കോവിഡ് നിയന്ത്രണം ലഘിച്ച് രമ്യയും ബൽറാമും സംഘവും ഹോട്ടലില്‍: ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനം
പാലക്കാട്: സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ദിനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വകാര്യ റസ്റ്റോറന്‍റില്‍ ഒത്തുകൂടി രമ്യ ഹരിദാസ് എംപി, വിടി ബല്‍റാം, റിയാസ് മുക്കോളി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ദിനത്തില്‍ മാത്രമല്ല, മറ്റുള്ള ദിനങ്ങളിലും ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന‍് അനുമതി ഇല്ലെന്നിരിക്കെയാണ് ജനപ്രതിനിധി അടക്കമുള്ളവര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കാത്തിരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
നിയമലംഘനം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ ഫേസ്ബുക്ക് ലൈവിലൂടെ ദൃശ്യങ്ങള്‍ പുറത്ത് വിടുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ രമ്യ ഹരിദാസിന്‍റെ സുഹൃത്തും കോൺഗ്രസ് നേതാവുമായ പാളയം പ്രദീപ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ ഫോണ്‍ പിടിച്ചെടുക്കാനും മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. പുരുക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്നായിരുന്നു ഇതേ കുറിച്ച് ചോദ്യം ചെയ്ത യുവാവിനോടുള്ള എംപിയുടെ പ്രതികരണം. പാര്‍സല്‍ വാങ്ങാന്‍ വരുന്നവര്‍ പുറത്താണ് നില്‍ക്കേണ്ടത്, ഞങ്ങള്‍ സാധാരണക്കാര്‍ പുറത്താണ് നില്‍ക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരിച്ചു ചോദിച്ചതോടെ രമ്യ സീറ്റില്‍ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോവുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതേസമയം, കോവിഡ് നിയമലംഘനം നടത്തിയ ഹോട്ടലിനെതിരെ പാലക്കാട് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Recommended Video
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications