‍ എന്തു പറയുമെന്ന ചോദ്യവും രവീന്ദ്രനോട് റാഫി ചോദിച്ചിരുന്നു. കമലഹാസന്‍ കഴിഞ്ഞാല്‍ മലയാളം കൂടാതെ എല്ലാ ഭാഷകളിലുള്ള സിനിമാപ്രേമികളും ഇഷ്ടപ്പെടുന്ന താരമാകാന്‍ നിനക്കേ കഴിഞ്ഞിട്ടുള്ളൂ.. തുടര്‍ന്നും നന്നായി ചെയ്യുക എന്നു പറയുമെന്നും രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കുഴപ്പമില്ലാതെ

കുഴപ്പമില്ലാതെ

പഴയത് പോലെ മനസ്സ് വിചാരിക്കുന്നിടത്ത് കയ്യും കാലും എത്തുന്നുണ്ട്. ഇപ്പോഴും വലിയ കുഴപ്പമില്ലാതെ ഡാന്‍സ് ചെയ്യുന്നുണ്ട്. ഡിസ്കോ ഡാന്‍സിന് ധാരാളം വകഭേദമുണ്ട്. അതൊക്കെ ഓരോ സംസ്കാരവുമായി ബന്ധപ്പെട്ടാണ് ഉരുത്തിരിഞ്ഞ് വന്നത്. തുടക്കകാലത്തൊക്കെ എല്ലാ രാത്രിയും ഡാന്‍ഡായിരുന്നെന്നും അദ്ദേഹം പറയുന്നു.

ഐവി ശശി

ഐവി ശശി

മലയാള സിനിമയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന വ്യക്തി സംവിധായകന്‍ ഐവി ശശിയെ ആണ്. അദ്ദേഹത്തിലൂടെയാണ് ഞാന്‍ മലയാള സിനിമയിലേക്ക് കയറി വന്നത്. എന്തെല്ലാം പ്രശ്നം ഞാന്‍ ഉണ്ടാക്കിയാലും അവന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്ന് അദ്ദേഹം പറയുമായിരുന്നെന്നും ഡിസ്കോ രവീന്ദ്രന്‍ വ്യക്തമാക്കുന്നു.

സിനിമയില്‍ എത്തുന്നത്

സിനിമയില്‍ എത്തുന്നത്

പൂനൈ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനം കഴിഞ്ഞിറങ്ങിയ സമയത്താണ് ഒരു തലൈ രാഗത്തില്‍ അഭിനയിക്കാനുള്ള അവസരം രവീന്ദ്രന് ലഭിച്ചത്. ശങ്കര്‍ നായകവേഷത്തിലെത്തിയ ചിത്രത്തില്‍ കൂട്ടുകാരനായാണ് രവീന്ദ്രന്‍ വേഷമിട്ടത്. പിന്നീട് അശ്വരഥത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് രവീന്ദ്രന്‍ എത്തിയത്.

നായകന്‍, വില്ലന്‍

നായകന്‍, വില്ലന്‍

നായകന്‍, വില്ലന്‍ തുടങ്ങിയ റോളുകളിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഒരു തലൈ രാഗത്തിന് ശേഷം താരത്തിന് കിട്ടിയതെല്ലാം ഡിസ്‌കോ ഡാന്‍സ് ടൈപ്പ് കഥാപാത്രങ്ങളായിരുന്നു. ഇതോടെയാണ് ഡിസ്‌കോ രവീന്ദ്രന്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. മമ്മൂട്ടി നായകനായ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിന് ശേഷം ദീര്‍ഘകാലം അദ്ദേഹം സിനിമയില്‍ നിന്ന് വിട്ടുനിന്നു. പിന്നീട് ഇടുക്കി ഗോള്‍ഡിലൂടെയാണ് തിരിച്ചെത്തുന്നത്.

 ഡികെ നയിക്കും, കര്‍ണാടകയില്‍ ഇനി കളിമാറും; ഡികെ ശിവകുമാറിനെ അധ്യക്ഷനായി നിയമിച്ചു ഡികെ നയിക്കും, കര്‍ണാടകയില്‍ ഇനി കളിമാറും; ഡികെ ശിവകുമാറിനെ അധ്യക്ഷനായി നിയമിച്ചു

 മധ്യപ്രദേശിന് പഞ്ചാബില്‍ തിരിച്ച് പണിത് കോണ്‍ഗ്രസ്; മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍ മധ്യപ്രദേശിന് പഞ്ചാബില്‍ തിരിച്ച് പണിത് കോണ്‍ഗ്രസ്; മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍

English summary
Raveendran say about shane nigam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X