കർഷകർക്ക് മുമ്പിൽ ഫാസിസ്റ്റ് പ്രധാനമന്ത്രി മുട്ടുമടക്കി; ആഞ്ഞടിച്ച് കെ.സുധാകരൻ
തിരുവനന്തപുരം: രാജ്യത്തെ കർഷക കോടികൾക്ക് മുന്നിൽ ഫാസിസ്റ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇത് ജനാധിപത്യത്തിന് ഇത് ശുഭസൂചന നൽകുന്നു. വിവാദ കാർഷിക നിയമഭേദഗതി പിൻവലിക്കാനായി കോൺഗ്രസ് പാർലമെൻ്റിനകത്തും പുറത്തും നിന്ന് കർഷകർക്കൊപ്പം ഉജ്ജ്വലമായി പോരാടിയെന്നും കെ. സുധാകരൻ പറഞ്ഞു.
മോദിയുടെ പതനം കര്‍ഷകരുടെ സമരഭൂമിയില്‍ നിന്ന് ആരംഭിച്ചിരിക്കുകയാണ്. ഇനി ഇത് രാജ്യമാകെ ആളിപ്പടരും. കര്‍ഷകരെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള മോദി സര്‍ക്കാരിന്റെ അജന്‍ഡയാണ് ജനാധിപത്യ ശക്തികള്‍ പൊളിച്ചടുക്കിയതെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് രാജ്യത്തെ കർഷക കോടികൾക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നത് ജനാധിപത്യത്തിൻ്റെ ശുഭസൂചനയാണ്. കാർഷിക നിയമഭേദഗതി പിൻവലിക്കാൻ കോൺഗ്രസ് നടത്തിയത് ഉജ്ജ്വല പോരാട്ടമാണെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.
ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യന്‍ ജനത നടത്തിയ ഐതിഹാസിക പോരാട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് കര്‍ഷകസമരം. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് സമാധാനപൂര്‍വം നടത്തിയ സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ഭരണകൂടം പലതവണ ശ്രമിച്ചു. അപ്പോഴൊക്കെ ആത്മസംയമനം പാലിച്ച കര്‍ഷക സമരം വേദനയും കണ്ണീരും നിറഞ്ഞതാണ് - കെ സുധാകരൻ വ്യക്തമാക്കി.

750 ലധികം കര്‍ഷകരാണ് 15 മാസം നീണ്ട പ്രക്ഷോഭത്തിനിടയില്‍ കൊല്ലപ്പെട്ടത്. പ്രതികൂല കാലാവസ്ഥയിൽ പോലും സമരത്തിൽ നിന്ന് പതറാതെ അടിയുറച്ച് നിന്നതിന് കർഷകരെ അഭിവാദ്യം ചെയ്യുന്നു. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പായി കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കർഷക സമരത്തിലേക്ക് നയിച്ച കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകർ ഇന്ന് കോൺഗ്രസ് കേന്ദ്രങ്ങളിൽ ആഹ്ലാദപ്രകടനം നടത്തുമെന്നും കെപിസിസി അധ്യക്ഷൻ അറിയിച്ചു. കരിനിയമങ്ങൾ കേന്ദ്രസര്‍ക്കാര്‍ പിൻവലിച്ചത് നിവര്‍ത്തിയില്ലാതെയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രതികരണം. കർഷക സമരത്തിന് മുന്നിൽ കേന്ദ്രം മുട്ടുമടക്കി. കോൺഗ്രസ് പാർലമെന്‍റിന് അകത്തും പുറത്തും നടത്തിയ സമരം ശരിയാണെന്ന് തെളിഞ്ഞെന്നും സതീശന്‍ പറഞ്ഞു.
ശാന്തി വക്കീൽ എന്തിട്ടാലും ലുക്കല്ലേ!!... ദൃശ്യത്തിലെ വക്കീലിന്റെ സാരി ലുക്ക് ഏറ്റെടുത്ത് ആരാധകർ
അതിനിടെ, കാർഷിക നിയമം പിൻവലിച്ചതിലുള്ള ചെന്നിത്തലയുടെ പ്രതികരിച്ചതിങ്ങനെ. കോണ്‍ഗ്രസ് അടക്കമുളളവർ ചെയ്ത സമരത്തിന്റെ വിജയമാണ് കരിനിയമങ്ങൾ പിൻവലിച്ചതിലൂടെ രാജ്യത്തെ കർഷക ലക്ഷങ്ങൾക്ക് ലഭിച്ചിരിക്കുന്നത് രമേശ് ചെന്നിത്തല പറഞ്ഞു. വൈകിയാണെങ്കിലും കേന്ദ്രസർക്കാരിന് തിരിച്ചറിവുണ്ടായെന്നും നിയമങ്ങൾ പിൻവലിച്ചത് ഉചിതമായ നടപടിയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.












Click it and Unblock the Notifications