രവി പിള്ളയുടെ മകന്റെ വിവാഹം;ഗുരുവായൂരിലെ അലങ്കാര പണികൾക്കെതിരെ വടിയെടുത്ത് ഹൈക്കോടതി
തിരുവനന്തപുരം; പ്രമുഖ വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് മുന്നോടിയായി ഗുരുവായൂർ ക്ഷേത്ര നടപ്പന്തൽ അലങ്കരിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഏത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നല്‍കിയതെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് സംബന്ധിച്ച് ദേവസ്വം അഡ്മിനിസ്ട്രേറ്റർ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എന്ത് അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡ് ഇതിന് അനുമതി നൽകിയതെന്ന് കോടതി ചോദിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണോ വിവാഹം നടക്കുന്നതെന്നും ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം പൂക്കൾക്കൊണ്ടുള്ള അലങ്കാരങ്ങൾക്ക് മാത്രമായിരുന്നു അനുമതി നൽകിയതെന്നായിരുന്നു കോടതിയുടെ വിശദീകരണം. ഇവന്റ് മാനേജ്‌മെന്റ് കമ്പനി തങ്ങളുടെ അറിവില്ലാതെയാണ് ബോര്‍ഡുകളും മറ്റും വെച്ചത് എന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു.
Recommended Video


ഇന്നായിരുന്നു രവിപിള്ളയുടെ മകൻ ഗണേശിന്റെ വിവാഗം. വിവാഹത്തിന് മുന്നോടിയായി ഗംഭീര അലങ്കാരങ്ങളാണ് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലടക്കം നടത്തിയത്. വലിയ നടപന്തലും കൂറ്റൻ കട്ടൗട്ട് ബോർഡുകളും ചെടികളും വെച്ചായിരുന്നു അലങ്കാരങ്ങൾ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ നേരത്തേ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് നടപന്തലിലെ ബോർഡുകളും കട്ടൗട്ടുകളും കോടതി നീക്കിയിരുന്നു. എന്നാൽ മറ്റ് അലങ്കാരങ്ങൾ നീക്കിയിരുന്നില്ല.

ഗുരുവായൂർ ക്ഷേത്രത്തിൽ വിശേഷ ചടങ്ങുകൾക്ക് അല്ലാതെ ക്ഷേത്ര പരിസരങ്ങൾ അലങ്കരിക്കുന്ന പതിവില്ല. അതുകൊണ്ട് തന്നെ നടപടിക്കെടതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ക്ഷേത്ര രക്ഷാസമിതി, പ്രതികരണവേദി തുടങ്ങിയ സംഘടനകളാണ് ഇതിനെതിരെ പരാതി നൽകിയിരുന്നു.ജില്ലാ കളക്ടർക്കായിരുന്നു പരാതി നൽകിയത്. കൊവിഡ് കേസുകൾ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ 1000 പേരെ പങ്കെടുപ്പിച്ചാണ് വിവാഹം നടത്താൻ അനുമതി നൽകിയതെന്നും അത് പ്രോട്ടോക്കോൾ ലംഘനമാണെന്നും രക്ഷാസമിതി പരാതിയിൽ പറഞ്ഞിരുന്നു.
പെയിന്റിംഗ് പോലുണ്ട്... വൈറലായി മാളവിക മോഹന്റെ പുതിയ ചിത്രങ്ങൾ

ജില്ലാ ഭരണാധികാരി ഇടപെട്ട് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്നത് ഉറപ്പു വരുത്തണമെന്നും ക്ഷേത്ര രക്ഷാസമിതി ആവശ്യപ്പെട്ടിരുന്നു. അതേസമയം പൂന്താനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിനായി ഒരു സ്വകാര്യ വ്യക്തിക്ക് ക്ഷേത്ര പരിസരം വിട്ടുകൊടുത്ത നടപടി ഭരണഘടന വിരുദ്ധമാണെന്നും സമിതി അംഗങ്ങൾ ആരോപിച്ചു.

അതേസമയം ഇന്ന് ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ നടൻ മോഹൻലാലും ഭാര്യ സുചിത്രയും പങ്കെടുത്തിരുന്നു. ഗണേശിനും വധു അഞ്ജനയ്ക്കും വിവാഹാശംസകൾ അറിയിച്ച് താരം തന്നെയാണ് ഇവർക്കൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അതിരാവിലെ മോഹൻലാൽ ക്ഷേത്രത്തിൽ എത്തുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.












Click it and Unblock the Notifications