Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുവത്സരത്തിലും പൂസായി മലയാളി, മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്, ബെവ്‌കോ വിറ്റത് 82 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്തുമസിന് കുടി തുടങ്ങി മലയാളി ന്യൂഇയറായിട്ടും നിര്‍ത്തിയിട്ടില്ല. പുതുവത്സരാഘോഷത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. 82.26 കോടി രൂപയുടെ മദ്യമാണ് ഡിസംബര്‍ 31 സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത്. ക്രിസ്മസിനും റെക്കോര്‍ഡ് മദ്യവില്‍പ്പനായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെ അപേക്ഷിച്ച് പന്ത്രണ്ട് കോടിയില്‍ അധികം രൂപയുടെ മദ്യമാണ് ഇത്തവണ കൂടുതലായി വിറ്റത്. കഴിഞ്ഞ തവണ 70.55 കോടി രൂപയുടെ മദ്യമാണ് ഇത്തവണ വിറ്റുപോയത്. ഏറ്റവുമധികം വില്‍പ്പന നടന്നത് തിരുവനന്തപുരം ജില്ലയിലെ പവര്‍ ഹൗസ് റോഡ് ഔട്ട്‌ലെറ്റിലാണ്. ഒരു കോടി ആറ് ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റുപോയത്.

1

എറണാകുളം ജില്ലയിലെ പാലാരിവട്ടത്ത് 81 ലക്ഷവും കടവന്ത്രയില്‍ 77.33 ലക്ഷം രൂപയുടെ മദ്യവും ബെവ്‌കോ വില്‍പ്പന നടത്തി. ക്രിസ്തുമസിന്റെ തലേദിവസം ബെവ്‌കോ മാത്രം വിറ്റത് കോടികളുടെ മദ്യമാണ്. 65.88 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. ഇതില്‍ ഏറ്റവും അമ്പരപ്പിക്കുന്നത്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് പത്ത് കോടി രൂപ കൂടുതലാണെന്നതാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വിറ്റത് 55 കോടി രൂപയുടെ മദ്യമാണ്. ബിവറേജസ് കോര്‍പ്പറേഷന് സംസ്ഥാനത്താകെ ഉള്ളത് 265 മദ്യഷോപ്പുകളാണ്. ക്രിസ്തുമസിനും ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത് തിരുവനന്തപുരത്തെ പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ തന്നെയാണ്. 73.53 ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഇവിടെ നടന്നത്.

അതേസമയം റെക്കോര്‍ഡ് മദ്യവില്‍പ്പന ജില്ലകളുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റ് പോയത്. തൊട്ടുപിന്നില്‍ തൃശൂര്‍ ജില്ലയാണ്. ചാലക്കുടിയില്‍ 70.72 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയില്‍ 63.60 ലക്ഷം രൂപയുടെ മദ്യവുമാണ് വിറ്റത്. അതേസമയം വെയര്‍ഹൗസില്‍ നിന്ന് പോയത് 90 കോടിയുടെ മദ്യമാണ്. ഇത് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ മാത്രം വില്‍പ്പനയായത് കൊണ്ട് മൊത്തം തുക കോടികള്‍ കടക്കും. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റ് വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റിട്ടുണ്ട്. ക്രിസ്തുമസ് തലേന്ന് കണ്‍സ്യൂമര്‍ ഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇതുകൂടിയാവുമ്പോള്‍ ക്രിസ്തുമസിന് 150.38 കോടി രൂപയുടെ മദ്യം മലയാളികള്‍ അകത്താക്കിയിട്ടുണ്ടാവും.

ക്രിസ്തുമസിന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റ ഔട്ട്‌ലെറ്റുകള്‍ തന്നെയായിരുന്നു കഴിഞ്ഞ തവണയും മുന്നില്‍. കഴിഞ്ഞ ക്രിസ്തുമസിന് 55 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളില്‍ 54 ലക്ഷം രൂപയുടെ വില്‍പ്പന നടന്ന കൊടുങ്ങല്ലൂരാണ് മുന്നില്‍. കൊച്ചി ബാനര്‍ജി റോഡിലുള്ള ഔട്ട്‌ലെറ്റില്‍ 53 ലക്ഷം രൂപയുടെ മദ്യമാണ് വില്‍പ്പന നടന്നത്. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി ക്രിസ്തുമസ് വരെയുള്ള നാല് ദിവസം 215 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+