പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ലെന്ന് വിഎസ്; പുതിയ പ്രിന്‍സിപ്പലിന് യോഗ്യതയില്ലെന്നും ആരോപണം...
ബുധനാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്തു.
തിരുവനന്തപുരം: ലോ അക്കാദമിയിലെ എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചതിന് പിന്നാലെ നിലപാട് കടുപ്പിച്ച് വിഎസ് അച്യുതാനന്ദന്‍. ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ലെന്നും, ഭൂമി പ്രശ്‌നവും, വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പീഡനവും ഇപ്പോഴും തുടരുകയാണെന്നും വിഎസ് പറഞ്ഞു. നേരത്തെ ലോ അക്കാദമി അധികമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് റവന്യൂ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതുമാത്രമല്ല, ലക്ഷ്മി നായര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു.
അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് മാറ്റിനിര്‍ത്താന്‍ മാനേജ്‌മെന്റ് തീരുമാനിച്ചതിനെ തുടര്‍ന്ന് എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചെങ്കിലും, ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെയ്ക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കാനും ഈ വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്തു.

അതേസമയം, ലോ അക്കാദമിയില്‍ ലക്ഷ്മി നായര്‍ക്ക് പകരം പുതുതായി ചുമതലയേല്‍ക്കുന്ന പ്രിന്‍സിപ്പലിനെതിരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. പ്രിന്‍സിപ്പലിന്റെ പ്രായപരിധി 65 വയസ്സും, പിഎച്ച്ഡി ഡോക്ടറേറ്റും വേണമെന്നാണ് ചട്ടം. എന്നാല്‍ പുതിയ പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്ക് 67 വയസായെന്നും, അദ്ദേഹത്തിന് പിഎച്ച്ഡി ബിരുദമില്ലെന്നുമാണ് ആരോപണമുയരുന്നത്.












Click it and Unblock the Notifications