കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയെ സംഘര്‍ഷ കേന്ദ്രമാക്കാനുള്ള സിപിഎം ശ്രമം അനുവദിക്കില്ലെന്ന് പിഎസ് ശ്രീധരന്‍ പിള്ള

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന ദേവസ്വം ബോര്‍ഡിന്റെ പ്രസ്താവന പ്രകോപനം സൃഷ്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.

<strong>ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി; ശാരിരിക അവസ്ഥയുടെ പേരിൽ വിവേചനം പാടില്ല</strong>ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി; ശാരിരിക അവസ്ഥയുടെ പേരിൽ വിവേചനം പാടില്ല

ശബരിമലയെ സംഘര്‍ഷ കേന്ദ്രമാക്കാനുള്ള സിപിഎം ശ്രമം അനുവദിക്കില്ല. പന്തളം രാജകുടുംബവും തന്ത്രിമാരും അടക്കമുള്ളവരോട് അലോചിച്ച് തീരുമാനമെടുക്കണം. ദൈവവിശ്വാസം ഇല്ലാത്ത ഭരണകൂടം അവസരത്തെ മുതലെടുക്കുന്നത് അംഗീകരിക്കാനാവില്ല. സംന്വയത്തിന്റെ അന്തരിക്ഷമുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

PS

ഓരോ ക്ഷേത്രങ്ങള്‍ക്കും പ്രത്യേകം ആരാധനക്രമമുണ്ട്. അതിനെ വലിച്ചെറിയാന്‍ ആര്‍ക്കും അവകാശമില്ല. വിശ്വാസത്തെ സംബന്ധിച്ച് പരമ പ്രാധാന്യം നല്‍കേണ്ടത് വിശ്വാസങ്ങള്‍ക്കാണെന്ന് ജസ്റ്റിസുമാരില്‍ ഒരാളായ ഇന്ദുമല്‍ഹോത്ര പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ വികാരങ്ങളെ മാനിക്കണം. വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം ബിജെപിയുടെ ഔദ്യോഗിക നിലപാട് അറിയിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു

English summary
eactions to supreme court verdict on sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X