കാമുകിയെ തേടി എറണാകുളത്ത് നിന്ന് കണ്ണൂരിലെത്തി; പറ്റിക്കപ്പെട്ട വയോധികന് തുണയായത് പൊലീസ് സംഭവം ഇങ്ങനെ
കണ്ണൂര്‍: ഫോണിലൂടെ പരിചയമില്ലാത്ത ആളുകളുമായിചാറ്റ് ചെയ്തും വിളിച്ചും ചെയ്ത് അവസാനം കെണിയില്‍ സംഭവങ്ങള്‍ വാര്‍ത്തയാകാറുണ്ട്. എത്ര കേട്ടാലും പഠിക്കില്ല എന്നത് പോലെയാണ് ചില സംഭവങ്ങള്‍. അത്തരത്തില്‍ ഒരും സംഭവമാണ് കഴിഞ്ഞ ദിവസം കണ്ണൂരിലെ കൂത്തുപറമ്പില്‍ നടന്നത്. ഇവിടെ പറ്റിക്കപ്പെട്ടത് എറണാകുളം ഞാറയ്ക്കല്‍ സ്വദേശിയായ 68കാരനാണ്.
കൂത്ത്പറമ്പിലെത്തിയ 68 കാരന് വനിതാ സുഹൃത്തിനെ കണ്ടെത്താനാകാതെ വട്ടം കറങ്ങുകയായിരുന്നു. നിരന്തരം ഇവരുമായി വിളിക്കാറുണ്ട് ഇയാള്‍. ഇവര്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും തുറന്ന് സംസാരിച്ച് ആ സൗഹൃദം ബലപ്പെട്ടു. തുടര്‍ന്ന് ഭര്‍ത്താവ് മരിച്ച യുവതിയെ സഹായിക്കാമല്ലോ എന്ന് കരുതി. ഇവരെപറ്റി അന്വേഷിക്കാന്‍ നേരിട്ടെത്തിയതായിരുന്നു ഇയാള്‍. പിന്നീട് ഈ വനിതാ സുഹൃത്തിനെ വിളിച്ചിട്ട് കിട്ടിയിരുന്നില്ല.

ഫോണ്‍ സ്വിച്ച് ഓഫ് എന്നായിരുന്നു അറിയാന്‍ കഴിഞ്ഞത്. യുവതി പറഞ്ഞ സ്ഥലങ്ങളിലൊക്കെ ഓട്ടോ വിളിച്ച് പോയി എന്നിട്ടും ആളെ കണ്ടെത്താനായില്ല. ഓട്ടോക്ക് കൊടുക്കാന്‍ പോലും ഇയാളടെ കയ്യില്‍ പണമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഓട്ടോകാരനാണ് ഇയാളെ കൂത്ത്പറമ്പ് സ്റ്റേഷനിലേക്കെത്തിച്ചത്.വണ്ടികൂലിക്ക് പോലും കാശില്ലാതിരുന്ന ഇയാള്‍ക്ക് പൊലീസ് സ്വന്തം പോക്കറ്റില്‍ നിന്ന് കാശെടുത്ത് നല്‍കിയാണ് തിരിച്ച് എറണാകുളത്തേക്ക് വണ്ടി കയറ്റി വിട്ടത്. ഇയാള്‍ പൊലീസിനോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞ ശേഷം കൂത്ത്പറമ്പ് പൊലീസാണ് ഇയാളെ യുവതി കബളിപ്പിച്ചുവെന്ന് ബോധ്യപ്പെടുത്തിയത്. ഭാര്യ മരിച്ച വയോധികന് മക്കളും ചെറുമക്കളുമുണ്ട്. പൊലീസ് ഫോണിലൂടെ യുവതിയെ ബന്ധപ്പെട്ടിരുന്നു. പറഞ്ഞതെല്ലാം സത്യമാണെന്നും നേരിട്ട് ഇയാളെ കാണാന്‍ താല്പര്യമില്ലെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഇയാള്‍ക്ക് വണ്ടികൂലി നല്കി പൊലീസ് പറഞ്ഞ് വിടുകയായിരുന്നു.

ഫോണ്‍ വിളികളിലൂടെ മാത്രമല്ല ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് അവസാനം കുഴിയില്‍ ചെന്ന് ചാടുന്ന നിരവധിയാളുകളുണ്ട്. ചിലര്‍ പീഡനങ്ങള്‍ക്ക് വരെ ഇരയാകാറുമുണ്ട്. സമൂഹ മാധ്യമങ്ങലില്‍ നിന്നും മറ്റും പെണ്‍കുട്ടികളുടെ നമ്പര്‍ ശേഖരിച്ച് മിസ്ഡ് കോളിലൂടെയാണ് ആദ്യം തുടക്കം. തുടര്‍ന്ന് സംസാരിച്ച് വലയിലാക്കുകയും അവരെ പീഡനത്തിനും മറ്റും ഇരയാക്കുകയും ചെയ്ത സംഭവങ്ങള്‍ വരെ കേരളത്തിലുണ്ടായിട്ടുണ്ട്. പിന്നീട് വീഡിയോ കോളില്‍ വരെ കാര്യങ്ങള്‍ നീങ്ങും. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികള്‍വരെ ഇത്തരം കെണികളില്‍ വീഴാറുണ്ട്. കഴിഞ്ഞ മാസം ഒരു യുവതിയെ തേടി കാസര്‍കോട് എത്തിയ യുവാവ് പറ്റിക്കപ്പെട്ടത് വാര്‍ത്തായായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇയാള്‍ യുവതിയുമായി പരിചയത്തിലായത്. തുടര്‍ന്ന് ആ സൗഹൃദം വളര്‍ന്ന് പ്രണയത്തിലായി. യുവതിയെ കാണാന്‍ ബേക്കലിലെത്തിയ യുവാവ് താന്‍ ഇത്രയും കാലം പ്രണയിച്ച് നടന്ന യുവതിയെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. തന്റെ മുത്തശ്ശിയുടെ പ്രായത്തിലുള്ള ആളെയാണ് അയാള്‍ കണ്ടുമുട്ടിയത്. ഇങ്ങനെയും ആള്ക്കാര് പറ്റിക്കപ്പെടുന്നുണ്ട്.

ചിലര്‍ സൗഹൃദം നടിച്ച് പണം വരെ തട്ടുന്ന സ്ഥിതിവരെയുണ്ടായിട്ടുണ്ട്. കോവിഡിന് ശേഷം ആര്‍ക്കും പണിയും മറ്റ് കാര്യങ്ങളൊന്നും ഇല്ലാതായതോടെ എല്ലാവരും ഫോണില്‍ തന്നെ ചിലവഴിക്കുന്ന ഘട്ടത്തില്‍ ഇത്തരം തട്ടിപ്പുകാര്‍ സജീവമായിരുന്നു. കോവിഡിവ് ശേഷമാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ കൂടുതല്‍ രംഗത്തിറങ്ങി തുടങ്ങിയത്. പണം തന്നെയാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഇവരുടെ വലയില്‍ നിരവധി പേര് വീഴുന്നുമുണ്ട് പലരുടെയും വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി കൂട്ടുകാരോട് പണം ആവശ്യംപ്പെടുന്ന സ്ഥിതിവരെയുണ്ടയിട്ടുണ്ട്. അതും സമൂഹത്തില്‍ ഉന്നത രീതിയില്‍ അറിയപ്പെടുന്നവര്‍ മുതല്‍ താഴെതട്ടിലുള്ളവങ്ങള് നോക്കിയിട്ടായിരിക്കും ഇവര്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിക്കുക. തുടര്‍ന്ന് പൈസ ചോദിച്ച് ഗൂഗിള്‍ പേ നമ്പറും നല്‍കിയാണ് ഇത്തരക്കാരുടെ തട്ടിപ്പ് രീതി. നിരവധി പേരാണ് ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായത്.
സാരിയില്‍ മാലഖയെ പോലെ തിളങ്ങി പ്രയാഗ മാര്ട്ടിന്; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications