കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപിക്കാര്‍ പിടിയില്‍!

മണ്ണുത്തി നെല്ലങ്കരയിലെ കോക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകനായിരുന്ന നിര്‍മ്മല്‍ കുത്തേറ്റ് മരിച്ചത്.

Google Oneindia Malayalam News

തൃശൂര്‍: മണ്ണുത്തിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ സംഘര്‍ഷത്തിലല്ലെന്ന് പോലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരില്‍ ബിജെപി പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മണ്ണുത്തി നെല്ലങ്കരയിലെ കോക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകനായിരുന്ന നിര്‍മ്മല്‍ കുത്തേറ്റ് മരിച്ചത്.

ഫെബ്രുവരി 12ന് രാത്രിയായിരുന്നു സംഭവം. നിര്‍മ്മലിനോടൊപ്പം മറ്റൊരാള്‍ക്കും കുത്തേറ്റിരുന്നു. നിര്‍മ്മലിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്നായിരുന്നു ബിജെപിയും സംഘപരിവാറും ആരോപിച്ചിരുന്നത്. നിര്‍മ്മലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പിറ്റേദിവസം ബിജെപി തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലും ആചരിച്ചു. എന്നാല്‍ നിര്‍മ്മലിനെ കൊലപ്പെടുത്തിയത് തങ്ങളല്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടന്ന പോലീസ് അന്വേഷണത്തിലും നിര്‍മ്മല്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ സംഘര്‍ഷത്തിലല്ലെന്നാണ് വ്യക്തമായിരിക്കുന്നത്.

സൗദിയില്‍ ജോലിക്ക് ഇന്ത്യക്കാര്‍ മാത്രം മതി,8000 ഡോളര്‍ ശമ്പളവും! സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചുസൗദിയില്‍ ജോലിക്ക് ഇന്ത്യക്കാര്‍ മാത്രം മതി,8000 ഡോളര്‍ ശമ്പളവും! സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

കുത്തേറ്റു മരിച്ചു...

കുത്തേറ്റു മരിച്ചു...

ഫെബ്രുവരി 12ന് മണ്ണുത്തി നെല്ലങ്കര കോക്കുളങ്ങര ഉത്സവത്തിനിടെയാണ് നിര്‍മ്മല്‍ കുത്തേറ്റ് മരിക്കുന്നത്. നിര്‍മ്മലിനോടൊപ്പം മറ്റൊരാള്‍ക്കും കുത്തേറ്റിരുന്നു. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ നിര്‍മ്മലിനെ കൊന്നത് സിപിഎം പ്രവര്‍ത്തകരാണെന്നായിരുന്നു ബിജെപി ആരോപിച്ചത്.

ആരോപണം നിഷേധിച്ച് സിപിഎം...

ആരോപണം നിഷേധിച്ച് സിപിഎം...

നിര്‍മ്മലിനെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് തിങ്കളാഴ്ച ബിജെപി തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച് സിപിഎം ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു.

സംഭവത്തിന് പിന്നില്‍ പൂര്‍വ്വ വൈരാഗ്യം..

സംഭവത്തിന് പിന്നില്‍ പൂര്‍വ്വ വൈരാഗ്യം..

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമില്ലെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഉത്സവത്തിലെ കുമ്മാട്ടിക്കളിയുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഹര്‍ത്താല്‍ നടത്തിയ ബിജെപിക്കെതിരെ വിമര്‍ശനം...

ഹര്‍ത്താല്‍ നടത്തിയ ബിജെപിക്കെതിരെ വിമര്‍ശനം...

കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത എലഞ്ഞിക്കുളം അരുണ്‍ എന്നയാള്‍ സജീവ ബിജെപി പ്രവര്‍ത്തകനാണെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് പിന്നില്‍ ബിജെപിക്കാരും ഉള്‍പ്പെട്ടെന്നറിഞ്ഞതോടെ ബിജെപിക്കെതിരെ ജനവികാരം ഉയര്‍ന്നിരിക്കുകയാണ്. സിപിഎമ്മും ഈ സംഭവം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നുണ്ട്. കാര്യമെന്താണെന്ന് അറിയുന്നതിന് മുന്‍പേയുള്ള എടുത്ത് ചാട്ടവും ഹര്‍ത്താലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് യോജിച്ചതല്ലെന്നാണ് സിപിഎം പറഞ്ഞത്. എന്നാല്‍ അരുണ്‍ ബിജെപി പ്രവര്‍ത്തകനാണെന്നുള്ള വാദം നിഷേധിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

English summary
Five People were arrested in thrishur nirmal murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X