കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ചാണ്ടിയെ തൊട്ടാൽ പണികിട്ടും; മുജീബ് റഹ്മാൻ എൻസിപിയിൽ നിന്ന് ഔട്ട്, പ്രതികാര നടപടി ഇങ്ങനെയും!!‌

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: എൻസിയുടെ യുവ നേതാവ് മുജീബ് റഹ്മാനെ പാർട്ടിയിൽ നിന്നും പുറത്താക്കി. എന്‍സിപിയുടെ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ അഴിമതി ചോദ്യം ചെയ്തതിനാണ് പുറത്താക്കൾ നടപടി സ്വീകരിച്ചത്. തോമസ് ചാണ്ടിയുടെ ഹോട്ടല്‍ കയ്യേറ്റം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് എന്‍സിപിയുടെ യുവജനവിഭാഗം എന്‍വൈസിയുടെ പ്രസിഡന്റായിരുന്ന മുജീബ് റഹ്മാനെ പുറത്താക്കിയത്.

തോമസ് ചാണ്ടി രാജിവെക്കണമെന്ന് എന്‍സിപിയിലെ ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എട്ട് ജില്ലാ പ്രസിഡന്റുമാരാണ് ആവശ്യമുന്നയിച്ചത്. ചാണ്ടിയുടെ നിയമലംഘനം സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തിലും അന്വേഷിക്കണം. നടപടി ഉണ്ടായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് പോകുമെന്നും വിമതപക്ഷം പറഞ്ഞിരുന്നു. എന്‍സിപിയിലെ ഒരു വിഭാഗം നേതാക്കള്‍ കൊച്ചിയില്‍ ചേർന്ന യോഗത്തിലായിരുന്നു തോമസ് ചാണ്ടിയുടെ രാജി ആവശ്യം ഉയർന്നത്.

അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതം

തനിക്കെതിരായ കയ്യേറ്റ ആരോപണം തെളിയിച്ചാല്‍ രാജിവെക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. മന്ത്രിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രിയും സഭയില്‍ പറഞ്ഞിരുന്നു.

ഫണ്ട് അനുവദിച്ചത് രണ്ട് എംപിമാർ

ഫണ്ട് അനുവദിച്ചത് രണ്ട് എംപിമാർ

റിസോര്‍ട്ടിനായി മന്ത്രി പുന്നമടക്കായല്‍ കൈയ്യേറിയിട്ടില്ല. ലേക്ക് പാലസ് 15 വര്‍ഷം മുമ്പ് തുടങ്ങിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റിസോര്‍ട്ടിലേക്കുളള റോഡിന് ഫണ്ട് അനുവദിച്ചത് രണ്ട് എംപിമാരാണെന്നും അദ്ദേഹം പറഞ്ഞു.

എൻവൈസി കേരള ഘടകം പിരിച്ചു വിട്ടു

എൻവൈസി കേരള ഘടകം പിരിച്ചു വിട്ടു

തോമസ് ചാണ്ടിക്കെതിരെയുള്ള വിമര്‍ശനങ്ങളും രാജി ആവശ്യപ്പെട്ടതും പാർട്ടിയുടെ നിലപാടിനെതിരാണെന്നാണ് എൻവൈസി കേന്ദ്ര ഘടകത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ എൻസിപി യുവജന വിഭാഗമായ എൻവൈസിയുടെ കേരള ഘടകം പിരിച്ചുവിട്ടു.

ദേവസ്വം ഭൂമിയും കൈയ്യേറി

ദേവസ്വം ഭൂമിയും കൈയ്യേറി

നെടുമുടിയില്‍ മാത്തൂര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി ഗതാഗത മന്ത്രി തോമസ് ചാണ്ടി കൈയേറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കോടതി ഉത്തരവുണ്ടായിട്ടും ഭൂമി വിട്ടുകൊടുക്കാന്‍ തോമസ് ചാണ്ടി തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ ഒത്താശ

സിപിഎമ്മിന്റെ ഒത്താശ

കേരളത്തിലെ ധനാഢ്യനായ തോമസ് ചാണ്ടിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടതുസര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. മുതലാളിത്തത്തിന് കുട പിടിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളത്. കായല്‍ കൈയ്യേറിയതും നിയമവിരുദ്ധമായാണ്. തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാക്കണമെന്നു കുമ്മനം ആവശ്യപ്പെട്ടിരുന്നു.

സത്യവാങ് മൂലത്തിൽ പരാമർശിച്ചില്ല

സത്യവാങ് മൂലത്തിൽ പരാമർശിച്ചില്ല

അതേസമയം ലേക് പാലസ് റിസോർട്ടിലെ സ്വത്തിനെ കുറിച്ച് സത്യവാങ് മൂലത്തിൽ പരാമർശിച്ചിട്ടില്ലെന്ന ആരോപണവും തോമസ് ചാണ്ടിക്കെതിരെ ഉയർന്നിരുന്നു. എന്നാൽ 150 കോടി ലേക് പാലസിൽ മുടക്കിയെന്ന വിവരം തോമസ് ചാണ്ടി നിയമസഭയിൽ വ്യക്തമാക്കിയരുന്നു.

English summary
Revengeful action in NCP against youth leader who criticised minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X