കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീധനമായി പറഞ്ഞ സ്വിഫ്റ്റ് കാര്‍ കിട്ടിയില്ല.. കല്ല്യാണപ്പന്തലില്‍ പൊരിഞ്ഞ അടി! ആകെ അലങ്കോലം

Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീധനം വാങ്ങുന്നത് നിയമപരമായി തെറ്റാണെങ്കിലും സ്വര്‍ണവും പണവും കാറുമൊന്നുമില്ലാതെയുള്ള വിവാഹങ്ങള്‍ അപൂര്‍വമായിരിക്കും. സ്ത്രീധനം എന്ന പേരില്‍ ആയിരിക്കില്ല ഇത്തരം ചടങ്ങുകള്‍. മറിച്ച് മരുമകനും മകള്‍ക്കുമുള്ള സമ്മാനമെന്ന തരത്തിലാവും സ്ത്രീധനം ഒളിച്ച് കടത്തപ്പെടുക.

മലബാറില്‍ സ്ത്രീധനം അത്ര വലിയ ഒരു വില്ലനല്ല. പക്ഷേ തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. കണക്ക് പറഞ്ഞ് സ്ത്രീധനം അണപൈ കുറയാതെ വാങ്ങുന്നവരുണ്ട്. പോത്തന്‍കോട് പറഞ്ഞ സ്ത്രീധനം കല്യാണ സമയത്ത് ലഭിക്കാതിരുന്നപ്പോള്‍ നടന്നത് കൂട്ടത്തല്ലാണ്.

ദിലീപിന് വേണ്ടി പ്രധാനമന്ത്രിയുടെ മുന്നിലേക്ക്..! ഗൂഢാലോചന നടന്നത് ദിലീപിനെതിരെയെന്ന് സലിം ഇന്ത്യദിലീപിന് വേണ്ടി പ്രധാനമന്ത്രിയുടെ മുന്നിലേക്ക്..! ഗൂഢാലോചന നടന്നത് ദിലീപിനെതിരെയെന്ന് സലിം ഇന്ത്യ

സ്വിഫ്‌റ്റ് കാര്‍ വില്ലൻ

സ്വിഫ്‌റ്റ് കാര്‍ വില്ലൻ

കഴിഞ്ഞ ദിവസം പരവൂരിലെ വിവാഹ വേദിയിലാണ് കൂട്ടത്തല്ല് നടന്നത്. വരന്റേയും വധുവിന്റെ വീട്ടുകാരും ബന്ധുക്കളുമാണ് തമ്മില്‍ തല്ലിയത്. സ്വിഫ്‌റ്റ് കാര്‍ ആയിരുന്നു ഇവിടുത്തെ വില്ലന്‍. സ്ത്രീധനമായി നല്‍കാമെന്ന് ഏറ്റിരുന്ന സ്വിഫ്‌റ്‌റ കാര്‍ നല്‍കാത്തതാണ് വരനേയും വീട്ടുകാരെയും വിറളി പിടിപ്പിച്ചത്.

പോത്തൻകോട്ടെ കല്യാണം

പോത്തൻകോട്ടെ കല്യാണം

പോത്തന്‍കോട് കൊയത്തൂര്‍ക്കോണം സുജ നിലയത്തില്‍ ബാഹുലേയന്റെ മകന്‍ പ്രണവായിരുന്നു വരന്‍. ഐആര്‍പിഎഫില്‍ ഡ്രൈവറാണ് പ്രണവ്. പുത്തന്‍പുരയില്‍ ചന്ദ്രബാബുവിന്റെ മകള്‍ നീന ചന്ദ്രന്‍ ആയിരുന്നു വധു. നീന കൊല്ലം പരവൂര്‍ കുറമണ്ഡല്‍ സ്വദേശിനിയാണ്. വ്യാഴാഴ്ച ആയിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.

കാർ നൽകിയില്ല

കാർ നൽകിയില്ല

വിവാഹം കഴിഞ്ഞ് എല്ലാവരും സന്തോഷമായി പിരിഞ്ഞതായിരുന്നു. വൈകിട്ട് വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടിലേക്ക് ചെന്നു. മറുവീട് കാണല്‍ ചടങ്ങിന്റെ ഭാഗമായിട്ടായിരുന്നു വരവ്. വിവഹത്തിന് പ്രണവിന് സ്വിഫ്റ്റ് കാര്‍ നല്‍കാമെന്ന് നേരത്തെ ഇരുവീട്ടുകാരും തമ്മില്‍ ധാരണയില്‍ എത്തിയിട്ടുണ്ട്ായിരുന്നു.

തർക്കം കയ്യാങ്കളിയായി

തർക്കം കയ്യാങ്കളിയായി

മറുവീടുകാണല്‍ ചടങ്ങിനെത്തിയ വധുവിന്റെ വീട്ടുകാര്‍ സ്വിഫ്റ്റ് കാര്‍ കൊണ്ടുവന്നിരുന്നില്ല. ഇത് വരന്റെ അച്ഛനും സഹോദനും ചോദ്യം ചെയ്തു. ചോദ്യവും ഉത്തരവും തര്‍ക്കമായും കയ്യാങ്കളിയായും വളര്‍ന്നു. കാര്യങ്ങള്‍ കൈവിട്ടതോടെ നാട്ടുകാര്‍ ഇടപെട്ടു. പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.

പോലീസ് ഇടപെട്ടു

പോലീസ് ഇടപെട്ടു

ഇതോടെ പോത്തന്‍കോട് പോലീസ് കല്യാണ വീട്ടിലെത്തി. സ്വിഫ്റ്റ് കാറിന്റെ പേരില്‍ തമ്മില്‍ തല്ലിയ ഇരുവീട്ടുകാരെയും പോലീസ് പറഞ്ഞ് ശാന്തരാക്കി. എന്നാല്‍ അപമാനിതരായ വധുവിന്റെ വീട്ടുകാര്‍ വരനേയും വീട്ടുകാരെയും വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. വധുവായ നീനയേയും കൊണ്ട് വീട്ടുകാര്‍ നേരെ പോത്തന്‍കോട് പോലീസ് സ്‌റ്റേഷനിലെത്തി.

വരൻ അഴിക്കുള്ളിൽ

വരൻ അഴിക്കുള്ളിൽ

വരനും വീട്ടുകാര്‍ക്കുമെതിരെ കയ്യോടെ പരാതി നല്‍കി. മാത്രമല്ല പെണ്‍കുട്ടിയെ വരനൊപ്പം വിടാതെ അവളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. വധുവിന്റെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വരനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കൂടാതെ വരന്റെ പിതാവിന്റെയും സഹോദരന്റെയും പേരില്‍ കേസെടുക്കുകയും ചെയ്തു.

English summary
Rift in wedding venue over Swift Car, at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X