കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജമദ്യ ദുരന്ത മുന്നറിയിപ്പ്; സംസ്ഥാനത്ത് റെഡ് അലര്‍ട്ട്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അലര്‍ട്ട് പ്രഖ്യാപിച്ച എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു. പൊലീസ് എക്‌സൈസ് സംയുക്ത സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന ശക്തമാക്കാനും നിര്‍ദേശമുണ്ട്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജ മദ്യദുരന്തമുണ്ടാകാന്‍ സാധ്യതയുണ്ടാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ബാറുകള്‍ പൂട്ടിയതിനാല്‍ ചില ബാറുടമകളുടെ നേതൃത്വത്തില്‍ വ്യാജമദ്യ ദുരന്തം ഉണ്ടാക്കാനാണ് ശ്രമം. സര്‍ക്കാരിന്റെ മദ്യനയത്തിന്റെ പോരായ്മയാണ് മദ്യദുരന്തത്തിനിടയാക്കിയതെന്ന് പ്രചാരണം നടത്തുകയാണ് ഇവരുടെ ഉദ്ദേശമെന്നും പറയപ്പെടുന്നു.

liquor

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യ ദുരന്തമുണ്ടായാല്‍ അത് സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, യുഡിഎഫ് മുഖ്യവിഷയമായി ഉയര്‍ത്തിക്കാട്ടുന്ന മദ്യനയത്തിന് കനത്ത തിരിച്ചടികൂടിയാകും അത്. ഇത് മുന്‍കൂട്ടിക്കണ്ടുകൊണ്ട് ചില ബാറുടമകള്‍ വ്യാജമദ്യം വില്‍ക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുള്ളത്.

അലര്‍ട്ടിനെ തുടര്‍ന്ന് പ്രത്യേക സ്വാഡ് രൂപീകരണം തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യ ലോബിയും സംസ്ഥാനത്ത് സജീവമാണ്. ചില പ്രദേശങ്ങളില്‍ വോട്ടിന് മദ്യം എന്ന രീതിയില്‍ വിതരണം നടക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. പരിശോധന കര്‍ശനമാക്കിയതോടെ വ്യാജമദ്യവില്‍പന കുറഞ്ഞേക്കും.

English summary
Red alert issued by kerala govt to block illegal liquor from neighbouring states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X