കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ടത് കൊണ്ട് മാത്രമല്ല ഈ രാജി.. എന്തിനാണ് അമ്മയിൽ നിന്നും രാജിവെച്ചത്, റിമ പറയുന്നു

  • By Desk
Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യമേ തന്നെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു റിമ കല്ലിങ്കല്‍.മലയാള സിനിമയിലെ പ്രകടമായ സ്ത്രീ -പുരുഷ വിവേചനത്തിന് എതിരെ സംസാരിക്കുന്ന സ്ത്രീകളുടെ മുന്‍നിരയിലും റിമ കല്ലിങ്കല്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ നിലപാടിനെതിരെയും റിമ ആഞ്ഞടിച്ചിരുന്നു. ഒരു ആണാധിപത്യ സംഘടനയില്‍ ഇനി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു റിമ പറഞ്ഞത്. ഇപ്പോള്‍ നടി ഭാവനയ്ക്കും മറ്റ് മൂന്ന് പേര്‍ക്കുമൊപ്പം അമ്മയില്‍ നിന്ന് രാജിവെച്ചതായി താരം പ്രഥഖ്യാപിച്ചു.

രാജി

രാജി

വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഭാവനയ്ക്കും ഗീതു മോഹന്‍ദാസിനും രമ്യാ നമ്പീശനുമൊപ്പം റിമയും രാജി പ്രഖ്യാപിച്ചത്. ഇപ്പോൾ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്നമാണെന്ന് ഞാൻ കരുതുന്നില്ല. ഈ ഒരൊറ്റ പ്രശ്നത്തിന്റെ പേരിലല്ല ഞാൻ 'അമ്മ' വിടുന്നത് എന്നായിരുന്നു റിമയുടെ വാക്കുകള്‍.

അമ്മ വിടുന്നത്

അമ്മ വിടുന്നത്

അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തിൽ ഒത്തുതീർപ്പുകളില്ലാതെ , ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണ് താന്‍ രാജിവെയ്ക്കുന്നത് റിമ കല്ലിങ്കൽ കുറിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവം

നടി ആക്രമിക്കപ്പെട്ട സംഭവം

2017 ഫെബ്രുവരിയിലാണ് മലയാളത്തിലെ പ്രമുഖ താരം ഓടുന്ന കാറില്‍ ആക്രമിക്കപ്പെട്ടത്. കേരളം മുഴുവന്‍ നടിക്കൊപ്പം പിന്തുണയുമായി അണിനിരന്നപ്പോള്‍ എല്ലാവരേയും അദ്ഭുദപ്പെടുത്തികൊണ്ടാണ് സിനിമയിലെ പ്രബലര്‍ ദിലീപിന് വേണ്ടി അണിനിരന്നത്. അമ്മ പോലും ഇരയ്ക്കും കുറ്റാരോപിതനുമൊപ്പം എന്ന നിലപാടാണ് സ്വീകരിച്ചത്.

റിമയും ആഷിഖും

റിമയും ആഷിഖും

എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് പരാതിയുമായി മുന്നോട്ട് പോകാനുള്ള നടിയുടെ തിരുമാനത്തെ പിന്തുണച്ച് റിമ കല്ലിങ്കലും രമ്യാ നമ്പീശനും ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ രംഗത്തെത്തി. റിമയുടെ ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബുവും അതേ നിലപാട് തന്നെയായിരുന്നു സ്വീകരിച്ചത്.

സോഷ്യല്‍ മീഡിയ ആക്രമണം

സോഷ്യല്‍ മീഡിയ ആക്രമണം

കേസില്‍ കുറ്റാരോപിതനായ ദിലീപിനെ എതിര്‍ത്ത് രംഗത്തെത്തിയതോടെ കടുത്ത സോഷ്യല്‍മീഡിയ ആക്രമണവും റിമ കല്ലിങ്കലിന് നേരിടേണ്ടി വന്നിരുന്നു. ഫെനിനിച്ചിയെന്ന് വിളിച്ചായിരുന്നു പലരും ആക്ഷേപം തുടര്‍ന്നത്.

പുരസ്കാര വേദി

പുരസ്കാര വേദി

എന്നാല്‍ എന്ത് തന്നെ വന്നാലും അവള്‍ക്കൊപ്പം എന്ന് റിമ ആവര്‍ത്തിച്ച് തന്നെ പറഞ്ഞു. തലശ്ശേരിയില്‍ ചലചിത്ര പുരസ്കാര വേദിയില്‍ വെച്ച് പരസ്യമായി അവള്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ചാണ് റിമ കല്ലിങ്കല്‍ ആദ്യം അമ്മയ്ക്ക് മുഖമടച്ച മറുപടി നല്‍കിയത്.

നൃത്തതിനൊടുവില്‍

നൃത്തതിനൊടുവില്‍

വേദിയില്‍ നൃത്തത്തിനൊടുവില്‍ റിമ പ്രത്യക്ഷപ്പെട്ടത് കയ്യില്‍ അവള്‍ക്കൊപ്പം എന്ന ഒരു ബാനറുമായിട്ടായിരുന്നു. ചലച്ചിത്ര പുരസ്‌കാര വിതരണത്തിന് സാക്ഷികളാവാന്‍ എത്തിയ സിനിമാ പ്രവര്‍ത്തകും മറ്റ് കാണികളും നിറഞ്ഞ കയ്യടികളോടെയാണ് റിമയുടെ ഈ നിലപാടിനെ സ്വീകരിച്ചത്. സിനിമയില്‍ നിലനില്‍ക്കുന്ന ആണ്‍മേല്‍ക്കോയ്മയെ കൂടിയാണ് റിമയും വിമണ്‍ ഇന്‍ സിനിമാ കളക്ടീവും ചോദ്യം ചെയ്തത്.

Recommended Video

cmsvideo
അമ്മയ്ക്ക് റിമ കല്ലിങ്കലിന്‍റെ മുഖമടിച്ചുള്ള മറുപടി
കുറ്റാരോപിതന്‍

കുറ്റാരോപിതന്‍

ദിലീപിനെ തിരിച്ചെടുത്ത നടപടിക്ക് പിന്നാലെ താന്‍ അമ്മയില്‍ നിന്ന് രാജി വെക്കുമെന്നും താരം പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസം ജയിലില്‍ കഴിഞ്ഞ, കുറ്റാരോപിതനായ, രണ്ട് പ്രാവിശ്യം ജാമ്യം നിഷേധിക്കപ്പെട്ട ഒരു വ്യക്തിയും അപമാനിക്കപ്പെട്ട ഇരയും അമ്മയുടെ ഭാഗമായി നില്‍ക്കവെ ഇത്തരമൊരു നിലപാട് അമ്മ എടുക്കുമ്പോള്‍ എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാട് എടുത്തത് എന്ന് ബോധിപ്പിക്കാനുള്ള ഉത്തരവാദിത്തം അമ്മയ്ക്കുണ്ട്. അത് അംഗങ്ങളെ ബോധിപ്പിക്കേണ്ടത് അമ്മയുടെ ഉത്തരവാദിത്തമാണ്. ബോധ്യപ്പെടുത്താത്ത സാഹചര്യത്തില്‍ സംഘടനയില്‍ തുടരേണ്ടെന്ന നിലപാടാണ് ഉള്ളത് എന്നായിരുന്നു അവര്‍ പറഞ്ഞത്.

English summary
rima kallingal on dileep issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X