കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമര്‍ശനങ്ങള്‍ വകവെക്കാതെ റവന്യൂമന്ത്രി; കൈയ്യേറ്റം ഒഴിപ്പിക്കല്‍ ശക്തമായി തുടരും, വെല്ലുവിളിയോ?

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിനുള്ളില്‍ നിന്നുള്ള ശക്തമായ വിമര്‍ശനങ്ങള്‍ക്കിടയിലും കൈയ്യറ്റം ഒഴിപ്പിക്കല്‍ ശക്തമായി തുടരാനുറച്ച് റവന്യുമന്ത്രി ഇ ച്ന്ദ്രശേഖരന്‍. ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വിമര്‍ശനങ്ങള്‍ കണക്കിലെടുക്കേണ്ടതില്ലെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൈയ്യേറ്റം നടത്തിയതില്‍ സിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടാലും ശക്തമായി നടപടിയെടുക്കണം ഓരോ ദിവസത്തേയും പ്രവര്‍ത്തന റിപ്പോര്‍ട്ട് തനിക്ക് നേരിട്ട് നല്‍കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി എംഎം മണിയടക്കം കൈയ്യേറ്റം ഒഴിപ്പിക്കലിനെതിരെ പരസ്യമായി രംഗത്ത് വന്നതിന് ശേഷവും മന്ത്രി നിലപാടിലുറച്ച് മുന്നോട്ട് പോകുകയാണ്.

 വിശ്വാസികള്‍ ഭൂമി കൈയ്യേറിയിട്ടില്ല

വിശ്വാസികള്‍ ഭൂമി കൈയ്യേറിയിട്ടില്ല

ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി ആരോപിച്ചത്. കുരിശ് പൊളിച്ചത് അയോദ്ധ്യസംഭവത്തിന് തുല്യമാണ്. ആര്‍എസ് ആവശ്യപ്പെട്ടിട്ടാണ് കുരിശ് പൊളിച്ചത്. വിശ്വാസികള്‍ ഭൂമി കയ്യേറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

 ശ്രീറാം വെങ്കിട്ടരാമന്‍

ശ്രീറാം വെങ്കിട്ടരാമന്‍

നേരെ ചൊവ്വേ പോയാല്‍ എല്ലാവര്‍ക്കും നല്ലത്. ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയ്ക്ക് വിടണമെന്നും എംഎം മണി പറഞ്ഞു. ഇടുക്കിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു മണി കുരിശ് സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് പൊളിച്ച് മാറ്റിയതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ചത്.

 ഇരിക്കുന്ന കസേര നോക്കണം

ഇരിക്കുന്ന കസേര നോക്കണം

എന്തും വിളിച്ച് പറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ വില നോക്കണം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും ഇവരുടെ സ്ഥാനമെന്ന് പന്ന്യന്‍ മണിക്കെതിരെ തുറന്നടിച്ചു. വിവരക്കേട് പറയാന്‍ മടിയില്ലാത്തവര്‍ നാട്ടിലുണ്ട് അത്തരക്കാര്‍ക്ക് മറുപടിയില്ലന്നും അദ്ദേഹം വിമര്‍ശിച്ചു.

യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോണ്‍ഗ്രസ്

എംഎം മണിയെ ചങ്ങലയ്ക്കിടണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതികരണം. സ്ഥിരബുദ്ധി നഷ്ടപ്പെട്ട മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. ആരെ ഊളമ്പാറയ്ക്ക് അയക്കണമെന്ന കാര്യം ജനങ്ങള്‍ തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

English summary
Revenue Minister E Chandrasekharan urges to continue eviction in Munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X