മദ്യനയം...എല്‍ഡിഎഫിന്റേത് തീക്കളി!! മുതലാളിമാരുമായി രഹസ്യ ധാരണയുണ്ടാക്കി!!

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്ത്. കടുത്ത ഭാഷയിലാണ് ഇരു പാര്‍ട്ടികളും സര്‍ക്കാരിനെ വിമര്‍ശിച്ചത്. ജൂലൈ ഒന്നു മുതലാണ് പുതിയ മദ്യനയം നിലവില്‍ വരുന്നത്.

കേരളത്തില്‍ കലാപത്തിന് കളമൊരുക്കി ആര്‍എസ്എസ്...!! സിപിഎം ജില്ലാ സെക്രട്ടറിക്ക് നേരെ വധശ്രമം!

മുതലാളിമാരുമായി കരാര്‍ ഉണ്ടാക്കിയെന്ന്

മുതലാളിമാരുമായി കരാര്‍ ഉണ്ടാക്കിയെന്ന്

ബാര്‍ മുതലാളിമാരുമായി തിരഞ്ഞെടുപ്പിനു മുമ്പു തന്നെ സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയെന്നും ഇതാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന നയമാണിത്. പ്രതിപക്ഷം ഇതിനെ നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തീക്കളിയെന്ന്

തീക്കളിയെന്ന്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തീക്കളിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. വാഗ്ദാനലംഘനവും കൊടിയ വഞ്ചനയുമാണിത്. ഇതിനേക്കാള്‍ വലിയ ചതിയും വാഗ്ദാന ലംഘനവും മറ്റൊരു സര്‍ക്കാരും ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഞെട്ടിക്കുന്നത്

ഞെട്ടിക്കുന്നത്

നന്‍മ ആഗ്രഹിക്കുന്നവരെ ഞെട്ടിക്കുന്നതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ മദ്യനയമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സമഗ്ര മാറ്റമായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മുതലാളിമാരുമായി രഹസ്യധാരണ

മുതലാളിമാരുമായി രഹസ്യധാരണ

മദ്യ മുതലാളിമാരുമായി കഴിഞ്ഞ തിരഞ്ഞെടുപ്പിനുമുമ്പ് ഇടതുപക്ഷം രഹസ്യധാരണയുണ്ടാക്കിയതായും ഇതാണ് പുതിയ മദ്യനയത്തില്‍ പ്രതിഫലിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. മദ്യത്തില്‍ മയക്കി കിടത്താനുള്ള നയമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മദ്യത്തിന്റെ ഉപയോഗം ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന പ്രകടന പത്രികയിലെ പ്രഖ്യാപനം കാറ്റില്‍ പറത്തുന്നതാണ് പുതിയ നയമെന്നും കുമ്മനം ആരോപിച്ചു.

വ്യാപക അഴിമതി

വ്യാപക അഴിമതി

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനു പിന്നില്‍ വ്യാപക അഴിമതിയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍. ഇടതു മുന്നണിയുടെ മദ്യനയത്തെ ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യും. തിരഞ്ഞെടുപ്പ് കാലത്തു മദ്യമുതലാളിമാര്‍ക്കു നല്‍കിയ വാഗ്ദാനം പാലിക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിച്ച് പുതിയ നയം കൊണ്ടുവന്നതെനന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English summary
Liqueur policy: Congress, Bjp response
Please Wait while comments are loading...